രണ്ട് ദിവസത്തെ ഇടവേളക്കുശേഷം ഇന്ധനവില വീണ്ടും വർധിച്ചു. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്. കൊച്ചിയിൽ പെട്രോളിന് ലിറ്ററിന് 91.20 രൂപയും ഡീസലിന് 85.86 രൂപയുമാണ് വില. ജനജീവിതം ദുസ്സഹമാക്കും വിധം വില വർധിക്കുന്നതിനെതിരെ കനത്ത പ്രതിഷേധമാണ് ഉയരുന്നത്.
രണ്ട് ആഴ്ചയോളം തുടർച്ചയായ വിലവർദ്ധനയ്ക്ക് ശേഷം രണ്ടു ദിവസം ഇന്ധന വില മാറ്റമില്ലാതെ തുടരുകയായിരുന്നു. ഫെബ്രുവരി ഒന്‍പതു മുതലുള്ള പന്ത്രണ്ടു ദിവസത്തിനിടെ 3.63 രൂപയാണ് പെട്രോളിന് കൂടിയത്. ഡീസലിന് 3.84 രൂപയും ഈ കാലയളവിനിടെ വര്‍ധിച്ചു