Top

മൂന്നാം മുന്നണി പൊടി തട്ടിയെടുത്ത് ചന്ദ്രശേഖര്‍ റാവു: നവീന്‍ പട്‌നായികിനെ കണ്ടു

മൂന്നാം മുന്നണി പൊടി തട്ടിയെടുത്ത് ചന്ദ്രശേഖര്‍ റാവു: നവീന്‍ പട്‌നായികിനെ കണ്ടു
നിയമസഭ തിരഞ്ഞെടുപ്പില്‍ നേടി വന്‍ വിജയത്തിന്റെ ഊര്‍ജ്ജവുമായി വീണ്ടും ഫെഡറല്‍ മുന്നണിയെന്ന പേരിലുള്ള ബിജെപി ഇതര, കോണ്‍ഗ്രസ് ഇതര മൂന്നാം മുന്നണിക്കുള്ള ശ്രമങ്ങള്‍ സജീവമാക്കി തെലങ്കാന മുഖ്യമന്ത്രിയും ടിആര്‍എസ് അധ്യക്ഷനുമായ കെ ചന്ദ്രശേഖര്‍ റാവു. ഇതുമായി ബന്ധപ്പെട്ട് അദ്ദേഹം ഭുവനേശ്വറിലെത്തി ഒഡീഷ മുഖ്യമന്ത്രിയും ബിജു ജനതാദള്‍ അധ്യക്ഷനുമായ നവീന്‍ പട്‌നായികുമായി ചര്‍ച്ച നടത്തി. ഇരുവരും ഒരുമിച്ച് വാര്‍ത്താസമ്മേളനം നടത്തി. തെലങ്കാനയിലെ തിരഞ്ഞെടുപ്പ് വിജയത്തിന് ചന്ദ്രശേഖര്‍ റാവുവിനെ നവീന്‍ പട്‌നായിക് അഭിനന്ദിച്ചു. തങ്ങള്‍ ദേശീയ രാഷ്ട്രീയമാണ് സംസാരിച്ചത് എന്ന് നവീന്‍ പട്‌നായിക് പറഞ്ഞു. എന്നാല്‍ ഫെഡറല്‍ മുന്നണി സംബന്ധിച്ച് ഒരു ധാരണയുമുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ബിജെപിയാണോ കോണ്‍ഗ്രസ് ആണോ മുഖ്യശത്രുവും ഭീഷണിയും എന്ന ചോദ്യത്തില്‍ നിന്ന് പട്‌നായിക് ഒഴിഞ്ഞുമാറി.

നവീന്‍ പട്‌നായിക് കുറച്ച് കാലമായി ബിജെപിയോടും കോണ്‍ഗ്രസിനോടും അകലം പാലിക്കുന്ന സമീപനമാണ് സ്വകരിച്ചുപോരുന്നത്. രാഷ്ട്രപതി തിരഞ്ഞെടുപ്പിലും രാജ്യസഭ ഉപാധ്യക്ഷ തിരഞ്ഞെടുപ്പിലുമെല്ലാം എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്ത ബിജെഡി ഇതിനിടെ പലപ്പോഴും പ്രതിപക്ഷ ക്യാമ്പിനോട് അടുപ്പം കാണിച്ചിരുന്നു. നേരത്തെ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി അടക്കമുള്ളവരുമായി ഫെഡറല്‍ മുന്നണി സംബന്ധിച്ച് ചന്ദ്രശേഖര്‍ റാവു ചര്‍ച്ച നടത്തിയിരുന്നു. മമതയെ റാവു വീണ്ടും കാണും. യുപി നേതാക്കളും മുന്‍ മുഖ്യമന്ത്രിമാരുമായ മായാവതിയുമായും (ബി എസ് പി) അഖിലേഷ് യാദവുമായും (സമാജ്‌വാദി പാര്‍ട്ടി) ചന്ദ്രശേഖര്‍ റാവു ചര്‍ച്ച നടത്തുമെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ഫെഡറല്‍ മുന്നണി ചര്‍ച്ചകള്‍ക്കായി വിവിധ സംസ്ഥാനങ്ങളിലേയ്ക്ക് റാവുവിന് പോകുന്നതിനായി തെലങ്കാന രാഷ്ട്ര സമിതി പ്രത്യേക വിമാനം വാടകയ്‌ക്കെടുത്തിരിക്കുകയാണ്.

https://www.azhimukham.com/india-challenges-oppositionunity-ahead/

Next Story

Related Stories