TopTop
Begin typing your search above and press return to search.

"ആര്‍എസ്‌എസ്സിന് ആരോടും വെറുപ്പില്ല, രാജ്യത്തെ മുസ്ലിങ്ങള്‍ സന്തോഷത്തില്‍": മോഹന്‍ ഭാഗവത്

"ആര്‍എസ്‌എസ്സിന് ആരോടും വെറുപ്പില്ല, രാജ്യത്തെ മുസ്ലിങ്ങള്‍ സന്തോഷത്തില്‍": മോഹന്‍ ഭാഗവത്

ആര്‍എസ്‌എസ്സിന് രാജ്യത്തെ ഒരു വിഭാഗത്തോടും വെറുപ്പില്ലെന്ന അവകാശവാദവുമായി സര്‍സംഘചാലക് മോഹന്‍ ഭാഗവത് രംഗത്ത്. ഹിന്ദുക്കളെ മാത്രം ഉദ്ധരിക്കാനല്ല, മറിച്ച്‌ രാജ്യത്തെ എല്ലാവരെയും ഉദ്ധരിക്കാനാണ് ആര്‍എസ്‌എസ് ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ആര്‍എസ്‌എസ്സിന്റെ ഉന്നത വിധിരൂപീകരണ യോഗമായ 'അഖില്‍‌ ഭാരതീയ കാര്യകാരി മണ്ഡ'ലില്‍ പങ്കെടുക്കവെ ആര്‍എസ്‌എസ് സൈദ്ധാന്തികരെ അഭിസംബോധന ചെയ്യുകയായിരുന്നു ഭാഗവത്. "നമുക്ക് ആരോടും വിദ്വേഷമില്ല. രാജ്യത്തെ ഒന്നാകെ വികസിപ്പിക്കുന്ന, മെച്ചപ്പെട്ട ഒരു സമൂഹത്തിനായി രാഷ്ട്രനിര്‍മാണം നടത്താന്‍ നമ്മള്‍ ഒരുമിച്ചു പോകണം," അദ്ദേഹം പറഞ്ഞു.

ആര്‍എസ്‌എസ് എന്ന നിലവിലെ ലേബല്‍ തന്നെ ഇല്ലാതാകുകയും സമൂഹവും ആര്‍എസ്‌എസ്സും ഒന്നായിത്തീരുകയും ചെയ്യുന്ന സ്ഥിതിയിലേക്ക് എത്തിച്ചേരണമെന്നാണ് തങ്ങളുടെ ലക്ഷ്യമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആര്‍എസ്‌എസ്സും സമൂഹവും ഒരു സംഘമായി മാറണം. രാജ്യത്തെ എല്ലാ വൈവിധ്യത്തെയും കോര്‍ത്തിരിക്കുന്നത് ഒറ്റനൂലിലാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഇന്ത്യയിലെ ജനങ്ങള്‍ തങ്ങളെ ഒന്നായാണ് കാണുന്നത്. വിവിധ വിശ്വാസങ്ങളില്‍ പെട്ട പാഴ്സി, മുസ്ലിം തുടങ്ങിയവരും രാജ്യത്ത് സുരക്ഷിതരാണ്. പാഴ്സികളെ രാജ്യത്തെ വളരെ നന്നായി സംരക്ഷിക്കുന്നുവെന്നും മുസ്ലിങ്ങളും സന്തുഷ്ടരാണെന്നും അദ്ദേഹം പറഞ്ഞു.

ഒഡിഷയില്‍ വെച്ചാണ് ആര്‍എസ്‌എസ്സിന്റെ സൈദ്ധാന്തികരുടെ യോഗം നടക്കുന്നത്. ഭയ്യാജി ജോഷി അടക്കമുള്ള ആര്‍എസ്‌എസ് പ്രമുഖര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. 9 ദിവസം ഭാഗവത് സ്ഥലത്തുണ്ടാകും. ഒഡീഷയിലെ ഒരു സ്വകാര്യ സര്‍വ്വകലാശാലയില്‍ വെച്ച്‌ ആര്‍എസ്‌എസ്സിന്റെ വര്‍ക്കിങ് കമ്മറ്റിയും ചേരുന്നുണ്ട്. 16, 18 തിയ്യതികളിലാണിത്. കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍, ബിജെപി എംപിയായ പ്രതാപ് സാരംഗി തുടങ്ങിയവരെല്ലാം ഇതില്‍ പങ്കെടുക്കും. ബിജെപി വര്‍ക്കിങ് പ്രസിഡണ്ട് ജെപി നദ്ദ നാലു ദിവസത്തോളം പരിപാടികളിലുണ്ടാകും.Mohan Bhagwat: RSS seeks to change entire society, not Hindus alone


Next Story

Related Stories