TopTop
Begin typing your search above and press return to search.

രണ്ട് താജ് ഹോട്ടലുകൾക്ക് പാകിസ്താനിൽ നിന്ന് ഭീകരാക്രമണ ഭീഷണി വന്നതായി മുംബയ് പൊലീസ്

രണ്ട് താജ് ഹോട്ടലുകൾക്ക് പാകിസ്താനിൽ നിന്ന് ഭീകരാക്രമണ ഭീഷണി വന്നതായി മുംബയ് പൊലീസ്

മുംബൈയിലെ രണ്ട് താജ് ഹോട്ടലുകൾക്ക് പാകിസ്താനിൽ നിന്ന് ഭീകരാക്രമണ ഭീഷണിയുമായി കോളുകൾ വന്നതായി പൊലീസ്. 26/11 (2008 നവംബർ 26ന്റെ ഭികരാക്രമണം) മാതൃകയിൽ ആക്രമണം നടത്തുമെന്നാണ് താജ് ഹോട്ടലുകൾക്ക് ലഭിച്ച ഭീഷണി. കൊളാബയിലെ താജ് മഹല്‍ പാലസിലും ബാന്ദ്രയിലെ താജ് ലാന്‍ഡ്‌സ് എന്‍ഡിലുമാണ് ഇന്നലെ രാത്രി ലാന്‍ഡ് ലൈന്‍ നമ്പറുകളില്‍ ഭീഷണി കോളുകള്‍ വന്നത്. രണ്ടിടങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. വിളിച്ചയാളെ കണ്ടെത്താനുള്ള അന്വേഷണം തുടങ്ങി. കൊളാബയിലെ പ്രശസ്തമായ താജ് മഹല്‍ പാലസ് ഹോട്ടല്‍ 2008 നവംബര്‍ 26ന് പാകിസ്താനില്‍ നിന്നുള്ള ഭീകരസംഘം ലക്ഷ്യം വച്ച കേന്ദ്രങ്ങളിലൊന്നായിരുന്നു.

10 ലഷ്‌കര്‍ ഇ തയിബ ഭീകരരാണ് താജ് മഹല്‍ പാലസ് ഹോട്ടല്‍, ഛത്രപതി ശിവജി ടെര്‍മിനസ് റെയില്‍വേ സ്റ്റേഷന്‍, ലിയോപോള്‍ഡ് കഫേ, നരിമാന്‍ പോയിന്റ് തുടങ്ങി വിവിധയിടങ്ങളില്‍ ആക്രമണം നടത്തിയത്. മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്‌ക്വാഡ് തലവനായിരുന്ന മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ ഹേമന്ത് കര്‍ക്കറെയും മലയാളിയായ എന്‍എസ്ജി കമാന്‍ഡോ സന്ദീപ് ഉണ്ണികൃഷ്ണനുമടക്കം 174 പേര്‍ കൊല്ലപ്പെട്ടു. 300ലേറെ പേര്‍ക്ക് പരിക്കേറ്റു. 9 ഭീകരരെ എന്‍ എസ് ജി കമാന്‍ഡോകള്‍ വധിച്ചു. അജ്മല്‍ കസബ് എന്ന ഭീകരനെ ജീവനോടെ പിടികൂടി. 2012 നവംബറിൽ തൂക്കിലേറ്റി.


Next Story

Related Stories