TopTop
Begin typing your search above and press return to search.

കര്‍ണാടകയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ 24 രോഗികള്‍ മരിച്ചു; അന്വേഷണത്തിന് ഉത്തരവ്

കര്‍ണാടകയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ 24 രോഗികള്‍ മരിച്ചു; അന്വേഷണത്തിന് ഉത്തരവ്

കര്‍ണാടകയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ 24 രോഗികള്‍ മരിച്ചു. ഇവരില്‍ 23 പേരും കോവിഡ് ബാധിതരായിരുന്നു. ചാമരാജ് നഗര്‍ ജില്ലാ ആശുപത്രിയിലാണ് ദാരുണമായ സംഭവം. ഞായറാഴ്ച രാത്രി 12.30നും 2.30നും ഇടയില്‍ ഓക്‌സിജന്‍ വിതരണം മുടങ്ങിയതാണ് രോഗികളുടെ മരണത്തിന് കാരണമായതെന്നാണ് റിപ്പോര്‍ട്ടുകള്‍. 144 രോഗികളാണ് ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്നത്. സംഭവത്തില്‍ കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ അന്വേഷണത്തിന് ഉത്തരവിട്ടു. ശിവയോഗി കലാസദ് എന്ന ഐഎഎസ് ഓഫിസര്‍ക്കാണ് അന്വേഷണ ചുമതല. മൂന്ന് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം.

അതേസമയം, മുഴുവന്‍ മരണവും ഓക്സിജന്‍ ദൗര്‍ലഭ്യം കൊണ്ടല്ലെന്നാണ് ചാമരാജ് ജില്ലാ ചുമതലയുള്ള മന്ത്രി എസ്. സുരേഷ് കുമാറിന്റെ പ്രതികരണം. സംഭവത്തില്‍ ജില്ലാ ഭരണകൂടത്തിന്റെ റിപ്പോര്‍ട്ട് കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലയില്‍ ഓക്‌സിജന്‍ ദൗര്‍ലഭ്യമുണ്ടെന്ന മാധ്യമ വാര്‍ത്തകളെത്തുടര്‍ന്ന് ഡെപ്യൂട്ടി കമ്മീഷണറെ ബന്ധപ്പെടുകയും അവര്‍ അടിയന്തിരമായി 15 സിലിണ്ടറുകള്‍ ലഭ്യമാക്കുകയും ചെയ്തിരുന്നതായി മൈസൂര്‍ എംപി പ്രതാപ് സിംഹയെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. അതിനുമുമ്പും അനുവദിച്ച ഓക്‌സിജന്‍ ലഭ്യമാക്കിയിരുന്നു. അതിനിടെയാണ് ദാരുണ സംഭവമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജില്ലയില്‍ ഇതുവരെ 11,928 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ 167 പേരാണ് രോഗബാധിതരായി മരിച്ചത്.


Next Story

Related Stories