TopTop
Begin typing your search above and press return to search.

കെജ്രിവാളിന് ‌മൂത്ത ഈഗോ; കോൺഗ്രസ്സ് ബിജെപിക്കൊപ്പമല്ല: ഷീലാ ദീക്ഷിത്

കെജ്രിവാളിന് ‌മൂത്ത ഈഗോ; കോൺഗ്രസ്സ് ബിജെപിക്കൊപ്പമല്ല: ഷീലാ ദീക്ഷിത്

കോൺഗ്രസ്സ് ബിജെപിക്കൊപ്പം ചേർന്ന് നീങ്ങുകയാണെന്ന എഎപിയുടെ ആരോപണത്തെ മുൻ ഡൽഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത് തള്ളി. കോണ്‍ഗ്രസ്സിന് സ്വന്തമായൊരു സ്വത്വമുണ്ടെന്ന് ദീക്ഷിത് അവകാശപ്പെട്ടു. എഎപിയുടെ ആരോപണം തികച്ചും അപ്രസക്തമാണ്. കെജ്രിവാളിന് ഈഗോ പെരുത്തിരിക്കുകയാണെന്നും ഷീലാ ദീക്ഷിത് പറഞ്ഞു.

കെജ്രിവാളിന് ഭരണഘടനയെക്കുറിച്ച് ഒന്നുമറിയാത്തതിനാലാണ് സമരം നടത്തുന്നതെന്നും ഷീലാ ദീക്ഷിത് പറഞ്ഞു. ഡൽഹിക്ക് കേരളത്തെയോ ഗോവയെയോ പോലെയാകാൻ കഴിയില്ല. പാർലമെന്റിന് മാത്രം ചെയ്യാൻ കഴിയുന്ന ഒരു കാര്യത്തിനാണ് കെജ്രിവാൾ സമരം ചെയ്യുന്നത്. കെജ്രിവാള്‍ ദില്ലിക്ക് സംസ്ഥാന പദവി ആഗ്രഹിക്കുന്നുണ്ടെങ്കിൽ മോദിയോടാണ് അത് പറയേണ്ടതെന്നായിരുന്നു കഴിഞ്ഞദിവസം ഷീലാ ദിക്ഷിത് പ്രതികരിച്ച്. മോദിയുടെ ഔദ്യോഗിക വസതിയിലേക്ക് എഎപി പ്രവർത്തകർ മാർച്ച് നടത്തവെയാണ് ഷീലാ ദീക്ഷിതിന്റെ പ്രതികരണം.

രാജ്യത്തെ കോൺഗ്രസ്സ് ഒഴികെയുള്ള പ്രതിപക്ഷ പാർട്ടികളെല്ലാം അർവിന്ദ് കെജ്രിവാൾ നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ചപ്പോൾ കോൺഗ്രസ്സ് മാത്രം നിശ്ശബ്ദത പാലിക്കുകയായിരുന്നു. ബിജെപിയുടെ അതേ നിലപാടാണ് കോൺഗ്രസ്സിനുള്ളതെന്ന ആരോപണമുയർന്നതോടെയാണ് ഷീലാ ദീക്ഷിത് പ്രതികരണവുമായെത്തിയത്.


Next Story

Related Stories