ട്രെന്‍ഡിങ്ങ്

റാഫേല്‍ കരാർ വിധിയെ തെറ്റായി വ്യാഖ്യാനിച്ചു; രാഹുൽ ഗാന്ധി ഒരാഴ്ചയ്ക്കകം വിശദീകരണം നൽകണമെന്ന് സുപ്രീംകോടതി

ബിജെപി എംപി മീനാക്ഷി ലേഖിയാണ് ഹരജി നൽകിയത്.

റാഫേൽ കരാറുമായി ബന്ധപ്പെട്ട കോടതിവിധിയെ തെറ്റായി വ്യാഖ്യാനിച്ച് പ്രസ്താവന നടത്തിയെന്നാരോപിച്ച് ബിജെപി നേതാവ് മീനാക്ഷി ലേഖി നൽകിയ കോടതിയലക്ഷ്യ ഹരജിയിൽ രാഹുൽ ഗാന്ധിയോട് വിശദീകരണം ചോദിച്ച് സുപ്രീംകോടതി. ഒരാഴ്ച സമയമാണ് വിശദീകരണം നൽകാൻ രാഹുലിന് കോടതി സമയം നൽകിയിരിക്കുന്നത്. അടുത്ത ചൊവ്വാഴ്ച കോടതിയെ വിശദീകരണം ബോധിപ്പിക്കണം.

റാഫേൽ കരാറുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി ‘കാവൽക്കാരൻ കള്ളനാണെ’ന്ന് തെളിയിച്ചിരിക്കുന്നുവെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവന കോടതിയലക്ഷ്യമാണെന്ന് കാണിച്ചാണ് ബിജെപി എംപി മീനാക്ഷി ലേഖി ഹരജി നൽകിയത്. ‘ചൗക്കിദാർ ചോർ ഹെ’ എന്ന തന്റെ പ്രയോഗത്തെ സുപ്രീംകോടതി ഉത്തരവുമായി കൂട്ടിക്കെട്ടി, അത് കോടതിയുടേതാണെന്ന തരത്തിൽ വ്യാഖ്യാനിക്കാൻ ഗാന്ധി ശ്രമിച്ചെന്നാണ് ലേഖിയുടെ ഹരജിയുടെ സാരം.

ദി ഹിന്ദു ദിനപ്പത്രം ചോർത്തിയ റാഫേൽ കരാറുമായി ബന്ധപ്പെട്ട പ്രതിരോധമന്ത്രാലയ രേഖകൾ കേസിൽ തെളിവായി പരിഗണിച്ച് പരിശോധിക്കേണ്ടതുണ്ടോയെന്ന വിഷയത്തില്‍ സുപ്രീംകോടതി തീരുമാനമെടുത്തിരുന്നു. രേഖകൾ പരിശോധിക്കാമെന്നായിരുന്നു തീരുമാനം. ഈ തീരുമാനം റാഫേൽ കേസിൽ ‘കാവൽക്കാരൻ കള്ളനാ’ണെന്ന് തെളിയിക്കുന്നുവെന്നായിരുന്നു രാഹുലിന്റെ പ്രസ്താവന.

“മാധ്യമങ്ങൾക്കും പൊതുജനങ്ങൾക്കു മുമ്പിൽ താൻ നടത്തിയ പ്രസ്താവനയെ ഈ കോടതിയുടേതാണെന്ന് തെറ്റായി ആരോപിച്ചതായി കാണുന്നു. ഇത്തരമൊരു നിരീക്ഷണം കോടതി ഒരിക്കലും നടത്തിയിട്ടില്ലെന്ന് വ്യക്തമാക്കട്ടെ. രേഖകളുടെ സ്വീകാര്യതയെ സംബന്ധിച്ച തീരുമാനമെടുക്കുക മാത്രമാണ് ഞങ്ങൾ ചെയ്തത്.” -കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അടങ്ങുന്ന മൂന്നംഗ ബഞ്ചാണ് ഈ കേസ് പരിഗണനയ്ക്കെടുത്തിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍