Top

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഡംബര ജീവിതം

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഡംബര ജീവിതം
തന്റെ ജീവിതത്തിന്റെ തുടക്കകാലത്തെക്കുറിച്ച് വാചാലനാകാറുള്ളയാളാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. താൻ വളരെ സാധാരണമായ ജീവിത പശ്ചാത്തലത്തിൽ നിന്നും വരുന്നയാളാണെന്ന് ഇടക്കിടെ ഓർമിപ്പിക്കുന്ന ഏർപ്പാട് അദ്ദേഹത്തിനുണ്ട്. ചായ വിറ്റുനടന്ന കാലത്തെക്കുറിച്ച് പറഞ്ഞാണ് താൻ എത്രയും സാധാരണക്കാരനാണെന്ന് മോദി ബോധിപ്പിക്കാൻ ശ്രമിക്കാറുള്ളത്. രാഷ്ട്രീയ എതിരാളികളുടെ ജീവിത പശ്ചാത്തലം തന്റേതിനെ അപേക്ഷിച്ച് വളരെയെറെ മുകളിലാണെന്ന് സ്ഥാപിക്കൽ മോദിക്കൊരു ഹരമാണ്. തന്നെ സമ്പന്നരായ ആളുകൾ പാർക്കുന്ന ല്യൂട്ടീൻസ് ഡല്‍ഹിയിലെ താമസക്കാർക്ക് താൻ എല്ലാക്കാലത്തും 'വരത്തൻ' ആണെന്നും താൻ അവിടുത്തെ 'സമ്പന്നരായ ഇടത്, നെഹ്റുവിയൻ' ആളുകൾക്ക് അസ്വീകാര്യനാണെന്നും മോദി സ്ഥാപിക്കാൻ ശ്രമിച്ചു കൊണ്ടേയിരിക്കുന്നു.

തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ കാർഷികപ്രശ്നങ്ങളും രാജ്യത്തിന്റെ സാമ്പത്തിക പ്രശ്നങ്ങളുമെല്ലാം ചർച്ചയാക്കാനുള്ള ശ്രമം ഇടത്-ലിബറൽ-സെക്യൂലർ കക്ഷികൾ നടത്തുന്നതിനെ പരാജയപ്പെടുത്താൻ മോദി ഉപയോഗിക്കുന്നതും ഇതേ തന്ത്രങ്ങൾ തന്നെയാണ്. ദരിദ്രമായിരുന്നെന്ന് താൻ തന്നെ അവകാശപ്പെടുന്ന കുട്ടിക്കാലത്തെക്കുറിച്ച് ഇടക്കിടെ പറഞ്ഞു കൊണ്ടിരിക്കുന്നു. താൻ അടിമയും മറ്റുള്ളവർ രാജകുമാരന്മാരും; താൻ താഴ്ന്ന ജാതിക്കാരനും മറ്റുള്ളവർ ഉയർന്ന ജാതിക്കാരും എന്നിങ്ങനെയുള്ള ആഖ്യാനമാണ് മോദി നടത്തിക്കൊണ്ടിരിക്കുന്നത്.

പ്രധാനമന്ത്രിയായ ശേഷം മോദി നടത്തുന്ന ആദ്യ വാർത്താ സമ്മേളനം: ലൈവ് അപ്ഡേറ്റ്സ്

മോദി ചായ വിറ്റു നടന്നിരുന്നോ എന്ന കാര്യത്തിൽ ഇന്നും വ്യക്തതയൊന്നുമില്ല. എങ്കിലും അദ്ദേഹത്തിന്റെ ദാരിദ്ര്യകഥനങ്ങളിൽ തല്‍പരരായ മാധ്യമപ്രവർത്തകർ ഇതേ ആഖ്യാനങ്ങളുടെ പ്രചാരകരാണ് ഇപ്പോഴും. ഇന്നും ഈ ഐതിഹ്യം നിലനിൽക്കുന്നതിനു കാരണം അതെപ്പറ്റി ചോദ്യമുന്നയിക്കാൻ മോദി സംസാരിക്കാൻ തയ്യാറാകുന്ന മാധ്യമങ്ങളാരും തയ്യാറാകുന്നില്ല എന്നതുകൊണ്ടു മാത്രമാണ്.

പ്രധാനമന്ത്രി നരേന്ദ്രമോദി ശരിക്കും ജീവിതം നയിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ അദ്ദേഹം എന്താണ് ചെയ്യേണ്ടത്? താനിപ്പോൾ താമസിക്കുന്ന ആഡംബര വസതി ഉപേക്ഷിക്കുകയാണ് തന്റെ വാക്കുകളോട് അൽപമെങ്കിലും ആത്മാർത്ഥതയുണ്ടെങ്കിൽ മോദി ചെയ്യേണ്ടത്. അത്യാഡംബര ഭവനങ്ങളുള്ള ല്യൂട്ടീൻസ് ഡൽഹിയിൽ മോദി ശ്വാസം മുട്ടിയാകണം കഴിയുന്നത്. അവിടുത്തെ തന്റെ ഔദ്യോഗിക വസതിയിലെ അത്യാഡംബരങ്ങളോട് എളിയവനായ മോദിക്ക് എങ്ങനെയാണ് ഒത്തുപോകാനാകുക?

12 ഏക്കറോളം വിസ്തൃതിയിൽ പരന്നു കിടക്കുന്നതാണ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി. അഞ്ച് മണിമന്ദിരങ്ങളാണ് ഈ വസതിയിലുള്ളത്. ഈ പ്രദേശത്തിന്റെ മാപ്പോ, ചിത്രങ്ങളോ ഒന്നും സുരക്ഷാ കാരണങ്ങളാൽ ലഭ്യമല്ല. എങ്കിലും അതിനകത്ത് എന്തെല്ലാമാണുള്ളതെന്ന് പരസ്യമായ കാര്യമാണ്.

Read More: സംഘടനയില്ല, നേതാക്കളും; പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ബംഗാളിനെ ലക്ഷ്യമിട്ട ആര്‍എസ്എസിന് സംസ്ഥാനത്ത് സ്വാധീനം ഉറപ്പിക്കാനായത് ഇങ്ങനെ

സന്ദർശകർക്ക് ഗസ്റ്റ് റൂമുകൾ, കുടുംബാംഗങ്ങൾക്കുള്ള പ്രത്യേക ഭവനങ്ങൾ, സ്വകാര്യ ക്വാർട്ടേഴ്സുകൾ, വിനോദത്തിനുള്ള കേന്ദ്രങ്ങൾ, കളിസ്ഥലങ്ങൾ തുടങ്ങിയ രാജ്യത്തെ ഏറ്റവും ആഡംബരമേറിയ സൗകര്യങ്ങളാണ് ഈ പന്ത്രണ്ടേക്കറിൽ ഒരുക്കിയിരിക്കുന്നത്. അമ്പതോളം പൂന്തോട്ട പാലകരുണ്ട് പ്രധാനമന്ത്രിയുടെ വസതിയിൽ. ഷൗഫർമാർ, ഷെഫുകൾ, ഇലക്ട്രീഷ്യൻമാർ, തുടങ്ങിയ മറ്റ് ഉദ്യോഗസ്ഥരും നിരവധി. ഡോക്ടർമാരുടെയും നഴ്സുമാരുടെയും സേവനം സർവ്വസജ്ജമായി നിൽക്കുന്നു. ഏറ്റവും മികച്ച സൗകര്യങ്ങളോടു കൂടിയ ആംബുലൻസ് സംവിധാനവും തയ്യാറാണ്. കോടിക്കണക്കിന് രൂപയാണ് പ്രതിമാസം പ്രധാനമന്ത്രിയുടെ വസതിയുടെ പരിപാലനത്തിനായി ചെലവാകുന്നത്.

തന്നെ ഒരു ചായക്കടക്കാരനെന്ന് വിശേഷിപ്പിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഈ ആഡംബരങ്ങളെല്ലാം സഹിക്കാൻ കഴിയുന്നത് എങ്ങനെയാണ്. എന്തുകൊണ്ടാണ് അദ്ദേഹം അഞ്ചു കൊല്ലം ഈ ആഡംബര ഭവനത്തിൽ നിന്നും പുറത്തിറങ്ങാതിരുന്നത്. തീരുമാനമെടുത്തിരുന്നെങ്കിലും കുറെക്കൂടി ചെറിയൊരു വീട്ടിലേക്ക് അദ്ദേഹത്തിന് മാറാമായിരുന്നു. തന്റെ 'എളിയ' ജീവിതത്തെക്കുറിച്ചുള്ള വാക്കുകൾ പൊള്ളയല്ലെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താമായിരുന്നു. മോദി എന്തുകൊണ്ടത് ചെയ്തില്ല?

കൂടുതൽ വായിക്കാം

Next Story

Related Stories