TopTop

പൗരന്മാരുടെ കഴുത്തില്‍ പിടിക്കുന്ന മൂന്ന് വര്‍ഷങ്ങളും ഇന്ദിരാ ഗാന്ധിയിലേക്കുള്ള തിരിച്ചുപോക്കും

പൗരന്മാരുടെ കഴുത്തില്‍ പിടിക്കുന്ന മൂന്ന് വര്‍ഷങ്ങളും ഇന്ദിരാ ഗാന്ധിയിലേക്കുള്ള തിരിച്ചുപോക്കും
2014 മേയ് 26ന് രാഷ്ട്രപതിഭവന്‍ അങ്കണത്തില്‍ ഒരു വിപ്ലവം പൊട്ടിപ്പുറപ്പെടുന്നതിന്റെ സൂചനകള്‍ ലഭിച്ചു. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷവും ആരാധനാക്രമത്തിന്റെ പുറംമോടി ക്ഷീണിക്കാന്‍ അനുവദിച്ചിട്ടില്ലെന്ന് കൂടുതല്‍ സ്പഷ്ടമാണ്; മാത്രമല്ല വിപ്ലവകാരികളുടെ ഗീര്‍വാണങ്ങള്‍ക്കും കുറവൊന്നും സംഭവിച്ചിട്ടില്ല. ഒരു കാരണവശാലും വിപ്ലവത്തെയും അതിന്റെ ഉന്നത പുരോഹിതരെയോ ക്ഷീണിപ്പിക്കാനോ തടഞ്ഞുനിറുത്താനോ സാധിച്ചിട്ടില്ല. നമ്മുടെ കാലത്തെ ഏറ്റവും വലിയ കവലപ്രസംഗകന്‍ എന്ന പ്രധാനമന്ത്രിയുടെ ഖ്യാതി കോട്ടമില്ലാതെ തുടരുന്നു; തിരുവള്ളുവരുടെ ഭാഷയില്‍ പറഞ്ഞാല്‍, 'അദ്ദേഹത്തിന് അനുഗ്രഹമുള്ള ഒരു നാവിന്റെ അനുഗ്രഹം ലഭിച്ചിരിക്കുന്നു.

ഒരു ദേശം എന്ന നിലയില്‍ നമ്മള്‍ പ്രലോഭിക്കപ്പെട്ടിരിക്കുന്നു. നമ്മുടെ ആകാംഷകളും വിദ്വേഷങ്ങളും പതഞ്ഞുയര്‍ന്നുകൊണ്ടേയിരിക്കുന്നു. നമ്മള്‍ ഹാഷ്ടാഗ് ലിബറലിസത്തില്‍ സംതൃപ്തരാവുന്നു. പരാന്നഭോജികളായ ഗാന്ധിമാരുടെ കാലത്തുണ്ടായിരുന്നതിനേക്കാള്‍ അഴിമതി കുറഞ്ഞവരും കൂടുതല്‍ കഴിവുറ്റവരുമാണ് നമ്മെ ഭരിക്കുന്നത് എന്ന് വിശ്വസിക്കാന്‍ നമ്മള്‍ പ്രേരിപ്പിക്കപ്പെടുന്നു. കാര്യക്ഷതയേയും നേട്ടങ്ങളേയും കുറിച്ചുള്ള ബോധം വര്‍ദ്ധിപ്പിക്കാന്‍ ഉദ്ദേശിച്ചുകൊണ്ട് യാഥാര്‍ത്ഥ്യത്തിന്റെയും ഭാവനയുടെയും ബോംബാക്രമണത്തിന് നമ്മള്‍ ഇടതടവില്ലാതെ വിധേയരായിക്കൊണ്ടിരിക്കുന്നു. തീര്‍ച്ചയായും ശ്വാസം വിടാന്‍ പോലും നമുക്ക് സമയം ലഭിക്കുന്നില്ല; ഒരു പ്രതിസന്ധിയില്‍ നിന്നും മറ്റൊന്നിലേക്ക് നമ്മെ സ്ഥിരമായി വഹിച്ചുകൊണ്ട് പോകുന്നു - നമ്മളെ കലാപങ്ങള്‍കൊണ്ട് ഭീഷണിപ്പെടുത്തുന്നവരെ കലാപങ്ങള്‍ കൊണ്ട് തന്നെ നേരിടാന്‍ കഴിവുള്ള ചിലര്‍ പുറത്തുണ്ടെന്ന് ധാരണ നമുക്ക് ആശ്വാസം പകരുന്നു.

പുതിയ വിപ്ലവം അക്ഷീണമായ രാഷ്ട്രീയ ഊര്‍ജ്ജവും ജനപ്രിയ ഓജസും പ്രദര്‍ശിപ്പിക്കുന്നുണ്ട് എന്ന കാര്യത്തില്‍ തര്‍ക്കത്തിന് അവകാശമില്ല; പൊതുമണ്ഡലങ്ങളില്‍ ആലോചിക്കാനോ പറയാനോ സാധിക്കില്ല എന്ന് നാം കരുതിയിരുന്ന കാര്യങ്ങളിലുള്ള ദേശീയ സംവാദങ്ങളെ നിയന്ത്രിക്കാനുള്ള കഴിവാണ് ഒരു പക്ഷെ അതിന്റെ ഏറ്റവും വലുതും കീഴവഴക്കങ്ങള്‍ ഇല്ലാത്തതുമായ കരുത്ത്. പുതിയ ആശയവിനിമയ സാങ്കേതങ്ങളിലും സാങ്കേതികവിദ്യയിലും അത് പ്രാഗത്ഭ്യം തെളിയിച്ചിരിക്കുന്നു. അതൊരു ദേശീയ അനൗചിത്യത്തിന് കാരണമായിട്ടുണ്ട്. അത് നിലനില്‍ക്കുന്ന കാരണങ്ങള്‍ക്ക് ഉപരിയായി, അസുഖകരമായ ചോദ്യങ്ങള്‍ ചോദിക്കുന്നതിനും അധികാരത്തിന് നേരെ ഒരു കണ്ണാടിയായി പിടിക്കുന്നതിനും അധികാരികളോട് സംസാരിക്കുന്നതിനുമുള്ള ഒരു മാധ്യമമായി കരുതപ്പെട്ടിരുന്ന, അതാണ് ഒരു പ്രതിഷേധവുമില്ലാതെ ബോധപൂര്‍വം സര്‍ക്കാരിന്റെ പ്രതിനിധിയായി മാറിയത്. രാത്രിക്ക് രാത്രി, എതിര്‍പ്പുകളും അഭിപ്രായവ്യത്യാസങ്ങളും ടെലിവിഷന്‍ സ്റ്റുഡിയോകളില്‍ അടിച്ചമര്‍ത്തപ്പെടുന്നു. സര്‍ക്കാരിനോട് അഭിപ്രായവ്യത്യാസമുള്ളവരോട് 'എതിര്‍ക്കുന്നത് നിറുത്താന്‍' വളരെ ലളിതമായി ആവശ്യപ്പെടുന്നു. ഇതാണ് ഏറ്റവും വലിയ നേട്ടം. ഏത് സര്‍ക്കാരിനും നിയന്ത്രണശേഷിയുള്ള ഉപകരണമായി, ഒരു തിരിച്ചുപോക്കിന്റെ ഒരു ലക്ഷണവും കാണിക്കാതെ അത് തുടരുന്നു. പ്രതിപക്ഷത്തെ അടിച്ചോടിക്കുക എന്ന രീതിയിലേക്ക് തങ്ങളുടെ പങ്കിനെ കുറിച്ച് പുനഃവ്യാഖ്യാനം നടത്താന്‍ മാധ്യമങ്ങള്‍ പ്രലോഭിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു.കുപ്രസിദ്ധമായ അടിയന്തരാവസ്ഥക്കാലത്ത് പോലും ഇല്ലാത്ത വിധത്തില്‍ സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഒരു സര്‍ക്കാരിനും അവകാശപ്പെടാന്‍ സാധിക്കാത്ത ആര്‍ത്തിയോടെയാണ് ഈ സര്‍ക്കാരിനെ മാധ്യമങ്ങള്‍ പാടിപ്പുകഴ്ത്തിക്കൊണ്ടിരിക്കുന്നത്. എന്നിട്ടും മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം വിപ്ലവത്തിന്റെ സ്വഭാവവും ദിശയും മാറി മറിഞ്ഞിരിക്കുന്നു. 'വിപ്ലവം' ഇന്ദിര ഗാന്ധിയുടെ സ്വന്തം ചെറുമകനും (രാഹുല്‍ ഗാന്ധി) സാങ്കല്‍പിക രാഷ്ട്രീയ ചെറുമകനും (നരേന്ദ്ര മോദി) തമ്മില്‍ അവരുടെ പാരമ്പര്യത്തിന് വേണ്ടിയുള്ള പോരാട്ടമായി അത് ചുരുങ്ങിപ്പോയി എന്ന് വേണമെങ്കില്‍ അല്‍പം അതിശയോക്തിയോടെ വാദിക്കാന്‍ സാധിച്ചേക്കും. വളര്‍ന്നുകൊണ്ടിരുന്ന മോദിയുടെ നിയന്ത്രണത്തിന് 2015 അവസാനത്തോടെ നടന്ന ബിഹാര്‍ ജനവിധി അവസാനമിട്ടപ്പോള്‍ വിപ്ലവത്തിന് അതിന്റെ ദിശ നഷ്ടമായി; ഇന്ത്യന്‍ ഡെംഗ് സിയാവോപിംഗ് എന്ന് വ്യാപകമായി പ്രകീര്‍ത്തിക്കപ്പട്ടിരുന്ന ആ മനുഷ്യന്‍ വളരെ നൈപുണ്യത്തോടെ അതിന്റെ ദിശ മാറ്റി. മോദിയുടെ ആക്രമണം ബിഹാര്‍ വോട്ടര്‍മാര്‍ നിലയ്ക്ക് നിറുത്തിയതോടെ പരിഷ്‌കരണ അടിത്തറ പിറകിലേക്ക് നീക്കപ്പെട്ടു. (ഒരു പക്ഷെ ശീലം കൊണ്ടാവും ഫിക്കിയും അസോച്ചമും അപദാനങ്ങള്‍ പാടിക്കൊണ്ടിരുന്നെങ്കിലും).

നമ്മള്‍ ഇവിടെ ഒന്നും തെറ്റായി ധരിക്കരുത്. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യ ഒരു വിസ്‌ഫോടനത്തോടെ മടക്കയാത്ര നടത്തിയിരിക്കുന്നു-ഇന്ദിര ഗാന്ധി കാലഘട്ടത്തിലെ എല്ലാ സ്റ്റാലിനിസ്റ്റ് സ്പന്ദനങ്ങളോടെയും അത് മടങ്ങിയെത്തിയിരിക്കുന്നു. സര്‍ക്കാരും അതിന്റെ അംഗീകൃത നടത്തിപ്പുകാരും ഏറ്റവും മര്യാദരഹിതവും നിര്‍ബന്ധിതവുമായ രീതിയില്‍ പൗരന്മാരുടെ കഴുത്തില്‍ മുറുകെ പിടിക്കുന്നു. ഇന്ദിര ഗാന്ധി സര്‍ക്കാരിന്റെ ഏറ്റവും കുറഞ്ഞപക്ഷം മൂന്ന് മൂലകങ്ങളെങ്കിലും പുതിയ വിപ്ലവത്തിന്റെ പ്രവര്‍ത്തന മന്ത്രമായി മാറുന്നു. ആദ്യമായി 1969ലെ പോലെ തന്നെ ദരിദ്രരരെ കണ്ടുപിടിച്ചിരിക്കുന്നു. ഇന്ദിര ഗാന്ധിയുടെ പോലും അംഗീകാരം ലഭിക്കുന്ന തരത്തിലായിരുന്നു നോട്ട് നിരോധനം മൂലമുള്ള വമ്പിച്ച വിള്ളലിനെ ദരിദ്രാനുകൂല വാഗ്‌ധോരണികള്‍ കൊണ്ട് മൂടിവെക്കാന്‍ സാധിച്ചത്. നമ്മുടെ സാമ്പത്തിക സ്തംഭനാവസ്ഥയ്ക്കും തൊഴിലില്ലായ്മയ്ക്കും എതിരായ ഒരേയൊരു പ്രതിവിധി വന്‍കിട കുത്തകകളുടെ ഭാവനാത്മകതയും കമ്പോള നവീകരണവുമാണ് എന്ന് ചിന്തിച്ചവരൊക്കെ തന്നെ പാവങ്ങളുടെ ജീവിതം മെച്ചപ്പെടുത്താനുള്ള ഉത്തരവാദിത്വം ഏറ്റെടുത്ത സര്‍ക്കാരിന്റെ നടപടിയെ നിശബ്ദമായി വീക്ഷിച്ചു. ദാരിദ്ര്യം നിര്‍മ്മാര്‍ജ്ജനം ചെയ്യുക എന്ന മുദ്രാവാക്യത്തിന്റെ നിഴലുകള്‍. ക്ഷേമരാഷ്ട്രത്തെ ഉപേക്ഷിക്കാന്‍ ഉദ്ദേശിച്ചുള്ളതായിരുന്നില്ല 2014ലെ വിപ്ലവമെന്ന് ഇന്ദിര ഗാന്ധിയുടെ അനുയായികള്‍ സംതൃപ്തിയോടെ നോക്കിക്കണ്ടു.

രണ്ടാമതായി, ഇന്‍സ്‌പെക്ടറും അയാളുടെ ലാത്തിയും മടങ്ങി വന്നിരിക്കുന്നു. കള്ളപ്പണം കണ്ടെത്താനെന്ന പേരില്‍ റെയ്ഡ് രാജ് മടങ്ങിയെത്തിയിരിക്കുന്നു. വിപി സിംഗ് ധനമന്ത്രിയായിരുന്ന ചെറിയ കാലയളവില്‍ ഒഴികെ സിബിഐയുടെയോ അല്ലെങ്കില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയോ ദൈനംദിന സന്ദര്‍ശനങ്ങള്‍ ആഘോഷിക്കാന്‍ രാജ്യം ക്ഷണിക്കപ്പെട്ടിരുന്നില്ല. നികുതികള്‍ അടയ്ക്കപ്പെടണമെന്ന് കര്‍ക്കശമായി ആജ്ഞാപിക്കുന്നു; അല്ലെങ്കില്‍ വരുമാന നികുതി ഉദ്യോഗസ്ഥരുടെ സന്ദര്‍ശനത്തിന് തയ്യാറായി ഇരിക്കാനും. രാജ്യത്തോടുള്ള ധാര്‍മ്മിക ബാധ്യതയ്ക്ക് അധിഷ്ടിതമായി ജീവിക്കാന്‍ പൗരന്മാരോട് ആവശ്യപ്പെടുന്നതിന് പകരം, ഒരു കൂട്ടായ മാനസിക വ്യാപാരം പ്രവര്‍ത്തിക്കുന്നു എന്ന് വേണം വിലയിരുത്താന്‍.നിയമപരമായ അധികാരികള്‍ അനുനയിപ്പിക്കുന്നതില്‍ പരാജയപ്പെടുമ്പോഴൊക്കെ, മുന്‍വിധികളും താല്‍പര്യങ്ങളും അടിച്ചേല്‍പ്പിക്കാന്‍ കിരാതനിയമം നടപ്പിലാക്കുന്ന ഒരു ജനക്കൂട്ടം രംഗത്തെത്തുന്നു. സാംസ്‌കാരികവും സാമൂഹികവുമായ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും മേല്‍നോട്ടം വഹിക്കാനുള്ള അതിന്റെ അവകാശം സര്‍ക്കാര്‍ സ്ഥാപിച്ചു കൊടുത്തിരിക്കുന്നു. സമീപ ദശാബ്ദങ്ങളിലൊന്നും ഉണ്ടായിട്ടില്ലാത്തത് പോലെ സര്‍ക്കാര്‍ കൂടുതല്‍ പേശീബലമുള്ളതും കൂടുതല്‍ ആക്രമണോത്സുകവും കൂടുതല്‍ കൗശലം പ്രയോഗിക്കുന്ന ഒന്നുമായി തീര്‍ന്നിരിക്കുന്നു.

ദേശീയതയെ വിളിച്ചുണര്‍ത്തുകയും നമ്മുടെ വികാരങ്ങളിലും വിശ്വാസങ്ങളിലും അതാവശ്യപ്പെടുന്ന അചഞ്ചലമായ ആവശ്യങ്ങളുമാണ് മൂന്നാമതായി പ്രവര്‍ത്തിക്കുന്ന ഇന്ദിര ഗാന്ധി മന്ത്രം. നമ്മുടെ ദേശാഭിമാനം പാകിസ്ഥാന്‍ വിരുദ്ധ മന്ത്രമായി നവീകരിക്കപ്പെട്ടിരിക്കുന്നു. നമ്മുടെ അവകാശബോധത്തില്‍ അധിഷ്ടിതമായ രോഷത്തിന് ഇന്ധനം പകരാന്‍ ഇസ്ലാമബാദിലും റാവല്‍പിണ്ടിയിലുമിരിക്കുന്ന മണ്ടന്മാരും ബുദ്ധികുറഞ്ഞവരുമായവര്‍ ശ്രമിക്കുന്നു. ഇന്ദിര ഗാന്ധി ചരിത്രപരമായ മാതൃകയായി നിലകൊള്ളുന്നു. ഒരു 'മുസ്ലീം എതിരാളി'ക്ക് കനത്ത പരാജയം ഏല്‍പ്പിച്ച ഒരേയോരു 'ഹിന്ദു ഭരണാധികാരി' എന്ന പ്രശസ്തി ഇന്ദിര ഗാന്ധിക്ക് മാത്രമാണുള്ളതെന്നത് നമ്മുടെ പുതിയ ഭരണാധികാരികള്‍ ഓര്‍ക്കുന്നതിന് അവരെ കുറ്റംപറയാനാവില്ല. അവരെ ദുര്‍ഗ എന്ന് വാഴ്ത്താന്‍ അടല്‍ ബിഹാരി വാജ്‌പേയ് പോലും നിര്‍ബന്ധിതനായി. ഇപ്പോഴത്തെ രക്ഷിതാക്കള്‍ക്ക് ചരിത്രം അതിന്റേതായ പ്രലോഭനങ്ങള്‍ നല്‍കുന്നുണ്ട്.ഇന്ദിര ഗാന്ധിയുടെ കാര്യത്തിലെന്ന പോലെ തന്നെ, വ്യക്തിപരമായ രാഷ്ട്രീയ മേധാവിത്വത്തിന്റേയും അധീശത്വത്തിന്റേയും മാര്‍ഗം എന്ന ഏകപക്ഷീയ ആലോചനകള്‍ക്കായി ഈ മന്ത്രങ്ങളൊക്കെ ഉപയോഗിക്കപ്പെടുന്നു. വ്യക്തിപരമായ രാഷ്ട്രീയ മേധാവിത്വത്തിനുള്ള അന്വേഷണം എന്നത് പ്രത്യയശാസ്ത്രരഹിതവും പ്രായോഗികവും പ്രാവര്‍ത്തികവും തന്ത്രപരമായി നിഗൂഢവുമായ ഒന്നായിരിക്കണം. പ്രത്യശാസ്ത്രപരമായ വൈചിത്ര്യത്തെ കുറിച്ചും മാര്‍ഗരറ്റ് താച്ചര്‍ക്ക് ഉണ്ടായിരുന്നത് പോലെയുള്ള വ്യക്തതയും വിശ്വാസവുമില്ലായ്മയെ കുറിച്ചും ഈ അന്വേഷണം പരിദേവനങ്ങള്‍ ക്ഷണിച്ച് വരുത്തിയേക്കാമെങ്കിലും, തന്റെ ലക്ഷ്യത്തേയും ദിശയേയും കുറിച്ച് നായകന് യാതൊരു സംശയവുമില്ല: പരമാവധിയായ അധികാരം എന്നത് ഒരു വ്യക്തിപരമായ അവകാശമാണെന്നും ക്രമപ്രകാരവും സുസ്ഥിരവുമായ ഭരണനിര്‍വഹണത്തിനുള്ള അടിസ്ഥാനപരമായ ആവശ്യമാണെന്നും അദ്ദേഹം വിശ്വസിക്കുന്നു.

അദ്ദേഹത്തിന്റെ ഭരണകൂടം എന്തിന് വേണ്ടിയാണ് നിലകൊള്ളുന്നത് എന്നത് പോലെ തന്നെ തന്റെ സാങ്കല്‍പിക ശത്രുവായി ആരെ അദ്ദേഹം തിരഞ്ഞെടുക്കുന്നു എന്നതും ഒരു രാഷ്ട്രീയ നേതാവിനെ സ്വയം നിര്‍വചിക്കുന്ന ഘടകമാണ്. ഗാന്ധിമാര്‍ക്കുള്ള വൈപരീത്യമായി സ്വയം നിര്‍ണയിക്കുന്നതോടൊപ്പം ധാര്‍മ്മികവും ആത്മീയവുമായ ഒരു മേധാവിത്വം സ്വയം നിര്‍ണയിക്കുക ചെയ്യുന്ന പ്രവണത മോദി വിപ്ലവം തുടരുന്നുണ്ട്. അതേ സമയം തന്നെ ഇന്ദിര ഗാന്ധിയുടെ ചരിത്രപരമായ പാരമ്പര്യം സ്വയം അവകാശപ്പെടുന്ന തരത്തിലുള്ള കാപട്യവും അവര്‍ പ്രദര്‍ശിപ്പിക്കുന്നു. വിപ്ലവത്തിന്റെ സ്വയം ശിഥിലീകരണത്തിനുള്ള വിത്തുകള്‍ ഈ അന്വേഷണങ്ങളില്‍ തന്നെ അന്തര്‍ലീനമാണ്.

Next Story

Related Stories