വൈറല്‍

86 ആഴ്ച പിന്നിടുമ്പോഴും ‘വണ്‍ ഇന്ത്യന്‍ ഗേള്‍’ ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍! ചേതന്‍ ഭഗത്തിനെ ട്രോളി സോഷ്യല്‍ മീഡിയ

Print Friendly, PDF & Email

പൗലോ കൊയ്ലോയുടെ ആല്‍ക്കെമിസ്റ്റ്, ഹാര്‍പ്പര്‍ ലീയുടെ ടു കില്‍ എ മോക്കിങ്ങ്ബേര്‍ഡ് എന്നീ പുസ്തകങ്ങളെ പിന്തള്ളിയാണ് ‘വണ്‍ ഇന്ത്യന്‍ ഗേള്‍’ ബെസ്റ്റ് സെല്ലര്‍ പട്ടിയില്‍ രണ്ടാം സ്ഥാനത്തെത്തിയത്

A A A

Print Friendly, PDF & Email

പ്രകാശനം ചെയ്ത് 86 ആഴ്ച പിന്നിടുമ്പോഴും വണ്‍ ഇന്ത്യന്‍ ഗേള്‍ ഇന്ത്യയിലെ ബെസ്റ്റ് സെല്ലര്‍ പുസ്തകളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തെന്ന ചേതന്‍ ഭഗത്തിന്റെ ട്വീറ്റിന് ട്രോള്‍ വര്‍ഷം. 2016 ഒക്ടോബറിലായിരുന്നു ‘വണ്‍ ഇന്ത്യന്‍ ഗേള്‍’ പ്രകാശനം ചെയ്തത്.
തനിക്ക് ഒരു സന്തോഷ വാര്‍ത്ത ആറിയിക്കാനുണ്ടെന്ന മുഖവുരയോടെയാണ് നോവലിസ്റ്റ് ബെസ്റ്റ് സെല്ലര്‍ പട്ടികയുടെ ചിത്രം അടക്കമായിരുന്നു ട്വീറ്റ് ചെയ്തത്. പൗലോ കൊയ്ലോയുടെ ആല്‍ക്കെമിസ്റ്റ്, ഹാര്‍പ്പര്‍ ലീയുടെ ടു കില്‍ എ മോക്കിങ്ങ്ബേര്‍ഡ് എന്നീ പുസ്തകങ്ങളെ പിന്തള്ളിയാണ് ‘വണ്‍ ഇന്ത്യന്‍ ഗേള്‍’ ബെസ്റ്റ് സെല്ലര്‍ പട്ടിയില്‍ രണ്ടാം സ്ഥാനത്തെത്തിയത്.

എന്നാല്‍ ട്വീറ്റിനു പിറകെ ചേതന്‍ ഭഗത്തിനെ പരിഹസിച്ച് നിരവധി കമന്റുകള്‍ പ്രത്യക്ഷപ്പെടുകയായിരുന്നു. പുസ്തകങ്ങള്‍ക്ക് റാങ്കിട്ടവര്‍ക്ക് തെറ്റുപറ്റിയിരിക്കാമെന്നും, വെബ്‌സൈറ്റിന് ആധികാരികതയില്ലെന്നും തരത്തിലുള്ള പ്രതികരണങ്ങളും വ്യാപകമാണ്. ഇത് ഞെട്ടിക്കുന്ന വാര്‍ത്തയാണെന്നും മിക്കവരും അവകാശപ്പെടുന്നു. നോ എന്ന് വ്യക്തമാക്കുന്ന ചെറുവീഡിയോകളും ട്വിറ്ററിന് കീഴില്‍ വ്യാപകമായി പോസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.

ചേതന്‍ ഭഗത്തിന്റെ വണ്‍ ഇന്ത്യന്‍ ഗേള്‍ ഇതിനു മുന്‍പും വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. നോവലിന് ആഴമില്ലെന്നും, ബംഗ്‌ളൂരുവിലെ ഒരു എഴുത്തുകാന്റെ കഥ മോഷ്ടിച്ചതാണെന്നും തരത്തിലുള്ള ആരോപണങ്ങളാണ് അന്ന് ഉയര്‍ന്നത്.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍