TopTop
Begin typing your search above and press return to search.

'ഞാൻ പ്രതിരോധ മന്ത്രിയായിരിക്കെ 3 സർജിക്കൽ സ്ട്രൈക്ക് നടത്തി': എകെ ആന്റണി

ഞാൻ പ്രതിരോധ മന്ത്രിയായിരിക്കെ 3 സർജിക്കൽ സ്ട്രൈക്ക് നടത്തി: എകെ ആന്റണി

താൻ പ്രതിരോധ മന്ത്രിയായിരുന്ന കാലത്ത് മൂന്നു തവണ സർജിക്കൽ സ്ട്രൈക്ക് നടത്തിയിരുന്നെന്ന വെളിപ്പെടുത്തലുമായി മുതിർന്ന കോൺഗ്രസ്സ് നേതാവ് എകെ ആന്റണി. ഇത്തരം വിഷയങ്ങൾ ആരും പുറത്തു പറയുക പതിവില്ലെന്നും എന്നാൽ പട്ടാളത്തെ രാഷ്ട്രീയവൽക്കരിക്കുന്നത് ലക്ഷ്യം വെച്ച് മോദി ഇതെല്ലാം പറഞ്ഞു നടക്കുകയാണെന്നും ആന്റണി പറഞ്ഞു. സൈന്യത്തെ രാഷ്ട്രീയവൽക്കരിക്കുന്നതാണ് ഏറ്റവും വലിയ രാജ്യദ്രോഹം. ഇതാണ് മോദി ചെയ്തുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

മോദിയുടെ നാടകം കാണാൻ കേരളത്തിൽ ആരും ടിക്കറ്റെടുത്ത് കയറില്ലെന്നും ആന്റണി പറഞ്ഞു. ശബരിമല കലാപഭൂമിയാക്കിയത് പിണറായിയും മോദിയും ചേർന്നാണ്. വിശ്വാസികൾക്കൊപ്പം നിന്നത് യുഡിഎഫ് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിലെ ആചാരം സംരക്ഷിക്കുമെന്ന് പറയുന്ന മോദി മമ്മൂട്ടിയെക്കാളും അമിതാബ് ബച്ചനെക്കാളും വലിയ നടനാണെന്നും അദ്ദേഹം കളിയാക്കി.

പിണറായി വിജയനെ ഇത്തവണ ജനം നല്ലനടപ്പിന് ശിക്ഷിക്കുമെന്നും ആന്റണി പറഞ്ഞു.

അതെസമയം തെരഞ്ഞെടുപ്പിനു ശേഷം നിലവിലെ സഖ്യത്തിനു പുറത്തുള്ള പാർട്ടികളുടെ സഹായം തങ്ങൾ തേടുമെന്ന് എകെ ആന്റണി വ്യക്തമാക്കി. യുപിഎക്ക് ഭൂരിപക്ഷം ലഭിക്കാൻ സിപിഎം അടക്കമുള്ള പാർട്ടികളുടെ സഹായം തങ്ങൾ തേടുമെന്നും അദ്ദേഹം പറഞ്ഞു.


Next Story

Related Stories