ഗുജ്റാള്‍ പറഞ്ഞത് നരസിംഹ റാവു കേട്ടിരുന്നെങ്കില്‍ സിഖ് കൂട്ടക്കൊല ഒഴിവാക്കാമായിരുന്നു: മന്മോഹന് സിംഗ്

ഐ കെ ഗുജ്റാള്‍ പറഞ്ഞത് നരസിംഹ റാവു കേട്ടിരുന്നെങ്കില്‍ 1984ല്‍ ഡല്‍ഹിയില്‍ ഇന്ദിര ഗാന്ധി വധിക്കപ്പെട്ട ശേഷം സിഖുകാര്‍ കൂട്ടക്കൊല ചെയ്യപ്പെടില്ലായിരുന്നു എന്ന് മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗ്. മുന്‍ പ്രധാനമന്ത്രി ഐ കെ ഗുജ്റാളിന്റെ നൂറാം ചരമവാര്‍ഷിത്തോടനുബന്ധിച്ച് ന്യൂഡല്‍ഹിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പ്രസംഗിക്കവേയാണ് മറ്റൊരു മുന്‍ പ്രധാനമന്ത്രിയായ നരസിംഹ റാവുവിനെ മന്മോഹന് സിംഗ് വിമര്‍ശിച്ചത്. 1984 ഒക്ടോബര്‍ 31ന് പ്രധാനമന്ത്രി ഇന്ദിര ഗാന്ധി വധിക്കപ്പെടുമ്പോള്‍ നരസിംഹ റാവു ആയിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി. 3000ത്തിലധികം സിഖുകാരാണ് ഇന്ദിര ഗാന്ധി സിഖ് ഗാര്‍ഡുകളാല്‍ കൊല ചെയ്യപ്പെട്ട ശേഷം ഡല്‍ഹിയില്‍ കൊല്ലപ്പെട്ടത്.
ഗുജ്റാള്ജിക്ക് വളരെയധികം ആശങ്കയുണ്ടായിരുന്നു. അതുകൊണ്ട് അദ്ദേഹം അന്ന് വൈകുന്നേരം തന്നെ അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന നരസിംഹ റാവുവിനെ കാണാന്‍ പോയി. സ്ഥിതിഗതികള്‍ സ്ഫോടനാത്മകമാണ് എന്നും എത്രയും വേഗം ആര്‍മിയെ വിളിക്കണമെന്നും ഗുജ്റാള്‍ ആവശ്യപ്പെട്ടു. ഈ ഉപദേശം സ്വീകരിച്ചിരുന്നെങ്കില്‍ അന്നത്തെ കൂട്ടക്കൊല ഒഴിവാക്കാമായിരുന്നു - മന്മോഹന് സിംഗ് അഭിപ്രായപ്പെട്ടു. നരസിംഹ റാവു പ്രധാനമന്ത്രിയായിരിക്കെയാണ് മന്മോഹന് സിംഗ് കേന്ദ്ര ധന മന്ത്രിയാകുന്നതും സജീവ രാഷ്ട്രീയ്ത്തിലെത്തുന്നതും.

1998ല്‍ ഐ കെ ഗുജ്റാള്‍ പ്രധാനമന്ത്രിയായിരുന്ന ഐക്യമുന്നണി (യുണൈറ്റഡ് ഫ്രണ്ട്) സര്‍ക്കാരിനുള്ള പിന്തുണ കോണ്‍ഗ്രസ് പിന്‍വലിച്ചത് തെറ്റായിപ്പോയെന്നും ഇത് ബിജെപി അധികാരത്തിലെത്താന്‍ കാരണമായി എന്നും മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി പറഞ്ഞു. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ തീരുമാനം തെറ്റായിപ്പോയി എന്നും കോണ്‍ഗ്രസിന്റെ പിന്തുണയുണ്ടായിരുന്നെങ്കില് ആ സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുമായിരുന്നു എന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ പ്രണബ് മുഖര്‍ജി പറഞ്ഞു. രാജീവ് ഗാന്ധി വധത്തിൽ ഡിഎംകെയ്ക്ക് പങ്കുണ്ട് എന്ന് പറയുന്ന ജയിൻ കമ്മീഷൻ റിപ്പോർട്ട് പുറത്തുവന്നതിനെ തുടർന്ന് ഡിഎംകെയെ കേന്ദ്ര മന്ത്രിസഭയിൽ നിന്ന് പുറത്താക്കാൻ കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ പ്രധാനമന്ത്രി ഐ കെ ഗുജ്റാൾ ഇതിന് തയ്യാറായില്ല. തുടർന്ന് കോൺഗ്രസ് പിന്തുണ പിൻവലിച്ചതോടെ ഗുജ്റാൾ രാജി വയ്ക്കുകയായിരുന്നു.