TopTop
Begin typing your search above and press return to search.

ഡൽഹി കലാപക്കേസുകളുടെ 17,500 പേജ് കുറ്റപത്രത്തിൽ സിഎഎ വിരുദ്ധ സമരക്കാർ മാത്രം

ഡൽഹി കലാപക്കേസുകളുടെ 17,500 പേജ് കുറ്റപത്രത്തിൽ സിഎഎ വിരുദ്ധ സമരക്കാർ മാത്രം

ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് ഡല്‍ഹി പൊലീസ് തയ്യാറാക്കിയ 17500 പേജ് വരുന്ന കുറ്റപത്രത്തില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ (സിഎഎ) പ്രതിഷേധരംഗത്തുണ്ടായിരുന്നവര്‍ മാത്രം. 2600 പേജില്‍ വിവരിക്കുന്നത് പ്രതികള്‍ക്കെതിരെ ചുമത്തിയ കുറ്റങ്ങളാണ്. യുഎപിഎ പ്രകാരമുള്ളത് അടക്കമുള്ളവ. ആം ആദ്മി പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്ത നഗരസഭാ കൗണ്‍സിലര്‍ താഹിര്‍ ഹുസൈന്‍, വിദ്യാര്‍ത്ഥി നേതാക്കള്‍ തുടങ്ങിയവരെല്ലാം ഇതിലുള്‍പ്പെടുന്നു. നിലവില്‍ കുറ്റപത്രത്തില്‍ പേരില്ലാത്തവരെ ചേര്‍ത്ത് സപ്ലിമെന്ററി ചാര്‍ജ്ജ് ഷീറ്റ് തയ്യാറാക്കുമെന്ന് പൊലീസ് അറിയിച്ചു. ഈ ഗൂഢാലോചനക്കാര്‍ കലാപകാരികളുമായി നേരിട്ട് ബന്ധപ്പെട്ടിരുന്നുവെന്നും ഇതാണ് വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ 2020 ഫെബ്രുവരിയില്‍ കലാപത്തിന് കാരണമായതന്നും പൊലീസ് കോടതിയില്‍ പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം തുടക്കം മുതല്‍ ജനാധിപത്യപരമായിരുന്നില്ലെന്നും അക്രമമഴിച്ചുവിടാന്‍ ലക്ഷ്യമിട്ടുള്ളതായിരുന്നുവെന്നും ഡല്‍ഹി പൊലീസ് ആരോപിച്ചു.

Next Story

Related Stories