TopTop
Begin typing your search above and press return to search.

ഏകദിനം തിരുവനന്തപുരത്ത്; സച്ചിന്റെ അഭിപ്രായം ബ്ലാസ്റ്റേഴ്സ് ഉടമയുടേതെന്ന് കെസിഎ

ഏകദിനം തിരുവനന്തപുരത്ത്; സച്ചിന്റെ അഭിപ്രായം ബ്ലാസ്റ്റേഴ്സ് ഉടമയുടേതെന്ന് കെസിഎ
ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിനം തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടത്താന്‍ തീരുമാനമായി. കായികമന്ത്രിയുമായുള്ള ചര്‍ച്ചയ്ക്കൊടുവില്‍ കേരള ക്രിക്കറ്റ് അസോസിയേഷനാണ് തീരുമാനം പ്രഖ്യാപിച്ചത്. അതേസമയം കൊച്ചിയില്‍ ഇനിയും ഏകദിനം നടത്തുമെന്നും കെ സി എ പറഞ്ഞു.

ക്രിക്കറ്റ് തിരുവനന്തപുരത്ത് നടത്തിയാ മതിയെന്ന സച്ചിന്‍റെ അഭിപ്രായം കേരള ബ്ലാസ്റ്റേഴ്സ് ഉടമ എന്ന നിലയില്‍ നടത്തിയതാണ് എന്നു കെ സി എ വിമര്‍ശിച്ചു. ടര്‍ഫ് നശിപ്പിക്കുന്നതുപോലെ തന്നെയാണ് ക്രിക്കറ്റ് പിച്ച് നശിപ്പിക്കുന്നതും. സച്ചിന് പിച്ച് തയ്യാറാക്കുന്നതിനെ കുറിച്ചു അറിയില്ലെന്നും കെ സി എ പറഞ്ഞു.

നവബര്‍ ഒന്നിന് നടക്കുന്ന മത്സരത്തെ കുറിച്ചുള്ള അന്തിമ തീരുമാനം ശനിയാഴ്ച ചേരുന്ന കെസിഎ ജനറല്‍ ബോഡി യോഗത്തില്‍ എടുക്കും.



Next Story

Related Stories