TopTop
Begin typing your search above and press return to search.

കശ്മീരിൽ യുവാവ് കൊല്ലപ്പെട്ടു; 50 പേർക്ക് പരിക്ക്

കശ്മീരിൽ യുവാവ് കൊല്ലപ്പെട്ടു; 50 പേർക്ക് പരിക്ക്

പ്രകടനവുമായെത്തിയ നാട്ടുകാരും സുരക്ഷാ സേനയും തമ്മിലുണ്ടായ സംഘർഷത്തിനിടെ ഒരു യുവാവ് വെടിയേറ്റ് മരിച്ചു. അമ്പതോളം പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. ഇന്നു രാവിലെ സൈന്യം നടത്തിയ ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ട അതേ സ്ഥലത്തു വെച്ചാണ് പ്രകടനവുമായെത്തിയ നാട്ടുകാരുമായി സംഘർഷമുണ്ടായത്.

ഷോപിയാൻ ജില്ലയിലെ കുന്ദള്ളാൻ പ്രദേശത്താണ് പ്രശ്നങ്ങളുണ്ടായത്. രാവിലത്തെ പ്രശ്നത്തിനു ശേഷം സ്ഥലത്ത് സുരക്ഷാ സൈനികർ ഭീകരർക്കായി പരിശോധനകൾ നടത്തി വരികയായിരുന്നു.

ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നതു പ്രകാരം, തങ്ങൾക്കു നേരെ ഭീകരർ ആക്രമണം നടത്തുകയും അതിന് സൈന്യം പ്രത്യാക്രമണം നടത്തുകയുമായിരുന്നു. ഇതിനിടയിലേക്ക് പ്രകടനക്കാർ ഇരച്ചു കയറിയതാണ് പ്രശ്നമായത്. തങ്ങൾക്കു നേരെ അവർ കല്ലേറ് നടത്തിയതായും സൈന്യം ആരോപിച്ചു.


Next Story

Related Stories