TopTop

ആന്ധ്ര-തെലങ്കാന വിഭജനത്തിന്റെ മുറിവുകളുണക്കാൻ ജഗനും കെസിആറിനും കഴിയുമോ?

ആന്ധ്ര-തെലങ്കാന വിഭജനത്തിന്റെ മുറിവുകളുണക്കാൻ ജഗനും കെസിആറിനും കഴിയുമോ?
തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിനെ സംസ്ഥാന വിഭജനത്തിനു ശേഷം ആന്ധ്രയിൽ ഇതിനു മുമ്പ് കണ്ടത് 2015 ഒക്ടോബർ മാസത്തിലായിരുന്നു. ആന്ധ്രയുടെ നിർദ്ദിഷ്ട തലസ്ഥാനമായ അമരാവതിയുടെ ശിലാസ്ഥാപന ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. ചന്ദ്രബാബു നായിഡുവുമായി അന്ന് ചെലവിട്ട നിമിഷങ്ങൾ അത്രകണ്ട് ഊഷ്മളമായിരുന്നെന്ന് പറയാനാകില്ല. എന്നാൽ, ഇക്കഴിഞ്ഞയാഴ്ച, വൈഎസ് ജഗന്മോഹൻ റെഡ്ഢി തെലങ്കാന മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്ന ചടങ്ങിലെ കെസിആറിന്റെ സാന്നിധ്യം പ്രത്യേകത നിറഞ്ഞതായിരുന്നു. ഏറെ ആഹ്ലാദത്തോടെ ജഗന്മോഹൻ റെഡ്ഢിയുമായി വേദി പങ്കിടുന്ന കെസിആറിന്റെ ചിത്രം ആഘോഷത്തോടെയാണ് ഇരു സംസ്ഥാനങ്ങളിലെയും മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചത്.

ചന്ദ്രബാബു നായിഡുവിനോളം തന്നെ പ്രശ്നങ്ങൾ കെസിആറിനും അദ്ദേഹത്തിന്റെ പാർട്ടിക്കും ജഗന്മോഹനുമായി നിലനില്‍ക്കുന്നുണ്ട്. എന്നാൽ കോൺഗ്രസ്സിന്റെ നേതൃത്വത്തില്‍ ഡൽഹി കേന്ദ്രീകരിച്ച് 'മഹാഗഢ്ബന്ധൻ' എന്ന ആശയം രൂപപ്പെട്ടപ്പോൾ അതിനെതിരെ കെസിആറിന് രംഗത്തു വരേണ്ടി വന്നു. സംസ്ഥാനത്തെ പ്രത്യേക രാഷ്ട്രീയ കാലാവസ്ഥ കോൺഗ്രസ്സുമായോ ബിജെപിയുമായോ യോജിക്കുന്നതിൽ നിന്നും കെസിആറിനെ വിലക്കി. സമാനമായ അവസ്ഥ വൈഎസ്ആർ കോൺഗ്രസ്സിനുമുണ്ടായിരുന്നു. ചന്ദ്രബാബു നായിഡു നേതൃത്വം നൽകുന്ന മുന്നണിയിലേക്ക്, കോൺഗ്രസ്സിൽ നിന്നും പുറത്തുവന്ന് രൂപീകരിച്ച പാർട്ടിയുടെ നേതാവിന് പോകാൻ പരിമിതികളുണ്ടായിരുന്നു. ഈ സാഹചര്യം കെസിആറിനെയും ജഗനെയും ഒരുമിപ്പിക്കുന്നത് ഈ വർഷത്തിന്റെ തുടക്കത്തിൽ തന്നെ കണ്ടു.

കെസിആറിന്റെ മകൻ കെടി രാമറാവുവും ജഗന്മോഹനും 2019 ജനുവരി മാസത്തിലാണ് കൂടിക്കാഴ്ച നടത്തിയത്. ഫെഡറൽ മുന്നണിയിൽ ചേരാനുള്ള തന്റെ മനോഗതി ജഗന്‍ അന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ആന്ധ്രയ്ക്ക് പ്രത്യേക പദവി ലഭിക്കാൻ തെലങ്കാനയിൽ നിന്നുള്ള 17 എംപിമാരുടെ കൂടി പിന്തുണ ലഭിച്ചാൽ അത് കാര്യമായിരിക്കുമെന്ന് അദ്ദേഹം അന്ന് പറഞ്ഞു.

ശശി തരൂരിന്റെ ഇടപെടല്‍ മൂലം ബാലഭാസ്‌കറിന് വിദഗ്ധ ചികിത്സ നിഷേധിക്കപ്പെട്ടെന്ന് ആരോപണം

പിന്നീട് ഫെഡറൽ മുന്നണി കാര്യമായ മുന്നേറ്റങ്ങളൊന്നും സൃഷ്ടിക്കാതെ കടന്നു പോയെങ്കിലും മഹാഗഢ്ബന്ധൻ നേരിട്ടതു പൊലൊരു തകർച്ച കെസിആർ ഒരുമിപ്പിക്കാൻ ശ്രമിച്ചവരിൽ ഭൂരിഭാഗത്തിനും സംഭവിച്ചില്ല. ജഗന്റെ വലിയ വിജയം കെസിആറിനെ പ്രത്യേകിച്ചും ആഹ്ലാദിപ്പിക്കുന്നതായി മാറി.

വിഭജനത്തിനു ശേഷം ഇരു സംസ്ഥാനങ്ങളും തമ്മിൽ നിലനിൽക്കുന്ന കടുത്ത ശത്രുത ഇല്ലായ്മ ചെയ്യേണ്ടതിന്റെ ആവശ്യകതയിലേക്ക് നേതാക്കൾ എത്തിച്ചേരുന്നതിന്റെ ശുഭസൂചനകളാണ് ജഗന്റെ സ്ഥാനാരോഹണച്ചടങ്ങിൽ കണ്ടത്. ഇത് ഹസ്തദാനം ചെയ്യേണ്ട സമയമാണെന്നും വാളുകൾ കോർക്കേണ്ട സമയമല്ലെന്നും കെസിആർ പരിപാടിയിൽ സംസാരിക്കവെ പറഞ്ഞു. ഇരു സംസ്ഥാനങ്ങളും തമ്മില്‍ നിലനിൽക്കുന്ന ജലം പങ്കിടൽ വിഷയത്തിലും സമാധാനത്തിന്റെയും സഹകരണത്തിന്റെയും പാതയിലൂടെ പോകാമെന്ന് തെലങ്കാന രാഷ്ട്ര സമിതി നേതാവ് ജഗന് വാഗ്ദാനം നൽകി.

പ്രശ്നങ്ങളൊന്നും അത്രയളുപ്പത്തിൽ പരിഹരിക്കപ്പെടാൻ പാകത്തിലുള്ളവയല്ല. ഇപ്പോഴും ഇരു സംസ്ഥാനങ്ങളുടെയും ആസ്തിബാധ്യതകൾ പങ്കിടുന്നതു സംബന്ധിച്ച് പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. നിരവധിയായ ജലപ്രശ്നങ്ങൾ വേറെയും. എങ്കിലും, തർക്കങ്ങളല്ല, ജനാധിപത്യപരമായ സംഭാഷണങ്ങളാണ് വഴി എന്ന തോന്നല്‍ ഇരുകൂട്ടർക്കും വന്നിട്ടുണ്ട്. അതിന്റെ പ്രകടചനവേദിയായിരുന്നു ജഗന്റെ സ്ഥാനാരോഹണച്ചടങ്ങ്.

Next Story

Related Stories