കായികം

കോഹ്‌ലിയുടെ നേതൃത്വത്തില്‍ ഇന്ത്യക്ക് ആദ്യ പരമ്പര; ധോണി സച്ചിന്റെ റെക്കോഡ് മറികടന്നു

ആറ് സിക്‌സ് അടിച്ച ധോണി ഏകദിനത്തില്‍ 200 സിക്‌സ് അടിക്കുന്നവരുടെ പട്ടികയില്‍ കയറി

കട്ടക് ഏകദിനത്തില്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയത്തോടെ വിരാട് കോഹ്‌ലിയുടെ നേതൃത്വത്തില്‍ ഇന്ത്യക്ക് ആദ്യ പരമ്പര സ്വന്തമായി. ഇംഗ്ലണ്ടിനെ 15 റണസിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ വിജയം കരസ്ഥമാക്കിയത്. 73 പന്തില്‍ 82 റണ്‍സെടുത്ത ജോ റൂട്ടും 55 പന്തില്‍ 54 റണ്‍സെടുത്ത ജെയ്‌സണ്‍ റോയിയുടെയും പ്രകടനത്തില്‍ ഇംഗ്ലണ്ടിന്റെ ഇന്നിംഗ്‌സ് 366 റണ്‍സിന് അവസാനിക്കുകയായിരുന്നു.

മുന്‍ നായകന്‍ ധോണിക്ക് ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സ് നേടുന്ന ഇന്ത്യന്‍ താരമെന്ന സച്ചിന്റെ റെക്കോഡ് മറികടക്കാനായി. കട്ടക് ഏകദിനത്തില്‍ ആറ് സിക്‌സ് അടിച്ച ധോണി ഏകദിനത്തില്‍ 200 സിക്‌സ് അടിക്കുന്നവരുടെ പട്ടികയിലും കയറിയ ആദ്യ ഇന്ത്യന്‍ താരമായി. സച്ചിന്റെ പേരിലുള്ള 195 സിക്‌സുകളുടെ റെക്കോഡാണ് ധോനി പഴങ്കഥയാക്കിയത്. 190 സിക്‌സുകള്‍ നേടി സൗരവ് ഗാംഗുലിയാണ് സിക്‌സുകളുടെ നേട്ടത്തില്‍ മൂന്നാം സ്ഥാനുള്ളത്.

പാക്കിസ്ഥാന്‍ താരം ഷാഹിദ് അഫ്രീദിയുടെ പേരിലാണ് ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സടിച്ചതിന്റെ റെക്കോഡ്. 398 ഏകദിനങ്ങളില്‍ നിന്ന് 351 സിക്‌സാണ് അഫ്രീദി നേടിയിരിക്കുന്നത്. 445 മത്സരങ്ങളില്‍ നിന്ന് 270 സിക്‌സടിച്ച ശ്രീലങ്കന്‍ താരം സനത് ജയസൂര്യ രണ്ടാം സ്ഥാനത്തും 238 സിക്‌സ് നേടിയ വെസ്റ്റിന്‍ഡീസ് താരം ക്രിസ് ഗെയല്‍ മൂന്നാം സ്ഥാനത്തുമാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍