TopTop
Begin typing your search above and press return to search.

മഹാരാഷ്ട്രയില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ 13 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

മഹാരാഷ്ട്രയില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ 13 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

മഹാരാഷ്ട്രയില്‍ സുരക്ഷാ സേന 13 മാവോയിസ്റ്റുകളെ വധിച്ചു. ഗാഡ്ചിരോളി ജില്ലയിലെ വനമേഖലയില്‍ പൊലീസ് ഏറ്റുമുട്ടലിലാണ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതെന്ന് ഗഡ്ചിരോളി ഡിഐജി സന്ദീപ് പാട്ടീല്‍ പറഞ്ഞു. ഏറ്റുമുട്ടല്‍ തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ന്‌ പുലര്‍ച്ചെ 5.30ന് എറ്റപ്പള്ളിയിലെ പെയ്ഡി- കോട്ട്മി വനമേഖലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. മഹാരാഷ്ട്ര പൊലീസിന്റെ സി-60 യൂണിറ്റാണ് മാവോയിസ്റ്റുകളെ വധിച്ചത്. മാവോയിസ്റ്റ് വിരുദ്ധ ദൗത്യം വിജയകരമായിരുന്നുവെന്ന് ഡിഐജി സന്ദീപ് പാട്ടീല്‍ പറഞ്ഞു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് കാട്ടിനുള്ളില്‍ വെച്ച് മഹാരാഷ്ട്ര പൊലീസിന്റെ പ്രത്യേക കമാന്‍ഡോ വിഭാഗമായ സി.60 യുമായി ഏറ്റുമുട്ടലുണ്ടായത്. മാവോയിസ്റ്റുകള്‍ കാട്ടിനുള്ളില്‍ യോഗം ചേരുന്നുവെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് പരിശോധന നടത്തുകയായിരുന്നു.

പൊലീസിനെ കണ്ടയുടന്‍ മാവോയിസ്റ്റുകള്‍ വെടി വെക്കുകയായിരുന്നുവെന്ന് ഗഡ്ചിരോളി ഡി.ഐ.ജി വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയോട് പ്രതികരിച്ചു. ഒരു മണിക്കൂറോളം നീണ്ടുനിന്ന ഏറ്റുമുട്ടലിനിടെ മറ്റുള്ളവര്‍ കാട്ടിനുള്ളിലേക്ക് ഓടി രക്ഷപ്പെട്ടു. തുടര്‍ന്നാണ് ഇവുരുടെ മൃതദേഹം കണ്ടെത്തിയത്.


Next Story

Related Stories