Top

പോയിന്റ് ബ്ലാങ്കിൽ വെടിയേറ്റു മരിക്കാൻ ഈ മാധ്യമ പ്രവര്‍ത്തകന് 'യോഗ്യത' നേടിക്കൊടുത്ത കാര്യങ്ങള്‍ ഇതൊക്കെയാണ്

പോയിന്റ് ബ്ലാങ്കിൽ വെടിയേറ്റു മരിക്കാൻ ഈ മാധ്യമ പ്രവര്‍ത്തകന്
അമിത് ടോപ്നോ എന്ന മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് 20 ദിവസം തികയുന്നു. സംഭവത്തിൽ ഇതുവരെ ഒരാൾ പോലും അറസ്റ്റ് ചെയ്യപ്പെട്ടിട്ടില്ല. അധികാരത്തെ ചോദ്യം ചെയ്യുന്ന ഓരോ മാധ്യമപ്രവർത്തകനും രാജ്യത്തെ ഇന്നത്തെ രാഷ്ട്രീയ കാലാവസ്ഥയിൽ എങ്ങനെയാണ് ജീവിക്കുന്നത് എന്നതിലേക്കുള്ള ദൃഷ്ടാന്തമാണ് അമിത് ടോപ്നോയുടെ മരണം.

ആരാണ് അമിത് ടോപ്നോ?

ദരിദ്രരുടെ പ്രശ്നങ്ങൾ മുഖ്യധാരയുടെ ചർച്ചകളിലെത്തിക്കുക എന്ന ലക്ഷ്യവുമായി പ്രവർത്തിക്കുന്ന അന്തർദ്ദേശീയ മനുഷ്യാവകാശ കൂട്ടായ്മയായ വീഡിയോ വളന്റിയേഴ്സിന്റെ പ്രവർത്തകരിലൊരാളായിരുന്നു അമിത് ടോപ്നോ. സമാന്തരമായ വീഡിയോ മാധ്യമപ്രവർത്തനത്തിലൂടെയാണ് കോർപ്പറേറ്റ് മാധ്യമങ്ങൾ കാണാൻ വിസമ്മതിക്കുന്ന കാര്യങ്ങൾ ഇവർ സമൂഹത്തിനു മുന്നിലെത്തിക്കുന്നത്. 2003ൽ സ്ഥാപിക്കപ്പെട്ട ഈ സംഘടനയിലൂടെ നിരവധി പ്രശ്നങ്ങൾ പുറംലോകത്തെത്തിക്കാനും ചർച്ചയാക്കാനും അമിത് ടോപ്നോയ്ക്ക് സാധിച്ചു. ന്യൂസ്കോഡ്, ഓകെ ടൈംസ്, ന്യൂസ്‌ലോൺഡ്രി എന്നീ വാർത്താ മാധ്യമങ്ങൾക്കു വേണ്ടിയും ഇദ്ദേഹം പ്രവർത്തിച്ചിരുന്നു. ഇടക്കാലത്ത് ഒല ഡ്രൈവറായും അമിത് ടോപ്നോ ജോലി ചെയ്തു.

എന്തുകൊണ്ട് അമിത് ടോപ്നോ കൊല ചെയ്യപ്പെട്ടു?

ധീരമായ മാധ്യമപ്രവർത്തനമാണ് അമിത് ടോപ്നോയെ മരണത്തിലേക്കെത്തിച്ചത്. മണൽ മാഫിയയ്ക്കും നിയമവിരുദ്ധ മദ്യ വിൽപനയ്ക്കുമെതിരായി അമിത് നിരവധി വാർത്തകൾ റിപ്പോർട്ട് ചെയ്തു. ആദിവാസികളുടെ വിദ്യാഭ്യാസ, ആരോഗ്യ അവകാശങ്ങൾക്കു വേണ്ടി ശബ്ദിക്കുന്ന വാർത്തകൾ ചെയ്തു. ഏറ്റവുമൊടുവിൽ അമിത് റിപ്പോർട്ട് ചെയ്തത് ജാർഖണ്ഡിലെയും ഛത്തീസ്ഗഢിലെയും പതാൽഗഡി മുന്നേറ്റത്തെക്കുറിച്ചായിരുന്നു. സ്വയംഭരണത്തിനു വേണ്ടി ആദിവാസികൾ നടത്തുന്ന പ്രസ്ഥാനമാണിത്.

https://www.azhimukham.com/india-bartaman-and-the-dainik-sambad-the-heroes-among-media-houses/

അമിത് നിസ്സംഗനായ ഒരു മാധ്യമപ്രവർത്തകനായിരുന്നില്ല എന്നതും പോയിന്റ് ബ്ലാങ്കിൽ വെടിയേൽക്കാൻ അദ്ദേഹത്തിന് 'യോഗ്യത' നേടിക്കൊടുത്ത വസ്തുതകളിലൊന്നാണ്. ഒരു സാമൂഹ്യപ്രവർത്തകൻ കൂടിയായ അദ്ദേഹത്തിന് തന്റെ സാമൂഹ്യപ്രവർത്തനങ്ങളുടെ ഭാഗമായിരുന്നു മാധ്യമപ്രവർത്തനം. അദ്ദേഹം കമ്മ്യൂണിറ്റി സ്ക്രീനിങ്ങുകൾ സംഘടിപ്പിച്ചും സർക്കാർ ഉദ്യോഗസ്ഥരെ ഓരോരോ കാര്യങ്ങൾക്കായി സമീപിക്കാൻ ഗ്രാമവാസികളെ സഹായിച്ചും തന്റെ പ്രവർത്തനമണ്ഡലത്തിൽ സജീവമായി. ഇതിനിടയിൽ മുന്നിൽക്കാണുന്ന പ്രശ്നങ്ങളെ അദ്ദേഹം റിപ്പോർട്ട് ചെയ്തു; പൊതുസമൂഹത്തിന്റെ വിലയിരുത്തലിനും ചർച്ചയ്ക്കും വിധേയമാക്കി. താൻ റിപ്പോർട്ട് ചെയ്യുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാകും വരെ അതിന്റെ പിന്നാലെ നടക്കാനും അമിത് ശ്രമിച്ചിരുന്നു.

അമിത് ടോപ്നോയുടെ മൃതദേഹം ഡിസംബർ 9നാണ് കണ്ടെത്തിയത്. റാഞ്ചിയിലെ നാംകും-ദോറാണ്ട റോഡിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. പോസ്റ്റുമോർട്ടം റിപ്പോർട്ട് പറയുന്നതു പ്രകാരം അമിത് ടോപ്നോയുടെ ശരീരത്തിൽ രണ്ട് ബുള്ളറ്റുകൾ തുളച്ചു കയറിയിട്ടുണ്ട്. മല്‍പ്പിടിത്തം നടന്നതിന്റെ സൂചനകളൊന്നും കണ്ടെത്താനായില്ല. ടോപ്നോയുടെ ടാക്സിയും ഫോണും ഐഡന്റിറ്റി കാർഡുമെല്ലാം കാണാതായിരുന്നു. സ്ഥലത്തു നിന്നും ആയുധങ്ങളൊന്നും കണ്ടെടുക്കുകയുണ്ടായില്ല.

ഇതിൽ നിന്നെല്ലാം മനസ്സിലാക്കാനാകുന്നത്, കൃത്യമായ ആസൂത്രണം ചെയ്ത ഒരു കൊലപാതകമായിരുന്നു ഇതെന്നാണ്. അമിത് ടോപ്നോയ്ക്ക് പരിചയമുള്ള ആരോ ആയിരിക്കാം കൊല നടത്തിയതെന്നും അനുമാനിക്കപ്പെടുന്നുണ്ട്. മൽപ്പിടിത്തത്തിന്റെ ലക്ഷണമില്ലാത്തതിന്റെ കാരണം ഇതാണെന്ന് പലരും കരുതുന്നു. പൊലീസിന് ഇനിയും ഒരു തുമ്പും കിട്ടിയിട്ടില്ല.

https://www.azhimukham.com/indianmediacrisis-attack-against-journalists-pressfreedom/

Next Story

Related Stories