TopTop
Begin typing your search above and press return to search.

ആശങ്ക പടരുന്നു; 24 മണിക്കൂറിനിടെ 1.61 ലക്ഷം കോവിഡ് ബാധിതര്‍, 879 മരണം

ആശങ്ക പടരുന്നു; 24 മണിക്കൂറിനിടെ 1.61 ലക്ഷം കോവിഡ് ബാധിതര്‍, 879 മരണം

രാജ്യത്തെ കോവിഡ് ആശങ്ക ഒഴിയുന്നില്ല. 24 മണിക്കൂറിനിടെ 1,61,736 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 879 പേരാണ് മരിച്ചത്. 97,168 പേര്‍ രോഗമുക്തരായി. ഇതുവരെ രാജ്യത്ത് 1,36,89,453 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1,71,058 പേര്‍ രോഗബാധിതരായി മരിച്ചു. കോവിഡ് മുക്തരായവരുടെ എണ്ണം 1,22,53,697 ആയി ഉയര്‍ന്നു. നിലവില്‍ 12,64,698 പേര്‍ ചികിത്സയിലുണ്ട്. രാജ്യവ്യാപക കോവിഡ് വാക്‌സിനേഷന്റെ ഭാഗമായി ഇതുവരെ 10,85,33,085 പേര്‍ക്കാണ് വാക്സിന്‍ നല്‍കിയത്.

മഹാരാഷ്ട്രയിലാണ് കോവിഡ് വ്യാപനം രൂക്ഷം. ഇന്നലെ 52,312 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 258 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. ഇതുവരെ 34,58,996 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 28,34,473പേര്‍ രോഗമുക്തരായി. മരണം 58,245. നിലവില്‍ 5,64,746 രോഗികളാണ് ചികിത്സയിലുള്ളത്. മുംബൈ, താനെ, പൂനെ, നാഗ്പൂര്‍ ജില്ലകളില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ അഞ്ചോ ആറോ ആഴ്ചയ്ക്കുള്ളില്‍ മൂന്ന് ജംബോ ഫീല്‍ഡ് ആശുപത്രികള്‍ ആരംഭിക്കുമെന്നും ഫോര്‍ സ്റ്റാര്‍, ഫെവ് സ്റ്റാര്‍ ഹോട്ടലുകള്‍ കോവിഡ് കെയര്‍ സെന്ററുകളാക്കി മാറ്റുമെന്നും ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ (ബിഎംസി) അറിയിച്ചു.

അതേസമയം, കേരളത്തിലും കോവിഡ് കേസുകള്‍ വര്‍ധിക്കുകയാണ്. ഇന്നലെ 5692 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.53 ആയി ഉയര്‍ന്നു. നിലവില്‍ 47,596 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 11,20,174 പേര്‍ ഇതുവരെ രോഗമുക്തരായി. കോവിഡ് മരണം 4794 ആയി. ഇന്നുമുതല്‍ സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചിട്ടുണ്ട്.


Next Story

Related Stories