UPDATES

വൈറല്‍

മോദിയുടെ അമ്മയുടെ കൈ പിടിച്ചിരിക്കുന്നത് ആരാണ്? പ്രേതമോ ‘ഗോഡ്’സെയോ? അന്തംവിട്ട് സോഷ്യൽ മീഡിയ!

ഓട്ടോറിക്ഷയിലാണെങ്കിൽ ഹീരബെന്‍ ഒറ്റയ്ക്കാണ്. പുറത്തു നിൽക്കുന്നയാളുടെ കൈ അത്രയും ചെല്ലില്ല.

കേന്ദ്രമന്ത്രി വിജയ് സിംപ്ല വെള്ളിയാഴ്ച ചെയ്ത ഒരു ട്വീറ്റാണ് ഇപ്പോൾ ചര്‍ച്ചാവിഷയം. മോദിയുടെ അമ്മ ഇപ്പോഴും ഓട്ടോറിക്ഷയിലാണ് സഞ്ചരിക്കുന്നതെന്നും അതെസമയം രാഹുൽ ഗാന്ധിയുടെ അമ്മ ലോകത്തിലെ രാഷ്ട്രീയക്കാരിൽ നാലാമത്തെ വലിയ സമ്പന്നയാണെന്നുമായിരുന്നു ട്വീറ്റ്. ഇതോടൊപ്പം വിജയ സിംപ്ല ചേർത്ത ചിത്രത്തിൽ നരേന്ദ്രമോദിയുടെ അമ്മ ഹീരാബെൻ ഓട്ടോറിക്ഷയിൽ ഇരിക്കുന്നതായി കാണാം. എന്നാല്‍ ഹീരാബെന്നിന്റെ വലതു കൈയിൽ ആരോ പിടിച്ചിരിക്കുന്നു! ഓട്ടോറിക്ഷയിലാണെങ്കിൽ ഹീരബെന്‍ ഒറ്റയ്ക്കാണ്. പുറത്തു നിൽക്കുന്നയാളുടെ കൈ അത്രയും ചെല്ലില്ല. ചെന്നാല്‍ത്തന്നെയും അതിന്റെ പിടിത്തം ഇങ്ങനെയാകില്ല. പിന്നെങ്ങനെ ആ കൈ അവിടെ വന്നു?

രണ്ട് അഭിപ്രായങ്ങളാണ് പൊതുവില്‍ ഉയർന്നു വന്നിരിക്കുന്നത്. ഒന്ന് അതേതോ പ്രേതത്തിന്റെ കൈയാണ്. മറ്റൊന്ന് അത് ‘ഗോഡ്’സെയുടെ കൈയാണ്!

ബിജെപിയുടെ ഫോട്ടോഷോപ്പ് പ്രചാരണത്തെ കളിയാക്കുന്നതിനൊപ്പം മറ്റുചിലർ ചില ഗൗരവപ്പെട്ട കാര്യങ്ങൾ കൂടി ചൂണ്ടിക്കാട്ടുന്നുണ്ട്. പ്രധാനമന്ത്രി തന്റെ പ്രായമായ അമ്മയെ ഇങ്ങനെയൊക്കെത്തന്നെയാണോ പരിഗണിക്കുന്നത് എന്ന ചോദ്യമാണ് അവയിലൊന്ന്. മോദി അങ്ങേയറ്റം ആഡംബരം നിറഞ്ഞ ജീവിതം നയിക്കുമ്പോൾ തന്റെ പ്രായമായ അമ്മയെ ഓട്ടോറിക്ഷയിൽ യാത്ര ചെയ്യാൻ വിടുന്നത് എത്ര മോശമാണെന്ന് സോഷ്യൽ മീഡിയ കളിയാക്കുന്നു.

തനുവിനൊപ്പം നില്‍ക്കുമോ മഹാരാജാസ്? അവകാശങ്ങള്‍ സംരക്ഷിച്ചും ആവശ്യങ്ങള്‍ അംഗീകരിച്ചും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍