ട്രെന്‍ഡിങ്ങ്

എന്താണ് യുപിയിലെ കാസ്ഗഞ്ച് കലാപത്തിന് പിന്നിലെ യാഥാര്‍ത്ഥ്യം? മാധ്യമങ്ങള്‍ പറയാത്തത്

മുസ്ലീങ്ങള്‍ക്കെതിരെ സംഘപരിവാര്‍ സംഘടനകള്‍ ആസൂത്രണം ചെയ്ത കലാപമാണ് കാസ്ഗഞ്ചിലേതെന്ന് അമരേഷ് മിശ്ര പറയുന്നു.

പശ്ചിമ ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ചില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇരു ഒരു കലാപം നടന്നുവരുകയാണ്. എന്താണ് കലാപം സംബന്ധിച്ചതും മാധ്യമവാര്‍ത്തകള്‍ പറയാത്തതുമായ വസ്തുതകള്‍ എന്നാണ് ദ സിറ്റിസണില്‍ എഴുതിയ ലേഖനത്തില്‍ കിസാന്‍ ക്രാന്തി ദള്‍ പാര്‍ട്ടി അധ്യക്ഷനും ചരിത്രകാരനുമായ അമരേഷ് മിശ്ര. മുസ്ലീങ്ങള്‍ക്കെതിരെ സംഘപരിവാര്‍ സംഘടനകള്‍ ആസൂത്രണം ചെയ്ത കലാപമാണ് കാസ്ഗഞ്ചിലേതെന്ന് അമരേഷ് മിശ്ര പറയുന്നു.

അമരേഷ് മിശ്ര പറയുന്നത് ഇങ്ങനെ:

കാസ്ഗഞ്ചിലെ മുസ്ലീങ്ങള്‍ ജനുവരി 26ന് റിപ്പബ്ലിക് ദിനം ആഘോഷിക്കുകയായിരുന്നു. വീര്‍ അബ്ദുള്‍ ഹമീദ് ട്രൈ ക്രോസിംഗില്‍ ദേശീയപതാക ഉയര്‍ത്തിയിരുന്നു. 1965ല്‍ പാകിസ്ഥാനുമായുള്ള യുദ്ധത്തില്‍ രക്തസാക്ഷിയായ സൈനികനാണ് ഗാസിപൂര്‍ സ്വദേശിയായ അബ്ദുള്‍ ഹമീദ്. പരംവീര്‍ ചക്ര പുരസ്‌കാരം നല്‍കി അദ്ദേഹത്തെ രാജ്യം ആദരിച്ചിരുന്നു. 65ലെ യുദ്ധത്തില്‍ നിരവധി പാക് സൈനിക ടാങ്കുകള്‍ തകര്‍ത്തിട്ടുള്ളയാളാണ് അബ്ദുള്‍ ഹമീദ്. വീര്‍ അബ്ദുള്‍ ഹമീദ് ട്രൈ ക്രോസിംഗ് ഉള്ള മേഖല ഹിന്ദുക്കളും മുസ്ലീങ്ങളും തലമുറകളായി സമാധാനപരമായി, സൗഹാര്‍ദ്ദത്തോടെ ജീവിക്കുന്ന ഒന്നാണ്.

റിപ്പബ്ലിക് ദിനാഘോഷവുമായി ബന്ധപ്പെട്ട ആ ചെറിയ ചടങ്ങിലേയ്ക്ക് ഒരു സംഘം യുവാക്കള്‍ ഇരച്ചുകയറുകയും പരിപാടി തടസപ്പെടുത്തുകയുമായിരുന്നു. ഇവര്‍ തിരംഗ യാത്രയുടെ ഭാഗമായിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട വീഡിയോയും ചിത്രങ്ങളും നോക്കിയാല്‍ അക്കാര്യം മനസിലാകും. കാവിക്കൊടി പിടിച്ചെത്തിയ ഇവര്‍ അഖില്‍ ഭാരതീയ യുവ പരിഷദിന്റെ പ്രവര്‍ത്തകരാണ്. റിപ്പബ്ലിക് ദിനാഘോഷ പരിപാടിയില്‍ പങ്കെടുക്കാനും ഒരുമിച്ച് ആഘോഷിക്കാനും മുസ്ലീം നേതാക്കള്‍ അഭ്യര്‍ത്ഥിച്ചെങ്കിലും യുവാക്കള്‍ ചെവിക്കൊണ്ടില്ലെന്ന് മാത്രമല്ല, പരിപാടി നിര്‍ത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. മുസ്ലീങ്ങള്‍ ദേശീയപതാക ഉയര്‍ത്തുന്നതിലാണ് അവര്‍ എതിര്‍പ്പുയര്‍ത്തിയത്. ഈ യുവാക്കള്‍ പുറത്തുനിന്ന് വന്നവരായിരുന്നു. ആര്‍എസ്എസിന്റെ കാവിക്കൊടി ഉയര്‍ത്തണമെന്ന് യുവാക്കള്‍ മുസ്ലീങ്ങളോട് ആവശ്യപ്പെട്ടു. ഇതിന് തയ്യാറാകാതെ മുസ്ലീങ്ങള്‍ പ്രതിഷേധിച്ചപ്പോള്‍ യുവാക്കള്‍ അക്രമാസക്തരായി. പ്രായം ചെന്ന ഒരു മനുഷ്യനെ മര്‍ദ്ദിച്ചു. ഇതോടെ സംഘര്‍ഷം തുടങ്ങി. ഹിന്ദി-ഹിന്ദു-ഹിന്ദുസ്ഥാന്‍, K****Bhago Pakistan – തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴക്കി. ഇതിന് ശേഷം ഇവര്‍ സ്ഥലം വിട്ടു. അബ്്ദുള്‍ ഹമീദ് ട്രൈ ക്രോസിംഗില്‍ ഇതാണ് സംഭവിച്ചത്.

എന്നാല്‍ മറ്റൊരു സംഘം കാസ്ഗഞ്ചിന്റെ മറ്റൊരു ഭാഗത്ത് ആദ്യം പറഞ്ഞ സംഘത്തോടൊപ്പം ചേര്‍ന്നു. മുസ്ലീങ്ങളെ ആക്രമിച്ചുകൊണ്ട് ഇവര്‍ മുന്നേറി. ബില്‍റാം ക്രോസിംഗില്‍ ട്രക്കുകള്‍ക്ക് തീ വച്ചു. മുസ്ലീങ്ങളുടെ കടകള്‍ ആക്രമിക്കുകയും കൊള്ളയടിക്കുകയും ചെയ്തു. അക്രമികളുടെ കയ്യില്‍ തോക്കുകളുണ്ടായിരുന്നു. ഇവര്‍ വെടിവച്ചുകൊണ്ടിരുന്നതായി ദൃക്‌സാക്ഷികള്‍ പറയുന്നു. ഈ സമയത്താണ് ചന്ദന്‍ ഗുപ്ത എന്ന യുവാവിന് വെടിയേറ്റത്. ഈ അക്രമത്തിനുള്ള ഒരുക്കം നേരത്തെ തുടങ്ങിയിരുന്നു. അലിഗഡില്‍ നിന്ന് കാസ്ഗഞ്ചിലേയ്ക്ക് പോവുകയായിരുന്നു ഒരു മുസ്ലീമിനെ അക്രമിസംഘം ക്രൂരമായി ആക്രമിച്ചിരുന്നു. സംഘപരിവാര്‍ പ്രവര്‍ത്തകരായ അക്രമിസംഘം വീര്‍ അബ്ദുള്‍ ഹമീദ് ചൗക്കില്‍ ഉയര്‍ത്താനിരുന്ന ആര്‍എസ്എസിന്റെ കാവിക്കൊടി ഇപ്പോളും അവിടെയുണ്ട്.

“ഞാന്‍ ജീവിച്ചിരിപ്പുണ്ട്, ശരിക്കും”: കാസ്ഗഞ്ചിലെ ‘മരിച്ച’ മനുഷ്യന്‍ സംസാരിക്കുന്നു

കാസ്ഗഞ്ച് സംഘര്‍ഷത്തെപറ്റി ആജ് തക് നുണ പറയുന്നു, വര്‍ഗീയ കലാപത്തിന് ശ്രമിക്കുന്നു: മാധ്യമപ്രവര്‍ത്തകന്‍ അഭിജിത് ശര്‍മ (വീഡിയോ)

അമിത് ഷാ വിഷം ചീറ്റുമ്പോള്‍

യുപി ഫലങ്ങള്‍ തെളിയിക്കുന്ന മുസ്ലീം വോട്ടെന്ന മിഥ്യ

ഇതാ ഒരു വിശുദ്ധ ഹിന്ദു വോട്ട് ബാങ്ക്-ഹരീഷ് ഖരെ എഴുതുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍