വായിച്ചോ‌

കന്നഡ പരിഭാഷകര്‍ അമിത് ഷായോട് ചെയ്ത ‘കൊടും ചതി’കള്‍

സുഹൃത്തുക്കളേ, കാപ്പി തോട്ടങ്ങള്‍ വരണ്ടുണങ്ങിയിരിക്കുന്നു, സിദ്ധരാമയ്യ സര്‍ക്കാര്‍ ഉറങ്ങുകയാണ് എന്ന് അമിത് ഷാ പറഞ്ഞു. എന്നാല്‍ സിദ്ധരാമയ്യ സര്‍ക്കാര്‍ വരണ്ടുണങ്ങി എന്നാണ് ബിജെപി പ്രവര്‍ത്തകന്‍ പരിഭാഷപ്പെടുത്തിയത്. സ്വാഭാവികമായും അമിത് ഷായുടെ കണ്‍ട്രോള് പോയി.

“പ്രധാനമന്ത്രി നരേന്ദ്ര മോദി സാധാരണക്കാര്‍ക്ക് വേണ്ടി ഒന്നും ചെയ്തില്ല. അയാള്‍ രാജ്യത്തെ തകര്‍ക്കും” – ബിജെപി അധ്യക്ഷന്‍ അമിത് ഷാ ഇങ്ങനെ പറയുന്നത് കേട്ടവര്‍ പകച്ച് നിന്നുപോയി. യെദിയൂരപ്പ സര്‍ക്കാര്‍ രാജ്യത്തെ ഏറ്റവും വലിയ അഴിമതി സര്‍ക്കാരാണെന്നും നമ്പര്‍ വണ്‍ അഴിമതി സര്‍ക്കാരിനുള്ള അവാര്‍ഡ് യെദിയൂരപ്പ സര്‍ക്കാരിന് നല്‍കണമെന്ന് മുന്‍ സുപ്രീം കോടതി ജഡ്ജി പറഞ്ഞിട്ടുള്ളതായും അമിത് ഷാ പറഞ്ഞത് യെദിയൂരപ്പയെ തൊട്ടടുത്ത് ഇരുത്തിക്കൊണ്ടാണ്. ആദ്യത്തേത് സ്വന്തം പാര്‍ട്ടിക്കാരനായ പരിഭാഷകന്‍ കാണിച്ച അബദ്ധമായിരുന്നെങ്കില്‍ രണ്ടാമത്തേത് നാക്കുപിഴയായിരുന്നു. ചിക്കമഗലൂരുവിലും അമിത് ഷായെ പരിഭാഷകര്‍ ബുദ്ധിമുട്ടിച്ചു. അമിത് ഷാ തന്റെ അതൃപ്തി പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു. ആരുടേയോ വരവിനെ പേടിക്കുന്ന പോലെയായിരുന്നു ചിക്കമഗലൂരിലെ പ്രസംഗത്തിനിടെ ഉടനീളം ബിജെപി അധ്യക്ഷന്റെ ശരീരഭാഷയെന്ന് ജന്‍ത കാ റിപ്പോര്‍ട്ടര്‍ അഭിപ്രായപ്പെടുന്നു.

ശൃംഗേരിയിലും പരിഭാഷകന്റെ പ്രകടനത്തില്‍ അമിത് ഷാ അതൃപ്തനായിരുന്നു. പരസ്യമായി അയാളെ ശാസിക്കുകയും ചെയ്തു. പ്രധാനമന്ത്രി മോദി പവര്‍ ഹൗസും സിദ്ധരാമയ്യ സര്‍ക്കാര്‍ കത്തി പോയ ട്രാന്‍സ്‌ഫോമറുമാണെന്നാണ് ഒരു വേദിയില്‍ അമിത് പറഞ്ഞത്. എന്നാല്‍ കന്നഡ പരിഭാഷകന്‍ ഇതിനെ നേരെ തിരിച്ചിട്ടു. അമിത് ഷാ പരിഭാഷകന് നേരെ നടത്തിയ അംഗവിക്ഷേപങ്ങള്‍ സദസില്‍ ചിരി പടര്‍ത്തി. സുഹൃത്തുക്കളേ, കാപ്പി തോട്ടങ്ങള്‍ വരണ്ടുണങ്ങിയിരിക്കുന്നു, സിദ്ധരാമയ്യ സര്‍ക്കാര്‍ ഉറങ്ങുകയാണ് എന്ന് അമിത് ഷാ പറഞ്ഞു. എന്നാല്‍ സിദ്ധരാമയ്യ സര്‍ക്കാര്‍ വരണ്ടുണങ്ങി എന്നാണ് ബിജെപി പ്രവര്‍ത്തകന്‍ പരിഭാഷപ്പെടുത്തിയത്. സ്വാഭാവികമായും അമിത് ഷായുടെ കണ്‍ട്രോള് പോയി. മഹാരാഷ്ട്ര, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളില്‍ ബിജെപി അധികാരത്തില്‍ വന്ന ശേഷം കര്‍ഷക ആത്മഹത്യ കുറഞ്ഞു എന്ന് അമിത് ഷാ അവകാശപ്പെട്ടിരുന്നു. എന്നാല്‍ പരിഭാഷകന്‍ ഇതേപ്പറ്റി മിണ്ടിയതേയില്ല. ഇയാളെ എവിടുന്ന് കിട്ടി എന്ന ഭാവത്തിലാണ് അമിത് ഷാ പ്രാദേശിക ബിജെപി നേതാക്കളെ നോക്കിയത്.

വായനയ്ക്ക്: https://goo.gl/KQ1fhU

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍