TopTop
Begin typing your search above and press return to search.

"വന്നത് സുഹൃത്തുക്കള്‍ക്കൊപ്പം ഒരു കപ്പ് കാപ്പി കുടിക്കാന്‍" - മുംബയ് ഹോട്ടലില്‍ എംഎല്‍എമാരെ തേടിയെത്തിയ ഡികെ ശിവകുമാര്‍

"വന്നത് സുഹൃത്തുക്കള്‍ക്കൊപ്പം ഒരു കപ്പ് കാപ്പി കുടിക്കാന്‍" - മുംബയ് ഹോട്ടലില്‍ എംഎല്‍എമാരെ തേടിയെത്തിയ ഡികെ ശിവകുമാര്‍
താന്‍ വന്നത് തന്റെ സുഹൃത്തുക്കളായ എംഎല്‍എമാരോടൊപ്പം ഒരു കപ്പ് കാപ്പി കുടിക്കാനാണ് എന്ന് മുംബയ് ഹോട്ടലിലെത്തിയ കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാര്‍. രാജി വച്ച കര്‍ണാടക എംഎല്‍എമാരെ അനുനയിപ്പിക്കാനും രാജിയില്‍ നിന്ന് പിന്തിരിപ്പിക്കാനും എത്തിയ ശിവകുമാറിനെ എംഎല്‍എമാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഹോട്ടലില്‍ കയറുന്നത് പൊലീസും ഹോട്ടല്‍ ജീവനക്കാരും തടഞ്ഞിരുന്നു. ഇതേത്തുടര്‍ന്നാണ് ഡികെ ശിവകുമാര്‍ ഇക്കാര്യം പറഞ്ഞത്. ശിവകുമാര്‍ വരുന്നത് തങ്ങള്‍ക്ക് ഭീഷണിയാണെന്നും സംരക്ഷണം നല്‍കണമെന്നും എംഎല്‍എമാര്‍ പൊലീസിനോട് പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കനത്ത പൊലീസ് സുരക്ഷയാണ് പൊവായിയിലെ റിനൈസെന്‍സ് ഹോട്ടലില്‍ ഏര്‍പ്പെടുത്തിയത്.

ആരെയും ഭീഷണിപ്പെടുത്താനോ ആക്രമിക്കാനോ ഉദ്ദേശമില്ല. എന്നാല്‍ അവര്‍ പറയുന്നത് സുരക്ഷാഭീഷണിയുള്ളതിനാല്‍ എന്നെ അകത്ത് കയറ്റാനാവില്ല എന്നാണ്. ഞാന്‍ ആരെയും ഉപദ്രവിക്കാന്‍ വന്നതല്ല. ഗവണ്‍മെന്റിനോട് എനിക്ക് സ്‌നേഹവും ബഹുമാനവുമുണ്ട്. ആയുധങ്ങളൊന്നുമില്ലാതെയാണ് ഞാന്‍ വന്നിരിക്കുന്നത്. ഹൃദയം മാത്രം കൊണ്ടാണ് വന്നിരിക്കുന്നത്. എന്റെ സുഹൃത്തുക്കളെ കാണണം. ഒരു കാപ്പി കുടിക്കണം. അതിനാണ് വന്നത്. എംഎല്‍എമാരുടെ രാജിക്ക് പിന്നില്‍ ബിജെപിയല്ലെങ്കില്‍ പിന്നെ അവര്‍ എന്നെ തടയുന്നത് എന്തിനാണ്.

Next Story

Related Stories