TopTop

കൊറോണ - ചൈനയില്‍ നിന്ന് വന്ന രണ്ട് പേര്‍ മുംബയ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍

കൊറോണ - ചൈനയില്‍ നിന്ന് വന്ന രണ്ട് പേര്‍ മുംബയ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍

കൊറോണ വൈറസ് ആശങ്കയില്‍ ചൈനയില്‍ നിന്ന് വന്ന രണ്ട് പേരെ മുംബയ് ആശുപത്രിയില്‍ നിരീക്ഷണത്തിന് വിധേയമാക്കുന്നു. സര്‍ക്കാര്‍ ആശുപത്രിയിലാണ് ഇവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. ചൈനയിലെ വുഹാനില്‍ നിന്ന് പടര്‍ന്ന വൈറസ് മൂലം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 26 പേര്‍ മരിച്ചു. ചൈനയില്‍ മാത്രം 17 പേര്‍ മരിച്ചു. എണ്ണൂറോളം പേര്‍ക്ക് വൈറസ് ബാധിച്ചതായാണ് റിപ്പോര്‍ട്ട്. കസ്തൂര്‍ബ ഹോസ്പിറ്റലിലെ ഐസൊലേഷന്‍ വാര്‍ഡിലാണ് ഇവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. നേരിയ ചുമയും ജലദോഷവും അവര്‍ക്ക് അനുഭവപ്പെട്ടിരുന്നതായി ബ്രിഹന്‍ മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ എക്‌സിക്യൂട്ടീവ് ഹെല്‍ത്ത് ഓഫീസര്‍ ഡോ.പദ്മജ കേസ്‌കര്‍, വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. എല്ലാ സ്വകാര്യ ആശുപത്രികളിലേയും ഡോക്ടര്‍മാരോട് വിവരമറിയിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.


Next Story

Related Stories