TopTop
Begin typing your search above and press return to search.

മേയ് 7 മുതൽ കരിപ്പൂരിലെ ടേബിൾടോപ്പിൽ ഇറങ്ങിയത് 100 വിമാനങ്ങൾ, റൺവേയ്ക്ക് കുഴപ്പമൊന്നുമില്ലെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ

മേയ് 7 മുതൽ കരിപ്പൂരിലെ ടേബിൾടോപ്പിൽ ഇറങ്ങിയത് 100 വിമാനങ്ങൾ, റൺവേയ്ക്ക് കുഴപ്പമൊന്നുമില്ലെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ

കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടേബിൾടോപ്പ് റൺവേയുടെ അപകടസാധ്യതയെക്കുറിച്ചുള്ള മുന്നറിയിപ്പുകൾ വ്യോമയാന മന്ത്രാലയവും അധികൃതരും അവഗണിച്ചതായുള്ള ആരോപണത്തെ തള്ളിക്കളഞ്ഞ് വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. മേയ് 7 മുതൽ കരിപ്പൂരിൽ 100നടുത്ത് വിമാനങ്ങൾ വന്ദേ ഭാരത് ദൗത്യത്തിൽ ലാൻഡ് ചെയ്തിട്ടുണ്ടെന്നും റൺവേയ്ക്ക് യാതൊരു കുഴപ്പവുമില്ലെന്നും വി മുരളീധരൻ എൻഡിടിവിയോട് പറഞ്ഞു. ദുബായിൽ നിന്ന് വന്ന എയർ ഇന്ത്യ എക്സ്പ്രസ് ബോയിംഗ് 737 എൻ ജി വിമാനം തകർന്ന് ഇന്നലെ രണ്ട് പൈലറ്റുമാരടക്കം 18 പേരാണ് കരിപ്പൂരിൽ മരിച്ചത്. കനത്ത മഴയുണ്ടായിരുന്നതായും ആദ്യ ലാൻഡിംഗ് ശ്രമം പരാജയപ്പെട്ടതായുമാണ് എയർപോർട്ട് അധികൃതർ അറിയിച്ചത് - വി മുരളീധരൻ പറഞ്ഞു.

ഇന്നലത്തെ അപകടത്തിന് കാരണം റൺവേയുടെ പ്രശ്നമല്ല എന്ന് വ്യോമയാന മന്ത്രി പറഞ്ഞിട്ടുണ്ടെന്ന് മുരളീധരൻ ചൂണ്ടിക്കാട്ടി. രാജ്യത്ത് ടേബിൾ ടോപ്പ് റൺവേയുള്ള വേറെയും വിമാനത്താവളങ്ങളുണ്ട്. അതേസമയം ഇത്തരം എയർപോർട്ടുകൾക്ക് ഓപ്പറേഷൻ തുരാൻ അർഹതയുണ്ടോ എന്നത് വലിയൊരു ചോദ്യമാണെന്നും മുരളീധരൻ അഭിപ്രായപ്പെട്ടു. എന്നാൽ ടേബിൾ ടോപ്പ് റൺവേകളെ പൂർണമായും തള്ളിക്കളയാനാകില്ലെന്നും മുരളീധരൻ അഭിപ്രായപ്പെട്ടു. ഇത്തരം മോശം കാലാവസ്ഥകളിൽ ടേബിൾ ടോപ്പ് റൺവേകളിലെ ലാൻഡിംഗ് അപകടകരമാകുന്നത് മറ്റൊരു പ്രശ്നമാണ്. വ്യോമസേനയിൽ പ്രവർത്തിച്ചതടക്കം വലിയ അനുഭവസമ്പത്തുള്ള പൈലറ്റ് ആയിരുന്നു ഇന്നലെ വിമാനം പറത്തിയത് എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്. 300 യാത്രക്കാരെ ഉൾക്കൊള്ളാവുന്ന ജംബോ ജെറ്റ് വിമാനം വരെ കരിപ്പൂരിൽ ഇറങ്ങിയിട്ടുണ്ടെന്ന് മുരളീധരൻ പറഞ്ഞു. ഇതിലും ചെറിയ വിമാനമാണ് ഇന്നലെ തകർന്നത് - മുരളീധരൻ പറഞ്ഞു.


Next Story

Related Stories