അവര്‍ കാശ്മീരികളുമായും രാഷ്ട്രീയപാര്‍ട്ടികളുമായും ചര്‍ച്ച നടത്തേണ്ടിയിരുന്നു. പ്രശ്നത്തിന് ശാശ്വത പരിഹാരം വേണമെന്നുണ്ടെങ്കില്‍ ബന്ധപ്പെട്ട എല്ലാ കക്ഷികളുമായും ചര്‍ച്ച നടത്തേണ്ടതുണ്ട് എന്നും മമത പറഞ്ഞു.
ജമ്മു കാശ്മീരിന് പ്രത്യേക സ്വയംഭരണാധികാരവും അവകാശങ്ങളും നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370, ആര്‍ട്ടിക്കിള്‍ 35 എന്നിവ പിന്‍വലിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ വിമര്‍ശനവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഈ ബില്ലിനെ പിന്തുണക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസിന് കഴിയില്ല എന്ന് മമത പറഞ്ഞു.
ഈ ബില്ലിന് അനുകൂലമായി വോട്ട് ചെയ്യാന്‍ ഞങ്ങള്‍ക്ക് കഴിയില്ല. അവര്‍ കാശ്മീരികളുമായും രാഷ്ട്രീയപാര്‍ട്ടികളുമായും ചര്‍ച്ച നടത്തേണ്ടിയിരുന്നു. പ്രശ്നത്തിന് ശാശ്വത പരിഹാരം വേണമെന്നുണ്ടെങ്കില്‍ ബന്ധപ്പെട്ട എല്ലാ കക്ഷികളുമായും ചര്‍ച്ച നടത്തേണ്ടതുണ്ട് എന്നും മമത പറഞ്ഞു.
West Bengal CM, Mamata Banerjee: We cannot support this bill. We cannot vote for this bill. They should have spoken to all political parties and the Kashmiris. If you need to arrive at a permanent solution, then you have to talk to all stakeholders. #Article370 #JammuAndKashmir pic.twitter.com/dxIhH4QCOo
- ANI (@ANI) August 6, 2019