UPDATES

പശു കൊല്ലപ്പെട്ടു; പ്രതികാരം ചെയ്യുമെന്ന് സംഘടിച്ചെത്തിയവർ: ഡൽഹി വോട്ടെടുപ്പിനു മുമ്പ് കലാപത്തിന് കോപ്പുകൂട്ടുന്നതായി സൂചന

അടിയന്തിരമായി വേണ്ട നടപടികൾ എടുക്കുമോ എന്ന ചോദ്യമുന്നയിച്ചാണ് ട്വീറ്റ്.

ഡൽഹി ലോകസഭാ വോട്ടെടുപ്പിലേക്ക് ഇനി ദിവസങ്ങൾ മാത്രം ശേഷിക്കെ സംസ്ഥാനത്ത് കലാപത്തിന് കോപ്പുകൂട്ടുന്നതായി സൂചന. ദി കാരവാൻ മാഗസിന്റെ എഡിറ്റർ വിനോദ് കെ ജോസ് ആണ് പശുവിന്റെ പേരിൽ കലാപം നടത്താൻ ശ്രമം നടക്കുന്നുവെന്ന സംശയമുന്നയിച്ച് രംഗത്തു വന്നിരിക്കുന്നത്. ഡൽ‍ഹിയിലെ ത്രിലോക്പുരി സഞ്ജയ് തടാകപരിസരത്താണ് ഒരു പശുവിനെ ചത്ത നിലയിൽ കണ്ടെത്തിയത്. ഇത് കൊലയാണെന്നും കൃത്യം ചെയ്തവരോട് പകരം ചോദിക്കുമെന്ന് പരിസരത്ത് സംഘടിച്ചെത്തിയിട്ടുള്ളവർ പറയുന്നതായി വിനോദ് കെ ജോസിന്റെ ട്വീറ്റിൽ പറയുന്നു.

ഡൽഹി പൊലീസ്, മുഖ്യമന്ത്രി അർവിന്ദ് കെജ്രിവാൾ, സംസ്ഥാന പൊലീസിന്റെ നിയന്ത്രണാധികാരമുള്ള കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് എന്നിവരെ ടാഗ് ചെയ്താണ് വിനോദ് കെ ജോസിന്റെ പോസ്റ്റ്. അടിയന്തിരമായി വേണ്ട നടപടികൾ എടുക്കുമോ എന്ന ചോദ്യമുന്നയിച്ചാണ് ട്വീറ്റ്.

സ്ഥിതിഗതികൾ നിയന്ത്രണത്തിലാണെന്ന് പൊലീസ് പറയുന്നതായി ട്വീറ്റിലുണ്ട്. തെരുവിൽ അമ്പതോളം പൊലീസുകാരാണ് ഉള്ളത്. നേരത്തെയും വർഗീയ സംഘർഷങ്ങളുണ്ടായിട്ടുള്ള സ്ഥലമാണ് ത്രിലോക്പുരി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍