UPDATES

ട്രെന്‍ഡിങ്ങ്

മടങ്ങിയില്ലെങ്കില്‍ അറസ്റ്റ് ചെയ്യുമെന്ന് മുംബയ് പൊലീസ്, പോകില്ലെന്ന് ശിവകുമാര്‍; എംഎല്‍എമാരുള്ള ഹോട്ടല്‍ പരിസരത്ത് നിരോധനാജ്ഞ

താന്‍ റൂം ബുക്ക് ചെയ്തിട്ടുണ്ടെന്നും തന്നെ തടയാന്‍ പൊലീസിന് ആവില്ലെന്നും ശിവകുമാര്‍ പറഞ്ഞിരുന്നു.

കര്‍ണാടകയിലെ വിമത എംഎല്‍എമാര്‍ താമസിക്കുന്ന മുംബയ് പൊവായിയിലെ പഞ്ചനക്ഷത്ര ഹോട്ടലിന്റെ 500 മീറ്റര്‍ പരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. അതേസമയം വിമതരെ കാണാന്‍ ഹോട്ടലിലെത്തിയ കോണ്‍ഗ്രസ് നേതാവ് ശിവകുമാര്‍ മടങ്ങിയില്ലെങ്കില്‍ അറസ്റ്റ് ചെയ്യാനാണ് മുംബയ് പൊലീസിന്റെ തീരുമാനം. എന്നാല്‍ എംഎല്‍എമാരെ കാണാതെ മടങ്ങില്ലെന്ന നിലപാടിലാണ് ശിവകുമാര്‍. വിമതരെ കാണാന്‍ റിനൈസന്‍സ് ഹോട്ടലില്‍ എത്തിയ ശിവകുമാറിനെ പൊലീസ് തടഞ്ഞിരുന്നു.

ശിവകുമാറും കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമിയും ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്നും ഇവരില്‍ നിന്നും സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് വിമത എംഎല്‍എമാര്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ശിവകുമാറിനെ തടഞ്ഞത്. താന്‍ റൂം ബുക്ക് ചെയ്തിട്ടുണ്ടെന്നും തന്നെ തടയാന്‍ പൊലീസിന് ആവില്ലെന്നും ശിവകുമാര്‍ പറഞ്ഞിരുന്നു. അതേസമയം ശിവകുമാറിന്റെ ഹോട്ടലിലെ ബുക്കിംഗ് ഹോട്ടല്‍ അധികൃതര്‍ റദ്ദാക്കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍