TopTop
Begin typing your search above and press return to search.

കൊറോണ വൈറസ് രാജ്യത്ത് പുതുതായി 23 കേസുകള്‍ കൂടി, ഉദ്യോഗസ്ഥന് രോഗം ബാധിച്ചതിനെ തുടര്‍ന്ന് തലസ്ഥാനത്തെ പേ ടിഎം ഓഫീസുകള്‍ താല്‍ക്കാലികമായി അടച്ചു

കൊറോണ വൈറസ് രാജ്യത്ത് പുതുതായി 23 കേസുകള്‍ കൂടി, ഉദ്യോഗസ്ഥന് രോഗം ബാധിച്ചതിനെ തുടര്‍ന്ന് തലസ്ഥാനത്തെ പേ ടിഎം ഓഫീസുകള്‍ താല്‍ക്കാലികമായി അടച്ചു

രാജ്യത്ത് പുതുതായി 23 പേര്‍ക്ക് കൂടികൊറോണ വൈറസ് ബാധയുണ്ടെന്ന് സ്ഥിരികരിച്ചു. ഇതോടെ ആകെ 26 പേരാണ് ഇപ്പോള്‍ വൈറസ് ബാധയേറ്റ് ചികില്‍സയിലുള്ളത്. ഇതില്‍ 15 പേര്‍ ഇറ്റലിയില്‍നിന്നുള്ള വിദേശ സഞ്ചാരികളുടെ സംഘമാണ്. രോഗം ബാധിച്ച് ചികില്‍സയിലായിരുന്ന മൂന്ന് പേരെ പൂര്‍ണമായും രോഗ മുക്തരായതിനെ തുടര്‍ന്ന് കേരളത്തിലെ ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തിരുന്നു

കിഴക്കന്‍ ഡല്‍ഹിയില്‍ വൈറസ് ബാധ സ്ഥിരികരിച്ച 45 കാരന്റെ ആറ് ബന്ധുക്കളും രോഗ് ബാധിതരാണെന്ന് പരിശോധനയില്‍ വ്യക്തമായി. ഇവരെ ഡല്‍ഹിയിലെ സഫ്ദര്‍ജങ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ജയ്പൂരിലെത്തിയ ഇറ്റാലിയന്‍ ടൂറിസ്റ്റ് സംഘത്തിനും രോഗ ബാധ സ്ഥിരീകരിച്ചു. 69 കാരന് രോഗ ബാധിതനാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഇദ്ദേഹത്തിന്റെ കൂടെയുള്ള14 അംഗ സംഘത്തിനും വൈറസ് ബാധയേറ്റിട്ടുണ്ടെന്ന് തെളിഞ്ഞു. ഈ സംഘത്തോടപ്പമുണ്ടായിരുന്ന ഇന്ത്യന്‍ ഡ്രൈവര്‍ക്കും കൊറോണ വൈറസ് ബാധയേറ്റിട്ടുണ്ട്. ഇവരെ ജയ്പൂരിലെ സവായ് മാന്‍ സിംങ് ആശുപ്രത്രിയില്‍ പ്രവേശിപ്പിച്ചു. ഇറ്റലിയില്‍ സന്ദര്‍ശനം കഴിഞ്ഞെത്തിയ ഉദ്യോഗസ്ഥന് വൈറസ് ബാധയുണ്ടെന്ന് കണ്ടതിനെ തുടര്‍ന്ന് പേ ടിഎം നടപടികള്‍ ശക്തമാക്കി. ഇദ്ദേഹം ഇറ്റലിയില്‍നിന്ന് കഴിഞ്ഞയാഴ്ചയാണ് തിരിച്ചെത്തിയത്. തുടര്‍ന്ന് ഗുഡ്ഗാവിലെ ഓഫീസില്‍ ജോലിക്ക് കയറിയിരുന്നു ഇതിനിടയിലാണ് ശക്തമായ പനി ബാധിച്ചത്. ഇതേതുടർന്ന് മറ്റ് പരിശോധനകൾ നടത്തിയപ്പോഴാണ് ഇദ്ദേഹത്തിന് കൊറോണ വൈറസ് ബാധയേറ്റിട്ടുണ്ടെന്ന് കണ്ടെത്തിയത്. സഫ്ദര്‍ജംങ് ആശുപത്രിയില്‍ ചികില്‍സയിലാണ് ഇദ്ദേഹം. ഇതേ തുടര്‍ന്ന് തലസ്ഥാനത്തും പരിസരത്തുമുള്ള അഞ്ച് ഓഫീസുകള്‍ പേ ടിഎം താല്‍ക്കാലികമായി അടച്ചു. ജീവനക്കാരോട് വീടുകളില്‍നിന്ന് ജോലി ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന് ആരോഗ്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ നിരവധി തവണ യോഗം ചേര്‍ന്നു. പ്രതിരോധ നടപടികള്‍ ഊര്‍ജ്ജിതമാക്കാനും തീരുമാനിച്ചു. ഇന്ത്യയിലെ എല്ലാ അന്താരാഷ്ട്ര വിമനാത്തവളങ്ങളിലും തുറമുഖങ്ങളിലും എത്തുന്ന യാത്രക്കാരെ തെര്‍മല്‍ സ്‌കാനിംങ് നടത്താന്‍ തീരുമാനിച്ചു. വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ചവര്‍, ഏതൊക്കെ രാജ്യങ്ങളിലാണ് യാത്ര ചെയ്തതെന്ന്ുള്ളതിന്റെ വിശദാംശങ്ങള്‍ ആവശ്യപ്പെടാനും തീരുമാനിച്ചിട്ടുണ്ട്. വൈറസ് ബാധ രൂക്ഷമായിട്ടുള്ള രാജ്യങ്ങളില്‍നിന്നെത്തുന്നവരെ പരിശോധിക്കാന്‍ മാത്രമായിരുന്നു നേരത്തെ സ്താനിംങിന് വിധേയമാക്കിയിരുന്നത്. 1300 ഓളം അന്താരാഷ്ട്ര വിമാനങ്ങളാണ് ഒരു ദിവസം ഇന്ത്യയിലെ വിവിധ വിമാനത്താവള്ങ്ങളിലെത്തുന്നത്. ഇവിടങ്ങളില്‍ എല്ലായിടത്തും ഉപയോഗിക്കാവുന്ന തരത്തില്‍ തെര്‍മ്മല്‍ സ്‌കാനറുകള്‍ ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്. ഡല്‍ഹി, മുംബൈ, ഹൈദരബാദ് എന്നി വിമാനത്താവളങ്ങളിലൂടെയാണ് വിദേശ യാത്രികരില്‍ കൂടുതല്‍ പേരും ഇന്ത്യയിലെത്തുന്നത്. കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ഇത്തവണത്തെ ഹോളി ആഘോഷങ്ങള്‍ വേണ്ടെന്ന് രാഷട്രപതി ഭവനും പ്രധാനമന്ത്രിയും നേരത്തെ തീരുമാനമെടുത്തിരുന്നു വൈറസ് ബാധ പടരുന്നതിനാൽ ഇറ്റലി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചു. എല്ലാ കായിക പരിപാടികളും ഇന്റോർ സ്റ്റേഡിയത്തിലേക്ക് മാറ്റാനും നിർദ്ദേശവും നൽകിയിട്ടുണ്ട്. 107 പേരാണ് ഇവിടെ ഇതുവരെ കൊറോണ വൈറസ് ബാധ മൂലം മരിച്ചത്. ജർമ്മനി കൊറോണ വൈറസിനെ പകർച്ച വ്യാധിയായിപ്രഖ്യാപിച്ചിട്ടുണ്ട്


Next Story

Related Stories