TopTop
Begin typing your search above and press return to search.

ഗോവ ഫോര്‍വേഡ് പാര്‍ട്ടി മന്ത്രിമാരോട് രാജി ആവശ്യപ്പെട്ട് മുഖ്യമന്ത്രി; ഭൂരിപക്ഷമായപ്പോള്‍ സഖ്യകക്ഷിയെ ഒതുക്കി ബിജെപി

ഗോവ ഫോര്‍വേഡ് പാര്‍ട്ടി മന്ത്രിമാരോട് രാജി ആവശ്യപ്പെട്ട് മുഖ്യമന്ത്രി; ഭൂരിപക്ഷമായപ്പോള്‍ സഖ്യകക്ഷിയെ ഒതുക്കി ബിജെപി
സഖ്യകക്ഷിയായ ഗോവ ഫോര്‍വേഡ് പാര്‍ട്ടി (ജി എഫ് പി) ഒതുക്കി ബിജെപി. ജിഎഫ്പി നേതാവായ ഉപമുഖ്യമന്ത്രി വിജയ് സര്‍ദേശായ് അടക്കം നാല് മന്ത്രിമാരോട് മുഖ്യമന്ത്രി പ്രമോദ് സാവന്ത് രാജി ആവശ്യപ്പെട്ടു. സ്വതന്ത്ര എംഎല്‍എ രോഹന്‍ ഖോണ്ടെയോടും രാജി ആവശ്യപ്പെട്ടു. വിജയ് സര്‍ദേശായിക്ക് പുറമെ ജയേഷ് സാല്‍ഗാവ്കര്‍, വിനോദ് പാലയന്‍കാര്‍, എന്നീ ജി എഫ് പി മന്ത്രിമാരോടാണ് രാജി വയ്ക്കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. അതേസമയം കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലെത്തിയ ചന്ദ്രകാന്ത് കവലേക്കര്‍ ഉപമുഖ്യമന്ത്രിയാകുമെന്നും മുഖ്യമന്ത്രി ദ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

ഡെപ്യൂട്ടി സ്പീക്കര്‍ മൈക്കള്‍ ലോബോയേയും കോണ്‍ഗ്രസ് വിട്ട മൂന്ന് എംഎല്‍എമാരേയും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി. കോണ്‍ഗ്രസിന്റെ 15 എംഎല്‍എമാരില്‍ 10 പേരും ബിജെപിയിലേയ്ക്ക് കൂറ് മാറിയിരുന്നു. തങ്ങളുടെ കാര്യങ്ങള്‍ നടന്നില്ലെങ്കില്‍ പിന്തുണ പിന്‍വലിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയിരുന്ന, ബിജെപിയെ ഗുണ്ടായിസം കേട്ടി പേടിപ്പിച്ചിരുന്ന പഴയ മന്ത്രിമാരെ പുറത്താക്കിയിരിക്കുകയാണ് എന്ന് ലോബോ പ്രതികരിച്ചു. അതേസമയം ബിജെപി ദേശീയ നേതൃത്വത്തില്‍ നിന്ന് യാതൊരു അറിയിപ്പും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് എന്‍ഡിഎയുടെ ഭാഗമായ ജി എഫ് പി പ്രതികരിച്ചു.

ALSO READ: അന്ന് രാഷ്ട്രപതിയുടെ പ്രത്യേക അതിഥി, ഇന്ന് ബീഡി തെറുപ്പുകാരി; കൊറഗ വിഭാഗത്തിലെ ആദ്യ എം.ഫില്‍ ബിരുദധാരിയുടെ ജീവിതം

2017ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ആയിരുന്നു ഏറ്റവും വലിയ ഒറ്റ കക്ഷി. കോണ്‍ഗ്രസിന് 17 സീറ്റും ബിജെപിക്ക് 13 സീറ്റുമാണ് കിട്ടിയത്. എന്നാല്‍ ഗോവ ഫോര്‍വേഡ് പാര്‍ട്ടിയുടേയും മഹാരാഷ്ട്ര ഗോമന്തക് പാര്‍ട്ടിയുടേയും ഒരു സ്വതന്ത്രന്റേയും പിന്തുണയോടെ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു. 40 അംഗ സഭയില്‍ ജി എഫ് പിക്കും എംജിപിക്കും മൂന്ന് സീറ്റ് വീതമാണുള്ളത്. ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുമ്പോളും മനോഹര്‍ പരീഖറെ മരിക്കുന്നത് വരെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റാന്‍ ബിജെപി തയ്യാറായിരുന്നില്ല. പരീഖറുടെ മരണ ശേഷമാണ് പ്രമോദ് സാവന്തിനെ മുഖ്യമന്ത്രിയാക്കിയത്.

Also Read: അന്ന് കോണ്‍ഗ്രസ് എംഎല്‍എയെ ബലാത്സംഗിയെന്ന് വിമര്‍ശിച്ചു, ഇന്ന് പൂമാലയിട്ട് സ്വീകരിച്ചു; ഗോവ ബിജെപിയിലെത്തിയത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയും

Next Story

Related Stories