Top

നോട്ട് നിരോധനവും ജിഎസ്ടിയും ഇല്ലാതാക്കിയത് പ്രതീക്ഷിച്ചതിലുമധികം തൊഴിലുകള്‍: സര്‍ക്കാര്‍ പൂഴ്ത്തി വച്ച എന്‍എസ്എസ്ഒ റിപ്പോര്‍ട്ട്

നോട്ട് നിരോധനവും ജിഎസ്ടിയും ഇല്ലാതാക്കിയത് പ്രതീക്ഷിച്ചതിലുമധികം തൊഴിലുകള്‍: സര്‍ക്കാര്‍ പൂഴ്ത്തി വച്ച എന്‍എസ്എസ്ഒ റിപ്പോര്‍ട്ട്
നോട്ട് നിരോധനവും ജി എസ് ടിയും രാജ്യത്ത് വലിയ തോതില്‍ തൊഴിലവസരങ്ങള്‍ ഇല്ലാതാക്കിയതായി നാഷണല്‍ സാംപിള്‍ സര്‍വേ ഓഫീസ് (എന്‍എസ്എസ്ഒ) റിപ്പോര്‍ട്ട് ഉദ്ധരിച്ച് ബിസിനസ് സ്റ്റാന്‍ഡേര്‍ഡ്. 45 വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്കാണ് രേഖപ്പെടുത്തിയത് എന്ന റിപ്പോര്‍ട്ടിന്റെ ഫോളോ അപ്പ് ആയാണ് ഇക്കാര്യം പറയുന്നത്. യൂഷ്വല്‍ സ്റ്റാറ്റസ് അപ്രോച്ച് പ്രകാരം 2017-18ലെ തൊഴിലില്ലായ്മ നിരക്ക് 6.1 ശതമാനമാണെങ്കില്‍ പിരിയോഡിക് ലേബര്‍ ഫോഴ്‌സ് സര്‍വേയുടെ കറന്റ് വീക്കിലി സ്റ്റാറ്റസ് പ്രകാരം ഇത് 8.9 ആണ്. ഒരാഴ്ചത്തെ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് കറന്റ് വീക്കിലി സ്റ്റാറ്റസ് പരിശോധിക്കുന്നത്. യൂഷ്വല്‍ സ്റ്റാറ്റസ് ആണെങ്കില്‍ ഒരു വര്‍ഷത്തെ പ്രവര്‍ത്തനമാണ് നോക്കുന്നത്.

2017 ജൂലായ് മുതല്‍ 2018 ജൂണ്‍ വരെ നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തിലാണ് എന്‍ എസ് എസ് ഒ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. സിഡബ്ല്യഎസ് നോട്ട് നിരോധനത്തിന്റേയും ജി എസ് ടിയുടേയും ഫലങ്ങള്‍ കൂടുതല്‍ വ്യക്തതയോടെ കാണിക്കുന്നതായി ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് ചൂണ്ടിക്കാട്ടുന്നു. യൂഷ്വല്‍ സ്റ്റാറ്റസ് അപ്രോച്ചില്‍ ഇതിന്റെ ഭാഗികമായ അനന്തര ഫലങ്ങളേ കാണാനാകൂ. അതായത് സിഡബ്ല്യുഎസ് പറയുന്ന 8.9 ശതമാനമാണ് നോട്ട് നിരോധന കാലത്തെ തൊഴിലില്ലായ്മ നിരക്ക് എന്ന് വേണം കാണാന്‍. സിഡബ്ല്യുഎസ് പ്രകാരം സ്ത്രീകളുടെ തൊഴിലില്ലായ്മ നിരക്ക് 9.1 ശതമാനമാണ്. പുരുഷന്മാരുടേത് 8.8. യൂഷ്വല്‍ സ്റ്റാറ്റസില്‍ സ്ത്രീകളുടെ തൊഴിലില്ലായ്മ നിരക്ക് 5.7 ശതമാനവും പുരുഷന്മാരുടേത് 6.2ഉം ആണ്. 2011-12ല്‍ 31.2 ശതമാനമായിരുന്ന സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തം 2017-18ല്‍ 23.3 ശതമാനമായി കുറഞ്ഞു.

ALSO READ: ഡല്‍ഹിയില്‍ ഗീബല്‍സുമാര്‍ മുമ്പും ഉണ്ടായിട്ടുണ്ട്, പക്ഷേ ഇത്രയ്ക്ക് തരംതാണിട്ടില്ല


Next Story

Related Stories