TopTop
Begin typing your search above and press return to search.

ആസ്‌ട്രേലിയയ്‌ക്കെതിരെ സെഞ്ച്വറി കുറിച്ച് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി

ആസ്‌ട്രേലിയയ്‌ക്കെതിരെ സെഞ്ച്വറി കുറിച്ച് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി

അഡ്ലയ്ഡില്‍ ആസ്ട്രേലിയയ്ക്കെതിരായ രണ്ടാം ഏകദിനത്തില്‍ 299 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യക്കു വേണ്ടി സെഞ്ച്വറി കുറിച്ച് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. 108 പന്തില്‍ അഞ്ച് ഫോറും രണ്ട് സിക്‌സറും അടങ്ങുന്നതായിരുന്നു കോഹ്‌ലിയുടെ ഇന്നിംങ്‌സ്. അഡ്ലയ്ഡ് സാക്ഷ്യം വഹിച്ചത്. കോഹ്‌ലിയുടെ മാസ്മരിക കരിയറിലെ 39ാമത്തെ ഏകദിന സെഞ്ചറിയാണ് ഓസ്‌ട്രേലിയന്‍ മണ്ണില്‍ പിറന്നിരിക്കുന്നത്. 25 റണ്ണുമായി മഹേന്ദ്രസിങ് ധോണിയും ദിനേഷ് കാര്‍ത്തിക്കുമാണ് ക്രീസില്‍. നിലവില്‍ ഇന്ത്യക്ക് വിജയിക്കാന്‍ 24 പന്തില്‍ നിന്നും 34 റണ്‍സ് മാത്രമാണ് വേണ്ടത്.

ഓപ്പണര്‍മാരായ ശിഖര്‍ ധവാന്‍ (28 പന്തില്‍ 32), രോഹിത് ശര്‍മ (52 പന്തില്‍ 43), അമ്പാട്ടി റായുഡു (36 പന്തില്‍ 24), വിരാട് കോഹ്‌ലി ( 112 പന്തില്‍ 104) എന്നിവരാണ് പുറത്തായത്. മൂന്നാം വിക്കറ്റില്‍ കോഹ്‌ലിറായിഡു സഖ്യം 59 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

Next Story

Related Stories