TopTop
Begin typing your search above and press return to search.

'കണ്ണുകൾ ചുഴ്ന്നെടുത്തു, നാവ് മുറിച്ചു', യുപിയിൽ 13 കാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി; ദലിതർക്കെതിരായ അതിക്രമങ്ങൾ വർദ്ധിച്ചെന്ന് ബിഎസ്‌പി

കണ്ണുകൾ ചുഴ്ന്നെടുത്തു, നാവ് മുറിച്ചു, യുപിയിൽ 13 കാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി;  ദലിതർക്കെതിരായ അതിക്രമങ്ങൾ വർദ്ധിച്ചെന്ന് ബിഎസ്‌പി

ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ കേരി ജില്ലയില്‍ പതിമൂന്നുകാരിയെ മൃഗീയമായി പീഡിപ്പിച്ചു കൊലപ്പെടുത്തി. ശനിയാഴ്ച കരിമ്പ് പാടത്താണ്‌ നിന്നാണ് പെണ്‍കുട്ടിയുടെ മൃതദേഹം ലഭിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സമീപവാസികളായ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

പെണ്‍കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും കണ്ണുകള്‍ ചൂഴ്‌ന്നെടുത്ത നിലയിലും നാവ് മുറിച്ച നിലയിലുമാണ് മൃതദേഹം കണ്ടെത്തിയതെന്നും പെണ്‍കുട്ടിയുടെ പിതാവ് വ്യക്തമാക്കി. പീഡനത്തിന് ഇരയായതായി പോസ്റ്റ് മോർട്ടം റിപ്പോർട്ടിലും വ്യക്തമായിട്ടുണ്ട്. സംഭവത്തിൽ ദേശീയ സുരക്ഷാ നിയമപ്രകാരമുള്ള കുറ്റങ്ങള്‍ പ്രതികള്‍ക്കെതിരെ ചുമത്തുമെന്നും പോലീസ് അറിയിച്ചു.

അറസ്റ്റ് ചെയ്യപ്പെട്ടതില്‍ ഒരാളുടെ ഉടമസ്ഥതയിലുള്ളതാണ് മൃതദേഹം കണ്ടെത്തിയ കരിമ്പ് തോട്ടം. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് പെണ്‍കുട്ടിയെ കാണാതായത്. ഏറെ നേരത്തെ തിരച്ചിലിനൊടുവില്‍ കരിമ്പ് തോട്ടത്തില്‍ നിന്നും മൃതദേഹം കണ്ടെത്തിയത്‌.

കൊലപാതക വാർത്ത പുറത്ത് വന്നതിന് പിന്നാലെ യുപി സർക്കാരിനെതിരെ വിമർശനവുമായി ബിഎസ്‌പി അധ്യക്ഷ മായാവതിയും രംഗത്തെത്തി. സംസ്ഥാനത്ത് ദലിത് വിഭാഗങ്ങൾക്കെതിരായ ആക്രമണങ്ങൾ തുടരുകയാണെന്നായിരുന്നു മായാവതിയുടെ കുറ്റപ്പെടുത്തൽ. സമാജ് വാദി പാർട്ടി ഭരണകാലത്തേതിന് സമാനമായ രീതിയിൽ തന്നെ ബിജെപി ഭരണത്തിലും ദലിത് വിഭാഗങ്ങൾക്കെതിരെ അതിക്രമങ്ങൾ തുടരുകയാണെന്നും മായാവതി ആരോപിച്ചു.

ആഗസ്റ്റ് 6 ന് റിപ്പോർട്ട് ചെയ്ത മറ്റൊരു സംഭവത്തിൽ ഗർമുക്തേശ്വർ കോട്‌വാലി പ്രദേശത്തെ വീടിന് പുറത്ത് കളിക്കുന്നതിനിടെ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചിരുന്നു. കാണാതായി ഒരു ദിവസത്തിന് ശേഷം ഗുരുതരാവസ്ഥയിൽ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു ആറുവയസ്സുകാരിയെ കണ്ടെത്തിയത്. മീററ്റിലെ ആശുപത്രിയിൽ ചികിൽസയില്‍ തുടരുകയാണ് കുട്ടി. സംഭവത്തിൽ ഒരാളെ പോലീസ് പിടികൂടിയിരുന്നു.


Next Story

Related Stories