UPDATES

ട്രെന്‍ഡിങ്ങ്

ടിപ്പു ജയന്തി ആഘോഷം തടസപ്പെടുത്താല്‍ ശ്രമം; കര്‍ണാടകയില്‍ ബിജെപി നേതാക്കളെ അറസ്റ്റ് ചെയ്തു

സംഘര്‍ഷം അക്രമാസക്തമായ കുഡഗ് അടക്കമുള്ള പ്രദേശങ്ങളില്‍ സര്‍ക്കാര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

ബിജെപിയുടെ ശക്തമായ പ്രതിഷേധത്തിനിടെ, ടിപ്പു സുല്‍ത്താന്‍ ജയന്തി ആഘോഷവുമായി മുന്നോട്ട് പോവുകയാണ് കര്‍ണാടകയിലെ കോണ്‍ഗ്രസ് – ജെഡിഎസ് സര്‍ക്കാര്‍. കുഡഗ് ജില്ലയില്‍ പരിപാടികള്‍ തടസപ്പെടുത്താന്‍ ശ്രമിച്ചവരെ അറസ്റ്റ് ചെയ്തു. അതേസമയം മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി ചടങ്ങില്‍ പങ്കെടുക്കാത്തതിനെ ബിജെപി പരിഹസിച്ചു. ഇത് കാപട്യമാണെന്നും കപട മതേതരത്വമാണെന്നും ബിജെപി പരിഹസിച്ചു. അസുഖം മൂലമാണ് കുമാരസ്വാമി വിട്ടുനിന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. ജനവികാരം എതിരെന്ന് മനസിലാക്കിയാണ് കുമാരസ്വാമി പരിപാടിയില്‍ നിന്ന് വിട്ടുനിന്നതെന്ന് ബിജെപി വക്താവ് എസ് പ്രകാശ് അഭിപ്രായപ്പെട്ടു. ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജി പരമേശ്വരയും പരിപാടിയില്‍ പങ്കെടുത്തിരുന്നില്ല.

എന്നാല്‍ ബിജെപിയുടെ പ്രതിഷേധം കാര്യമാക്കുന്നില്ലെന്നും കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇത് പതിവാണെന്നും കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ ഡികെ ശിവകുമാര്‍ പ്രതികരിച്ചു. ഇത് ലോക്‌സഭ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുകൊണ്ടുള്ള പരിപാടികളാണ്. ശിവകുമാര്‍ എന്‍ഡിടിവിയോട് പറഞ്ഞു. ടിപ്പു കര്‍ണാടകക്കാരനാണ്. ഞങ്ങളെല്ലാം കര്‍ണാടകക്കാരാണ്. രാഷ്ട്രപതി രാംനാഥ് കോവിന്ദ് വിധാന്‍സൗധയില്‍ (നിയമസഭ) വന്ന് ടിപ്പുവിനെ പുകഴ്ത്തിയും ടിപ്പു ജയന്തി ആഘോഷങ്ങളെ അഭിനന്ദിച്ചും പ്രസംഗിച്ചിരുന്ന കാര്യം കോവിന്ദ് ഓര്‍മ്മിപ്പിച്ചു. ബിജെപി സങ്കുചിത രാഷ്ട്രീയം കളിക്കുകയാണ് – ശിവകുമാര്‍ ആരോപിച്ചു. അതേസമയം മതേതരനും ധീരനും ദേശസ്‌നേഹിയുമായ ഒരു പോരാളിയുടെ ജന്മദിനമാണ് ആഘോഷിക്കുന്നതെന്ന് മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ ട്വീറ്റ് ചെയ്തു.

സംഘര്‍ഷം അക്രമാസക്തമായ കുഡഗ് അടക്കമുള്ള പ്രദേശങ്ങളില്‍ സര്‍ക്കാര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. കുഡഗിലെ ദേവാത്തി പറമ്പില്‍ 70,000ത്തോളം പേരെ ടിപ്പു വധിച്ചതായാണ് കൊഡവ സമുദായക്കാര്‍ ആരോപിക്കുന്നത്. കഴിഞ്ഞ വര്‍ഷം കുഡഗിലെ പ്രതിഷേധങ്ങള്‍ അക്രമാസക്തമാവുകയും രണ്ട് പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. പരിപാടി തടസപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി കുമാരസ്വാമി പറഞ്ഞിരുന്നു.

ടിപ്പു സുല്‍ത്താന്റെ ആയിരത്തിലധികം റോക്കറ്റുകള്‍ കിണറ്റില്‍ നിന്ന് കണ്ടെത്തി

‘നല്ലൊരു മനുഷ്യനായിരുന്നു പക്ഷെ മാപ്പിളയായി പോയില്ലേ’; ടിപ്പു, എപിജെ പിന്നെ പീലാണ്ടി എന്ന കുട്ടിക്കൊമ്പനും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍