യുപിയില്‍ വീണ്ടും ആള്‍ക്കൂട്ട കൊല: പൊലീസുകാരനടക്കം രണ്ട് പേരെ കൊന്നു

ഇന്ന് രാവിലെയായിരുന്നു സംഘര്‍ഷങ്ങളുടെ തുടക്കം. ചത്ത പശുക്കളെ കണ്ടെത്തിയതിനെ തുടര്‍ന്ന് ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകര്‍ ഗോവധം ആരോപിച്ച് രംഗത്തെത്തുകയായിരുന്നു

ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ ആള്‍ക്കൂട്ട കൊല. ഒരു പൊലീസ് ഇന്‍സ്‌പെക്ടര്‍ അടക്കം രണ്ട് പേരാണ് കൊല്ലപ്പെട്ടത്. 25 പശുക്കളുടെ ശവം കണ്ടെത്തിയതിനെ തുടര്‍ന്നാണ് അക്രമം നടന്നത്. ഇന്‍സ്‌പെക്ടര്‍ സുബോഝ് കുമാര്‍ സിംഗ് സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. ഒരു പൊലീസ് കോണ്‍സ്റ്റബിളിന് പരിക്കേറ്റു. ഇന്‍സ്‌പെക്ടര്‍ക്ക് തലയ്ക്കാണ് ഏറ് കൊണ്ടത്. അതേസമയം സുബോധ് കുമാറിനെ അക്രമികള്‍ വെടി വച്ചതായായും മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ വീഡിയോ സൂചിപ്പിക്കുന്നു.

വീഡിയോയിലെ അക്രമികളെ കണ്ടെത്താനായി പൊലീസ് ശ്രമം തുടരുകയാണ്. ആള്‍ക്കൂട്ട അതിക്രമം അന്വേഷിക്കുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തെ (എസ്‌ഐടി) നിയോഗിച്ചിട്ടുണ്ട്. മേഖലയില്‍ അഞ്ച് കമ്പനി ആര്‍പിഎഫ് സംഘത്തേയും ആറ് കമ്പനി പ്രൊവിന്‍ഷ്യല്‍ ആംഡ് കോണ്‍സ്റ്റാബുല്‍റിയേയും നിയോഗിച്ചു.

ഇന്ന് രാവിലെയായിരുന്നു സംഘര്‍ഷങ്ങളുടെ തുടക്കം. ചത്ത പശുക്കളെ കണ്ടെത്തിയതിനെ തുടര്‍ന്ന് ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകര്‍ ഗോവധം ആരോപിച്ച് രംഗത്തെത്തുകയായിരുന്നു. ഇവര്‍ റോഡ് ഗതാഗതം തടഞ്ഞിരുന്നു. ഇവരെ നീക്കാന്‍ ശ്രമിച്ചപ്പോളാണ് പൊലീസിന് നേരെ ആക്രമണമുണ്ടായത്. വലിയ പൊലീസ് സന്നാഹമുണ്ടായിട്ടുണ്ടും സംഘര്‍ഷം നിയന്ത്രിക്കാനായില്ല. പൊലീസ് പോസ്റ്റിന് തീ വച്ചു. സമീപം പാര്‍ക്ക് ചെയ്തിരുന്ന കാറുകളും ബൈക്കുകളും കത്തിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍