ട്രെന്‍ഡിങ്ങ്

ജി എസ് ടി യെ കുറിച്ച് കൗടില്യന്റെ നിലപാട് എന്തായിരുന്നു?

Print Friendly, PDF & Email

ചിരിപ്പിച്ചുകൊല്ലുന്ന ചോദ്യപേപ്പറാണ്‌ ഇത്തവണ ഹിന്ദു ബനാറസ് സര്‍വ്വകലാശാലയിലെ എംഎ പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ചിരിക്കുന്നത്

A A A

Print Friendly, PDF & Email

സംഘികള്‍ ചിരിപ്പിച്ച് കൊല്ലും എന്ന കാര്യത്തില്‍ സംശയത്തിനവകാശമില്ല. പക്ഷെ സംഘി തമാശകളില്‍ പെട്ടുപോകുന്നത് പാവം വിദ്യാര്‍ത്ഥികളാണെന്ന് ആലോചിക്കുമ്പോഴാണ് കഷ്ടം തോന്നുന്നത്. ചന്ദ്രഗുപ്ത മൗര്യന്റെ പ്രധാന ഉപദേശകനായിരുന്ന ചാണക്യന്റെ ചരക്ക് സേവന നികുതിയിലുള്ള നിലപാട് എന്തായിരിക്കും? ചോദ്യം ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ പൊളിറ്റിക്കല്‍ സയന്‍സ് ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികളോടാണ്. ശരിയായ ഉത്തരത്തിനനുസരിച്ചാണ് ഒന്നാം സെമസ്റ്ററിന്റെ മാര്‍ക്ക് നിശ്ചയിക്കപ്പെടുക എന്നതിനാല്‍ പാവം കുട്ടികള്‍ നട്ടം തിരിയുകയാണ്.

‘പുരാതന, മധ്യകാല ഇന്ത്യയിലെ രാഷ്ട്രീയ, സാമൂഹ്യ ചിന്തകള്‍’ എന്ന പേപ്പറിലുള്ള ചോദ്യം ഇങ്ങനെ: ‘കൗടില്യന്റെ അര്‍ത്ഥശാസ്ത്രത്തിലുള്ള ചരക്ക് സേവന നികുതിയുടെ സ്വഭാവത്തെ കുറിച്ച് ഒരു ഉപന്യാസം എഴുതുക.’2,300 വര്‍ഷങ്ങള്‍ക്ക് മുമ്പ് ജീവിച്ചിരുന്ന കൗടില്യനെ ഓര്‍ത്ത് കുട്ടികള്‍ തലചൊറിഞ്ഞുപോയി എന്നാണ് ഹിന്ദു റിപ്പോര്‍ട്ട്് ചെയ്യുന്നത്. ഏതായാലും പരീക്ഷ അത്ര കഠിനമായിരുന്നു എന്ന് പറഞ്ഞുകൂടാ. മൗര്യ ഭരണകാലത്തെ ചരക്ക്, സേവന നികുതിയെ കുറിച്ച് വലിയ പിടിയില്ലാത്തവര്‍ക്ക് ആ ചോദ്യത്തിന് പകരം മറ്റൊരു ചോദ്യം തിരഞ്ഞെടുക്കാം. പക്ഷെ ചോദ്യം ഇതാണെന്ന് മാത്രം, ‘ആഗോളീകരണത്തെ കുറിച്ച് ആദ്യം ആലോചിച്ച ഇന്ത്യന്‍ ചിന്തകനാണ് മനു. ചര്‍ച്ച ചെയ്യുക.’

ചോദ്യത്തിന് ഉത്തരം തേടി കുട്ടികള്‍ അദ്ധ്യാപകരെ സമീപിച്ചെങ്കിലും അവര്‍ക്കും വിഷയത്തില്‍ വലിയ പിടിയൊന്നുമുണ്ടായിരുന്നില്ല. ഇതൊക്കെയാണ് ഞങ്ങള്‍ പഠിപ്പിക്കുതെന്ന് ഒരു അദ്ധ്യാപകന്‍ പറഞ്ഞു. ചാണക്യനും മനുവുമൊക്കെ അവരവരുടെ കാലത്തെ വലിയ ചിന്തകരായിരുന്നെങ്കിലും അക്കാലത്ത് ജിഎസ്ടിയും ആഗോളീകരണവും മറ്റും ഉണ്ടോയിരുന്നോ എന്ന് സംശയമാണെന്നും അദ്ദേഹം പറയുന്നു. എങ്ങനെയാണ് ഇത്തരം ചോദ്യങ്ങള്‍ കടന്നുകൂടിയതെന്ന് അത്ഭുതപ്പെടുകയാണ് മിക്ക അദ്ധ്യാപകരും. മേഖലയിലുള്ള വിദഗ്ധരെ കൊണ്ടാണ് ചോദ്യപ്പേപ്പര്‍ തയ്യാറാക്കിയതെന്നാണ് ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം മേധാവി ആര്‍ പി സിംഗിന്റെ വിശദീകരണം. ചോദ്യങ്ങള്‍ നിശ്ചയിക്കേണ്ടതിന്റെ ഉത്തരവാദിത്വം വിഷയവിദഗ്ധനാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

തീരെ ധാരണയില്ലാത്ത ആരോ ആണ് ചോദ്യപ്പേപ്പര്‍ തയ്യാറാക്കിയിരിക്കുന്നതെന്ന് ജെഎന്‍യുവിലെ പൊളിറ്റിക്കല്‍ സയന്‍സ് അദ്ധ്യാപകന്‍ എംഎന്‍ താക്കൂര്‍ ചൂണ്ടിക്കാണിക്കുന്നു. അര്‍ത്ഥശാസ്ത്രത്തിലെ നികുതിഘടനയും നിലവിലുള്ള ജിഎസ്ടിയും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എതിനെ കുറിച്ച് ഗവേഷണം നടത്തുതില്‍ തെറ്റില്ലെന്നും എന്നാല്‍ പാഠ്യപദ്ധതിയിലുള്ള വിദ്യാര്‍ത്ഥികളുടെ ധാരണ പരിശോധിക്കുന്ന പരീക്ഷകളില്‍ അത്തരം വിഷയങ്ങള്‍ ചോദിക്കുന്നത് അസംബന്ധമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ന് നമ്മള്‍ കാണുതുപോലുള്ള ‘ആഗോള’ സങ്കല്‍പം പഴയ കാലത്ത്് ഉണ്ടായിരുന്നില്ല എന്ന് തിരിച്ചറിയാനുള്ള വിവേകമെങ്കിലും ഇത്തരക്കാര്‍ കാണിക്കണമെും അദ്ദേഹം കുട്ടിച്ചേര്‍ത്തു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍