Top

"ഞങ്ങളെ അതിന് കിട്ടില്ല": പണം തന്നാല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വേണ്ടി ട്വീറ്റ് ചെയ്യാനാകില്ലെന്ന് വിദ്യ ബാലന്‍ അടക്കമുള്ളവര്‍

"ഞങ്ങളെ അതിന് കിട്ടില്ല": പണം തന്നാല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വേണ്ടി ട്വീറ്റ് ചെയ്യാനാകില്ലെന്ന് വിദ്യ ബാലന്‍ അടക്കമുള്ളവര്‍
പണം നല്‍കിയാല്‍ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഉപയോഗിച്ച് പ്രചാരണം നടത്താന്‍ രാഷ്ട്രീയ പാര്‍ട്ടികളെ അനുവദിക്കാന്‍ 38 ബോളിവുഡ് താരങ്ങള്‍ സന്നദ്ധത അറിയിച്ചതാണ് ഇന്ന് കോബ്ര പോസ്റ്റ് പുറത്തുവിട്ടിരിക്കുന്ന വാര്‍ത്ത. പിആര്‍ ഏജന്‍സിയുമായി ബന്ധപ്പെട്ടവരെന്ന വ്യാജേന കോബ്ര പോസ്റ്റ് നടത്തിയ ഓപ്പറേഷനിലാണ് താരങ്ങള്‍ തങ്ങളുടെ ഉള്ളിലിരിപ്പ് പരസ്യമാക്കിയത്. ജാക്കി ഷ്രോഫ്, അമീഷ പട്ടേല്‍, ടീസ്‌ക ചോപ്ര, സണ്ണി ലിയോണ്‍, വിവേക് ഒബ്രോയ്, കൈലാഷ് ഖേര്‍, അഭിജീത് ഭട്ടാചാര്യ തുടങ്ങി അഭിനേതാക്കളും ഗായകരും സംവിധായകരുമായ ബോളിവുഡ് താരങ്ങളാണ് പണം വാങ്ങിയള്ള സോഷ്യല്‍ മീഡിയ പ്രചാരണത്തിന് തയ്യാറായത്. അതേസമയം വിദ്യ ബാലന്‍, അര്‍ഷദ് വാര്‍സി തുടങ്ങിയവര്‍ ഇതിന് തയ്യാറല്ല എന്നാണ് കോബ്ര പോസ്റ്റ് സംഘത്തോട് പറഞ്ഞത്.

നടന്‍ റാസ മുറാദും സീരിയല്‍ നടി സൗമ്യ ടാണ്ടനും പണം വാങ്ങിയുള്ള പ്രചാരണത്തിന് സമ്മതമല്ലെന്ന് അറിയിച്ചു. ഫോണിലാണ് പലരേയും ബന്ധപ്പെട്ടത്. വളരെ പെട്ടെന്ന് തന്നെ ഇത്തരം കാര്യങ്ങള്‍ തങ്ങള്‍ ചെയ്യില്ല എന്നാണ് ഈ അഭിനേതാക്കള്‍ പറഞ്ഞത്. ഹിന്ദി സിനിമയിലെ മുതിര്‍ന്ന താരമായ റാസ മുറാദ് തനിക്ക് ട്വിറ്റര്‍ അക്കൗണ്ട് തുടങ്ങാന്‍ തന്നെ താല്‍പര്യമില്ല എന്ന് കോബ്ര പോസ്റ്റ് സംഘത്തെ അറിയിച്ചു. സാറിന് ഇത്തരം ഏര്‍പ്പാടുകള്‍ക്ക് താല്‍പര്യമില്ലെന്ന് പറഞ്ഞതായി അര്‍ഷദ് വാര്‍സിയുടെ മാനേജര്‍ അറിയിച്ചു. പണം തന്നാല്‍ എന്തിനും തയ്യാറുള്ളവരെ നിങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞേക്കും, എനിക്ക് അതിന് കഴിയില്ല എന്ന് സൗമ്യ ടാണ്ടന്‍ പ്രതികരിച്ചു.

Next Story

Related Stories