TopTop
Begin typing your search above and press return to search.

മുംബൈയില്‍ നാലുനില കെട്ടിടം തകര്‍ന്നുവീണു; 11 മരണം, ഏഴുപേര്‍ക്ക് പരിക്ക്

മുംബൈയില്‍ നാലുനില കെട്ടിടം തകര്‍ന്നുവീണു; 11 മരണം, ഏഴുപേര്‍ക്ക് പരിക്ക്

മുംബൈയിലെ മലാഡില്‍ നാലുനില കെട്ടിടം തകര്‍ന്നുവീണ് 11 പേര്‍ മരിച്ചു. ഏഴുപേര്‍ക്ക് പരിക്കേറ്റു. ഇവരെ ബിഡിബിഎ മുനിസിപ്പല്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ പതിനഞ്ചോളം പേരെ രക്ഷപ്പെടുത്തി.

ബുധനാഴ്ച രാത്രി 11.10ഓടെയാണ് സംഭവം. കാലപ്പഴക്കമുള്ള കെട്ടിടം കനത്തമഴയെത്തുടര്‍ന്ന് തകര്‍ന്നുവീഴുകയായിരുന്നു. അപകടം നടക്കുമ്പോള്‍ 70 പേര്‍ കെട്ടിടത്തിനകത്തുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ നിരവധിപ്പേര്‍ കുടുങ്ങിക്കിടക്കുന്നതായും സംശയിക്കുന്നു. പൊലീസും അഗ്‌നിശമനരക്ഷാസേനാ അംഗങ്ങളും നാട്ടുകാരും ഉള്‍പ്പെടെ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

അതിനിടെ, തകര്‍ന്നുവീണ കെട്ടിടത്തിനു സമീപമുള്ള മൂന്നുനില കെട്ടിടത്തില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചു. കെട്ടിടം ജീര്‍ണാവസ്ഥയിലായതിനാലാണ് നടപടിയെന്ന് ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ അറിയിച്ചു.


Next Story

Related Stories