പ്രശസ്ത തമിഴ് ടെലിവിഷൻ താരം പ്രിയങ്കയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ബുധനാഴ്ചയാണ് ചെന്നൈയിലെ വീട്ടിൽ തുങ്ങിമരിച്ച നിലയിൽ നടിയെ കണ്ടെത്തിയത്. ചെന്നൈയിലെ വലസരവാക്കത്തായിരുന്നു ഇവരുടെ താമസം. പൊലീസ് കേസെടുത്തിട്ടുണ്ട്.
കുടുംബപരമായ പ്രശ്നങ്ങളുടെ പശ്ചാത്തലത്തിലാണ് ആത്മഹത്യയെന്ന് പൊലീസ് പറഞ്ഞു. 2015ൽ അരുൺബാലയുമായി ഇവരുടെ വിവാഹം നടന്നിരുന്നു. എന്നാൽ രണ്ടുമാസത്തിനകം ബന്ധം വേർപിരിഞ്ഞു.
വംശം എന്ന തമിഴ് സീരിയലിലെ ജ്യോതിക എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് പ്രിയങ്ക ശ്രദ്ധ നേടിയത്. 2013 മുതൽ നാലു വർഷം ഈ സീരിയൽ തുടർച്ചയായി സംപ്രേഷണം ചെയ്തു.
മറ്റു നിരവധി ചാനലുകളിലും ഇവർ അഭിനയിച്ചിട്ടുണ്ട്.
ആത്മഹത്യയുടെ കാരണം ഇപ്പോഴും വ്യക്തമല്ല. ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ടോയെന്ന കാര്യം പോലീസ് പുറത്തുവിട്ടിട്ടില്ല.
https://www.azhimukham.com/small-time-actress-silpa-death-still-not-solved-police-trying-to-close-case-helping-culprits-says-parents-unnikrishnan-azhimukham/