TopTop
Begin typing your search above and press return to search.

പശുവിനെ മോഷ്ടിച്ചെന്നാരോപിച്ച് ത്രിപുരയില്‍ യുവാവിനെ തല്ലിക്കൊന്നു

പശുവിനെ മോഷ്ടിച്ചെന്നാരോപിച്ച് ത്രിപുരയില്‍ യുവാവിനെ തല്ലിക്കൊന്നു

പശുവിനെ മോഷ്ടിച്ചെന്നാരോപിച്ച് ത്രിപുരയിലെ ധലായ് ജില്ലയില്‍ ഒരാളെ നാട്ടുകാര്‍ തല്ലിക്കൊന്നു. ബുധി കുമാര്‍ (36) എന്നയാളെയാണ് ആളുകള്‍ തല്ലിക്കൊന്നത്. ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം.

സംസ്ഥാന തലസ്ഥാനമായ അര്‍ത്തലയില്‍ നിന്നും 147 കിലോമീറ്റര്‍ അകലെയുള്ള നോരംപാര എന്ന സ്ഥലത്തു വെച്ചാണ് ആക്രമണവും കൊലപാതകവും നടന്നത്.

ഹരിത ഫിനാന്‍സില്‍ വായ്പയ്ക്കായി നിക്ഷേപിച്ചത് നെടുങ്കണ്ടം പഞ്ചായത്തിലെ അഞ്ച് വനിത മെംബര്‍മാര്‍; രാജ് കുമാര്‍ ‘റിട്ടയേര്‍ഡ് പോസ്റ്റ് മാസ്റ്റര്‍’, ‘ക്യാന്‍സര്‍ രോഗി’

രാത്രി 11.30ഓടെയാണ് സംഭവം നടന്നതെ പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച ആള്‍ക്കൂട്ട മര്‍ദ്ദനമേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ബുധനാഴ്ച രാവിലെ മരിക്കുകയായിരുന്നു. പോസ്റ്റുമോര്‍ട്ടം റിസള്‍ട്ട് വന്നതിനു ശേഷം കേസ്സെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

സ്ഥലത്തെ ഒരു പശുത്തൊഴുത്തിലേക്ക് ബുധി കുമാര്‍ കയറിയെന്ന് പൊലീസ് പറയുന്നു. ഇത് കണ്ട വീട്ടുകാര്‍ ശബ്ദമുണ്ടാക്കി നാട്ടുകാരെ വിളിക്കുകയായിരുന്നു. ആളുകള്‍ ഇയാളെ സ്ഥലത്തു വെച്ച് കൈകാര്യം ചെയ്തു കഴിഞ്ഞ ശേഷമാണ് പൊലീസ് എത്തിയത്.


Next Story

Related Stories