UPDATES

ക്രമസമാധാനം കൈകാര്യം ചെയ്യുന്നതില്‍ ബംഗാള്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

കഴിഞ്ഞ കുറച്ച് ആഴ്ചകളായി ബംഗാളില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍, ക്രമസമാധാനം പാലിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന്റെ പരാജയമാണ് കാണിക്കുന്നത് –

പശ്ചിമ ബംഗാളിലെ ബാസിര്‍ഹാത്ത് മേഖലയില്‍ പൊട്ടിപ്പുറപ്പെട്ട തൃണമൂല്‍ – ബിജെപി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ബംഗാളിലെ ക്രമസമാധാന നിലയില്‍ ആശങ്ക അറിയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സ്ഥിതിഗതികള്‍ സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിനോട് ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

അതേസമയം ക്രമസമാധാന നില കൈകാര്യം ചെയ്യുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയപ്പെട്ടതായി ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ അഡൈ്വസറി പറയുന്നു. കഴിഞ്ഞ കുറച്ച് ആഴ്ചകളായി ബംഗാളില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍, ക്രമസമാധാനം പാലിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന്റെ പരാജയമാണ് കാണിക്കുന്നത്. നിയമവാഴ്ചയില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെടുന്ന കാര്യങ്ങളാണ് നടക്കുന്നത് – അഡൈ്വസറി പറയുന്നു.

ALSO READ: കൊല്ലപ്പെട്ട പ്രവര്‍ത്തകരുടെ മൃതദേഹങ്ങള്‍ ബിജെപി ഓഫീസിലേയ്ക്ക് കൊണ്ടുപോകുന്നത് പൊലീസ് തടഞ്ഞു; ബംഗാളില്‍ സംഘര്‍ഷം രൂക്ഷം

ഒരു തൃണമൂല്‍ പ്രവര്‍ത്തകനും രണ്ട് ബിജെപി നേതാക്കളും ബാസിര്‍ഹത്തില്‍ കൊല്ലപ്പെട്ടു. ഖയ്യൂം മൊല്ല എന്ന തൃണമൂല്‍ പ്രവര്‍ത്തകനെ വെടി വച്ച് കൊല്ലുകയായിരുന്നു. പ്രദീപ് മണ്ഡല്‍, സുകാന്ത മണ്ഡല്‍ എന്നീ ബിജെപി നേതാക്കളാണ് കൊല്ലപ്പെട്ടത്. അതേസമയം കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംഘര്‍ഷങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി. ന്യൂഡല്‍ഹിയില്‍ ബിജെപി നേതാവ് മുകുള്‍ റോയിയുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സംസാരിച്ചതിന് പിന്നാലെയായിരുന്നു ഇത്. തൃണമൂല്‍ പ്രാദേശിക നേതാവ് ഷാജഹാന്‍ ഷെയ്ഖ് ആണ് അക്രമങ്ങള്‍ക്ക് പിന്നില്‍ എന്നാണ് മുകുള്‍ റോയ് ആരോപിച്ചത്.

അതേസമയം സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ കൈകടത്തുകയാണ് കേന്ദ്ര സര്‍ക്കാര്‍ എന്ന് മന്ത്രിയും തൃണമൂല്‍ ജില്ല പ്രസിഡന്റുമായ ജ്യോതി പ്രിയ മല്ലിക് ആരോപിച്ചു. രാജ്യത്തിന്റെ ആഭ്യന്തര മന്ത്രിയാണ്, അല്ലാതെ ബിജെപിയുടെ ആഭ്യന്തര മന്ത്രിയല്ല എന്ന് അമിത് ഷായ്ക്ക് ഓര്‍മ്മ വേണമെന്നും തൃണമൂല്‍ മന്ത്രി പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍