TopTop
Begin typing your search above and press return to search.

ശബരിമലയിൽ അയോധ്യ മാതൃകയിൽ പ്രക്ഷോഭം വേണമെന്ന് യോഗി ആദിത്യനാഥ്

ശബരിമലയിൽ അയോധ്യ മാതൃകയിൽ പ്രക്ഷോഭം വേണമെന്ന് യോഗി ആദിത്യനാഥ്

ശബരിമലയിലെ സ്ത്രീപ്രവേശന വിഷയം രാഷ്ട്രീയ ആയുധമാക്കി മാറ്റണമെന്ന സൂചനയുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അയോധ്യ മാതൃകയിലുള്ള പ്രക്ഷോഭം ശബരിമലയിൽ വേണമെന്ന് യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടു. പത്തനംതിട്ടയിൽ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള ബൂത്തുതല പ്രവർത്തകരുടെ യോഗങ്ങളിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

യുപി സർക്കാരും കേന്ദ്ര സർക്കാരും വിശ്വാസ സംരക്ഷണത്തിനായി ശ്രമിക്കുമമ്പോൾ കേരളത്തിലെ സർക്കാർ വിശ്വാസത്തെ തകർക്കാൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അയോധ്യ പോലെ പ്രധാനപ്പെട്ടതാണ് ശബരിമലയിലെ പ്രക്ഷോഭവും. അയോധ്യയിൽ നടത്തിയതു പോലുള്ള പ്രക്ഷോഭം ശബരിമലയിലും വേണമെന്നും യോഗി പറഞ്ഞു.


Next Story

Related Stories