TopTop

ജമ്മു കാശ്മീരില്‍ രണ്ട് ട്രക്ക് ഡ്രൈവര്‍മാരെ ഭീകരര്‍ വധിച്ചു

ജമ്മു കാശ്മീരില്‍ രണ്ട് ട്രക്ക് ഡ്രൈവര്‍മാരെ ഭീകരര്‍ വധിച്ചു

ജമ്മു കാശ്മീരില്‍ രണ്ട് ട്രക്ക് ഡ്രൈവര്‍മാരെ ഭീകരര്‍ വധിക്കുകയും അവരുടെ ട്രക്കുകള്‍ അഗ്നിക്കിരയാക്കുകയും ചെയ്തു. ഒരു ഡ്രൈവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഷോപ്പിയാനില്‍ നിന്ന് ആപ്പില്‍ കൊണ്ടുപോകാന്‍ പഞ്ചാബില്‍ നിന്നെത്തിയ ട്രക്കുകളുടെ ഡ്രൈവര്‍മാര്‍ക്ക് നേരെ ഭീകരര്‍ വെടിവയ്ക്കുകയായിരുന്നു.

ആക്രമണത്തില്‍ ഭയന്ന് രണ്ട് ട്രക്ക് ഡ്രൈവര്‍മാര്‍ ട്രക്കുകള്‍ ഉപേക്ഷിച്ച് രക്ഷപ്പെട്ടു. കൊല്ലപ്പെട്ട രണ്ട് ഡ്രൈവര്‍മാരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. പരിക്കേറ്റ മറ്റൊരാളെ ശ്രീനഗറിലെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. പ്രതികളെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പോലീസ്.

കൊല്ലപ്പെട്ടവരില്‍ ഒരാള്‍ രാജസ്ഥാനിലെ അല്‍വാര്‍ സ്വദേശിയായ മുഹമ്മദ് ഇല്ലിയാസ് എന്നയാളാണ്. പരിക്കേറ്റവരില്‍ ഒരാള്‍ പഞ്ചാബിലെ ഹോഷിയാര്‍പൂരില്‍ നിന്നുള്ള ജീവന്‍ എന്നയാളുമാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മറ്റുള്ളവരുടെ വിവരങ്ങള്‍ കണ്ടെത്താനുള്ള അന്വേഷണത്തിലാണ്.

കാശ്മീര്‍ താഴ്‌വരയില്‍ പഴങ്ങളുടെ വ്യാപാരം വര്‍ധിച്ചതാണ് ആക്രമണതിന് കാരണമെന്ന് പോലീസ് പറയുന്നത്. 'ഇത് ഒരു നിര്‍ഭാഗ്യകരമായ സംഭവമാണ്. സുരക്ഷാ സേനയെ അറിയിക്കാതെ ട്രക്ക് ഡ്രൈവര്‍മാര്‍ ചില മേഖലകളിലേക്ക് കടന്നിട്ടുണ്ട്' എന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് വെളിപ്പെടുത്തി.

കഴിഞ്ഞ ദിവസം ഷോപ്പിയാനില്‍ ഒരു ആപ്പില്‍ വ്യാപാരിയേയും രാജസ്ഥാനില്‍ നിന്ന് ട്രക്കിലെത്തിയ രണ്ടുപേരെയും ഭീകരര്‍ വധിച്ചിരുന്നു.


Next Story

Related Stories