UPDATES

ട്രെന്‍ഡിങ്ങ്

തമ്മിലടി മൂക്കുന്നു; സ്വന്തം സ്പെഷ്യല്‍ ഡയറക്ടറെ വിശ്വാസത്തിലെടുക്കാന്‍ കഴിയില്ലെന്ന് സിബിഐ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷായുടെയും അടുത്ത ആളായിട്ടാണ് അസ്താന അറിയപ്പെടുന്നത്.

രാജ്യത്തെ പ്രാഥമിക കുറ്റാന്വേഷണ ഏജന്‍സിയായ സിബിഐയില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തമ്മിലുള്ള തര്‍ക്കം രൂക്ഷമായി. സിബിഐ പ്രത്യേക ഡയറക്ടറായി നിയമിതനായ രാകേഷ് അസ്താനക്ക് സിബിഐ ഡയറക്ടർ അലോക് വർമയെ പ്രതിനിധീകരിക്കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി സിബിഐ തന്നെ സെൻട്രൽ വിജിലൻസ് കമ്മീഷന് കത്തെഴുതിയതാണ് പുതിയ സംഭവവികാസം. സിബിഐയിലേക്ക് നിയമിക്കപ്പെടാൻ പദ്ധതിയുണ്ടായിരുന്ന നിരവധി ഉദ്യോഗസ്ഥർ സിബിഐ തന്നെ അന്വേഷിക്കുന്ന നിരവധി കേസുകളിൽ സംശയിക്കപ്പെടുന്നവരോ കുറ്റം ചാർത്തപ്പെട്ടവരോ ആണെന്നും കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്ന് ഇന്ത്യന്‍ എക്സ്‌പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടെ, രാജ്യത്തിന്റെ മുഖ്യ അന്വേഷണ ഏജൻസിയിലേക്ക് രാഷ്ട്രീയനിയമനങ്ങൾ നടക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂടുതൽ വ്യക്തത വന്നിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷായുടെയും അടുത്ത ആളായിട്ടാണ് അസ്താന അറിയപ്പെടുന്നത്

1984ലെ ഗുജറാത്ത് കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനായ അസ്താനയ്ക്ക് 2003 ഫെബ്രുവരിയില്‍ വഡോദര റേഞ്ച് ജൂനിയര്‍ ഐജിയായി സ്ഥാനക്കയറ്റം ലഭിച്ചു. 2016 ഡിസംബര്‍ രണ്ടിനാണ് സിബിഐയുടെ ഇടക്കാല ഡയറക്ടറായി ഇയാളെ കേന്ദ്രസര്‍ക്കാര്‍ നിയമിച്ചത്. അസ്താന തന്നെയും നിരവധി കേസുകളിൽ സിബിഐ നിരീക്ഷണത്തിലുള്ളയാളാണെന്നും ഡയറക്ടറുടെ അസാന്നിധ്യത്തിൽ അസ്താനയെ വിശ്വാസത്തിലെടുത്ത് സിബിഐയിലേക്ക് പുതിയ ആളുകളെ എടുക്കാനാകില്ലെന്നുമാണ് ഇപ്പോള്‍ വിജിലന്‍സ് കമ്മീഷന് നല്‍കിയിരിക്കുന്ന കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. ജൂലൈ 10ന് കേന്ദ്ര വിജിലൻസ് കമ്മീഷനിൽ നിന്നും ലഭിച്ച ഫോൺകോളിന് മറുപടിയായി സിബിഐയുടെ പോളിസി വിഭാഗമാണ് ഇത്തരമൊരു കത്തയച്ചത്. സിബിഐ സെലക്ഷൻ കമ്മറ്റി മീറ്റിങ് 12ന് നടക്കുമെന്ന് അറിയിക്കാനുള്ളതായിരുന്നു ഫോൺ കോൾ.

സെലക്ഷൻ കമ്മറ്റി മീറ്റിങ്ങിന് പ്രത്യേകമായൊരു അജണ്ട നിശ്ചയിക്കാതിരുന്നതിനെക്കുറിച്ചും കത്ത് ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. സിബിഐയിലേക്ക് നിർദ്ദേശിക്കപ്പെട്ട ഉദ്യോഗസ്ഥരെക്കുറിച്ച് ശരിയായ അന്വേഷണം നടത്താനുള്ള സമയം നൽകിയില്ലെന്ന പരാതിയും കത്തിൽ പറയുന്നു. കത്തയച്ചിരിക്കുന്നത് പോളിസി വിഭാഗമാണെങ്കിലും സിബിഐ ഡയറക്ടറുടെ അപ്രൂവലോടു കൂടിയായിരുന്നു ഇത്.

സി.ബി.ഐക്കുള്ളില്‍ മോദിയുടെ സ്വന്തം ‘ഗുജറാത്ത് മോഡല്‍’; ചരമക്കുറിപ്പ് എഴുതാറായോ ഈ അന്വേഷണ ഏജന്‍സിക്ക്?

2016ൽ മുതിർന്ന ഉദ്യോഗസ്ഥനായ ആർകെ ദത്തയെ മാറ്റിയാണ് പ്രത്യേക ഡയറക്ടറായി അസ്താനയെ നിയമിച്ചത്. അന്നത്തെ ഡയറക്ടറായിരുന്ന അനിൽ സിൻഹ വിരമിക്കാൻ രണ്ടു ദിവസം ബാക്കി നിൽക്കെയായിരുന്നു ഈ സ്ഥലംമാറ്റവും അസ്താനയുടെ നിയമനവും. സീനിയോരിറ്റി പ്രകാരം ദത്തയായിരുന്നു ഡയറക്ടറാകേണ്ടിയിരുന്നത്. ഇത് തടയുകയായിരുന്നു ഉദ്ദേശ്യം. ഡല്‍ഹി സ്‌പെഷ്യല്‍ പോലീസ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് പ്രകാരം ഒരു മുതിര്‍ന്ന സിബിഐ ഉദ്യോഗസ്ഥന്റെ സേവനം വെട്ടിച്ചുരുക്കുന്നതിന് മുമ്പ് കേന്ദ്ര വിജിലന്‍സ് കമ്മീഷണര്‍, വിജിലന്‍സ് കമ്മീഷണര്‍, ആഭ്യന്തരമന്ത്രലത്തിലെ സെക്രട്ടറി തുടങ്ങിയവര്‍ അടങ്ങുന്ന കമ്മിറ്റിയുടെ അനുമതി ലഭിച്ചിരിക്കണം. ഇതെല്ലാം ലംഘിക്കപ്പെട്ടു.

ഗോധ്ര തീവണ്ടി ദുരന്തം അന്വേഷിച്ച പ്രത്യേക സംഘത്തിന്റെ തലവനായിരുന്നു അസ്താന. നികുതിവെട്ടിപ്പ് കേസില്‍ അന്വേഷണം നേരിടുന്നയാളാണ് അസ്താനയെന്നും ഇയാളുടെ നിയമനം ക്രമവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടിരുന്നു എങ്കിലും കോടതി ഇത് തള്ളുകയായിരുന്നു.

ഇങ്ങനെയാണ് അമിത് ഷാ സിബിഐ ഭരിക്കുന്നത്

സന്ദീപ് ടാംഗദ്ജെയെ സിബിഐ കുരുക്കുന്നത് അമിത് ഷായ്ക്കെതിരെ തെളിവുകള്‍ കണ്ടെത്തിയതിന്റെ പേരിലോ?

സിബിഐ എന്നും അധികാരികളുടെ കാല്‍ച്ചുവട്ടില്‍; സ്വതന്ത്രമാക്കാന്‍ നേരമായി

ചിദംബരത്തെ സിബിഐ (മോദി) എന്തു ചെയ്യും?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍