TopTop
Begin typing your search above and press return to search.

17,000ത്തോളം പേജ് വരുന്ന ഡല്‍ഹി കലാപക്കേസ് കുറ്റപത്രത്തില്‍ ആന്‍റി സിഎഎ പ്രക്ഷോഭകര്‍ മാത്രം

17,000ത്തോളം പേജ് വരുന്ന ഡല്‍ഹി കലാപക്കേസ് കുറ്റപത്രത്തില്‍ ആന്‍റി സിഎഎ പ്രക്ഷോഭകര്‍ മാത്രം


അന്‍പതില്‍ അധികം പേര്‍ കൊല്ലപ്പെടുകയും നിരവധി കോടിയുടെ വസ്തുവകകള്‍ നശിപ്പിക്കപ്പെടുകയും ചെയ്ത ഡല്‍ഹി കലാപത്തിന്റെ കുറ്റപത്രത്തില്‍ പൗരത്വ ഭേദഗതി നിയമ വിരുദ്ധ പ്രക്ഷോഭകര്‍ മാത്രം. 17000 പേജോളം വരുന്ന കുറ്റപത്രത്തില്‍ 15 പെര്‍ക്കെതിരെയാണ് കുറ്റം ചുമത്തിയിരിക്കുന്നത്. പൗരത്വ നിയമത്തെ അനുകൂലിക്കുന്ന ആരും തന്നെ കുറ്റപത്രത്തില്‍ ഉള്‍പ്പെട്ടിട്ടില്ല. കഴിഞ്ഞ ഫെബ്രുവരിയിലാണ് പൗ
രത്വ നിയമ വിരുദ്ധ പ്രക്ഷോഭകര്‍ക്ക് നേരെ സര്‍ക്കാര്‍ അനുകൂലികള്‍ നടത്തിയ ആക്രമണത്തിന് പിന്നാലെ കലാപം പൊട്ടിപ്പുറപ്പെട്ടത്.

യു എ പി എ അടക്കമുള്ള വകുപ്പുകള്‍ പ്രതികള്‍ക്ക് നേരെ ചുമത്തിയിടുണ്ട്. 2600ല്‍ അധികം പേജുകള്‍ പ്രതികള്‍ക്ക് നേരെ ചുമത്തിയുള്ള കുറ്റങ്ങളുടെ വിശദീകരണമാണ്. ആയിരത്തോളം പേജുള്ള അനുബന്ധങ്ങള്‍ അടക്കം രണ്ട് സ്റ്റീല്‍ ട്രങ്ക് പെട്ടിയിലാണ് കുറ്റപത്രം കോടതിയില്‍ എത്തിച്ചത്. കര്‍ക്കര്‍ദൂമ കോടതിയില്‍ ഡല്‍ഹി പോലീസ് സ്പെഷ്യല്‍ സെല്‍ ആണ് കുറ്റപത്രം സമര്‍പ്പിച്ചത്.
ആം ആദ്മി പാര്‍ട്ടി മുന്‍ കൌണ്‍സിലര്‍ താഹിര്‍ ഹുസൈന്‍, പിഞ്ച്ര ടോഡ് പ്രവര്‍ത്തകയായ ദേവാങ്കന കലിത, നടാഷ നര്‍വാള്‍, ചില വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകര്‍ എന്നിവരാണ് പ്രതി പട്ടികയില്‍ ഉള്ളത്. അതേ സമയം യു എ പി എ നിയമ പ്രകാരം അറസ്റ്റ് ചെയ്ത മുന്‍ ജെ എന്‍ യു വിദ്യാര്‍ത്ഥികളായ ഉമര്‍ ഖാലിദ് , ര്‍ജീല്‍ ഇമാം എന്നിവരുടെ പേരുകള്‍ കുറ്റപത്രത്തില്‍ ഉലപ്പെട്ടിട്ടില്ല. ഇവരുടെ പേരുകള്‍ വരുന്ന ദിവസങ്ങളില്‍ സമര്‍പ്പിക്കുന്ന അനുബന്ധ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തുമെന്ന് ഡല്‍ഹി പോലീസുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞതായി ഇന്‍ഡ്യന്‍ എക്സ്പ്രെസ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ മാസമാണ് ഷര്‍ജീല്‍ ഇമാമിനെ അറസ്റ്റ് ചെയ്തത്. ഉമര്‍ ഖാലിദിനിനെ മൂന്നു ദിവസം മുന്‍പും.

"ഗൂഡാലോചകര്‍ കലാപകാരികളുമായി വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ നേരിട്ട് ബന്ധം പുലര്‍ത്തി" എന്ന് പോലീസ് കോടതിയില്‍ പറഞ്ഞു. "ഗൂഡാലോചകര്‍ കലാപത്തിന് പദ്ധതിയിടുകയും വിവിധ മേഖകളിലെ മധ്യനിരയിലെ നേതാക്കള്‍ പ്രവര്‍ത്തകരെ ഉപയോഗിച്ച് പദ്ധതി നടപ്പിലാക്കുകയും ചെയ്തു. വിദ്യാര്‍ത്ഥികള്‍ 20 കിലോമീറ്ററോളം നടന്നാണ് കലാപത്തില്‍ പങ്കെടുക്കാന്‍ എത്തിയത്. ഇതൊരു ജനാധിപത്യ പരമായ സമരമായിരുന്നില്ല. തുടക്കത്തില്‍ തന്നെ ആക്രമത്തിന് ആഹ്വാനം ചെയ്യുന്ന തരത്തിലായിരുന്നു പ്രക്ഷോഭം അരങ്ങേറിയത്." പോലീസ് കോടതിയില്‍ പറഞ്ഞു.

പൗരത്വ വിരുദ്ധ പ്രക്ഷോഭകര്‍ക്ക് നേരെ വെടി ഉതിര്‍ക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ടുള്ള പ്രസംഗം നടത്തിയ ബി ജെ പി നേതാവ് കപില്‍ മിശ്ര, കേന്ദ്രമന്ത്രി അനുരാഗ് താകൂര്‍, പര്‍വേശ് വര്‍മ എന്നിവരെ ഒഴിവാക്കി എഫ് ഐ ആര്‍ സമര്‍പ്പിച്ചതും പോലീസിനെതിരെ വിമര്‍ശനം ഉന്നയിച്ച ജസ്റ്റീസ് എസ് മുരളീധറിന്റെ അസ്വാഭാവിക സ്ഥലം മാറ്റ ഉത്തരവും വലിയ വിവാദമായിരുന്നു.

Next Story

Related Stories