UPDATES

ന്യൂസ് അപ്ഡേറ്റ്സ്

യുപി ബാർ കൗൺസിലിന്റെ ആദ്യ വനിതാ പ്രസിഡണ്ട് ആഗ്രാ കോടതി പരിസരത്ത് വെടിയേറ്റ് മരിച്ചു

ആഗ്രാ ജില്ലാ കോടതി പരിസരത്തു വെച്ചായിരുന്നു സംഭവം.

ഉത്തർപ്രദേശ് ബാർ കൗൺസിലിന്റെ ആദ്യ വനിതാ പ്രസിഡണ്ട് ദർവേഷ് യാദവ് വെടിയേറ്റ് മരിച്ചു. മറ്റൊരു അഭിഭാഷകന്റെ വെടിയേറ്റാണ് ഇവർ മരിച്ചതെന്ന് റിപ്പോർ‌ട്ടുകൾ ചൂണ്ടിക്കാട്ടുന്നു. മനിഷ് എന്നാണ് കൃത്യം നടത്തിയയാളുടെ പേരെന്നും അറിയുന്നു.

ആഗ്രാ ജില്ലാ കോടതി പരിസരത്തു വെച്ചായിരുന്നു സംഭവം. ദർവേഷിനെ കൊലപ്പെടുത്തിയതിനു ശേഷം മനീഷ് സ്വയം വെടിവെച്ച് മരിക്കാൻ ശ്രമിച്ചു. ഈ ശ്രമം പരാജയപ്പെട്ടെന്നും ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയെന്നും ബാർ ആൻഡ് ബഞ്ച് പോർട്ടൽ പറയുന്നു.

രണ്ടുദിവസം മുമ്പു മാത്രമാണ് ദർവേഷ് ബാർ കൗൺസിൽ പ്രസിഡണ്ടായി ചുമതലയേറ്റത്. ഇതിനു ശേഷം സഹപ്രവർത്തകർ നൽകിയ വരവേൽപ്പിൽ പങ്കെടുക്കുമ്പോഴാണ് അക്രമം നടന്നത്. 38 വയസ്സായിരുന്നു ദർവേഷിന്. ഇന്നുച്ചയോടെയായിരുന്നു സംഭവം. മൂന്നുതവണ ഇവർക്കു നേരെ അക്രമി വെടിയുതിർത്തതായി ദൃക്സാക്ഷികൾ പറയുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍