TopTop
Begin typing your search above and press return to search.

കൊറോണ: ഇന്ത്യയിൽ 28 പേർക്ക് രോഗബാധയെന്ന് കേന്ദ്ര ആരോഗ്യമന്ത്രി, ഡൽ‌ഹിയിലെ എല്ലാ വാർഡുകളിലും ഐസൊലേഷൻ വാർഡുകൾ

കൊറോണ: ഇന്ത്യയിൽ 28 പേർക്ക് രോഗബാധയെന്ന് കേന്ദ്ര ആരോഗ്യമന്ത്രി, ഡൽ‌ഹിയിലെ എല്ലാ വാർഡുകളിലും ഐസൊലേഷൻ വാർഡുകൾ

രാജ്യത്ത് സ്ഥീരീകരിച്ച കൊറോണ വൈറസ് ബാധയെ നേരിടാൻ എല്ലാ ക്രമീകരണങ്ങളും നടപ്പാക്കി വരികയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർദ്ധൻ. 14 ഇറ്റാലിയൻ പൗരന്‍മാർക്കും ഒരു ഇന്ത്യക്കാരനുമാണ് അവസാനം കൊറോണ സ്ഥിരീകരിച്ചത്. പ്രതിരോധ നടപടികളുടെ ഭാഗമായി ഡൽഹിയിലെ എല്ലാ ആശുപത്രികളിലും ഐസൊലേഷൻ വാർഡുകൾ ആരംഭിക്കാൻ നിർദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കൊവിഡ് 19 സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.‌‌

<blockquote class="twitter-tweet"> <p lang="en" dir="ltr">Union Health Minister Dr Harsh Vardhan: Till now, there have been 28 positive cases of Coronavirus in India <a href="https://t.co/kyxBangCQX">https://t.co/kyxBangCQX</a></p>— ANI (@ANI) <a href="https://twitter.com/ANI/status/1235101941245464576?ref_src=twsrc^tfw">March 4, 2020</a> </blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script>

കഴിഞ്ഞ ദിവസം ഡൽഹിയിൽ കൊറോണ സ്ഥിരീകരിച്ച സ്ഥിരീക്ഷിച്ച വ്യക്തിയുടെ കോൺടാക്റ്റ് ട്രെയ്‌സിംഗിങ്ങ് പ്രകാരം കണ്ടെത്തിയ ആഗ്രയിലുള്ള അദ്ദേഹത്തിന്റെ കുടുംബത്തിലെ 6 പേർ‌ക്ക് രോഗം ബാധിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഇതുൾപ്പെടെ രാജ്യത്ത് ആകെ 28 കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

മുൻകരുതലിന്റെ ഭാഗമായി ഇന്ത്യയിലെത്തുന്ന എല്ലാ വിമാനങ്ങളിലെ യാത്രക്കാരെയും നിരീക്ഷിക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. കൊറോണ ബാധ വലിയ തോതിൽ ബാധിച്ചിട്ടുള്ള ഇറാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനും പരിശോധനകൾ നടത്താനും നടപടികൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

രാജ്യത്തെ സ്ഥിതിഗതികൾ ചർച്ച ചെയ്യാന്‍ ഇന്ന് മന്ത്രിതല യോഗവും ചേരുന്നുണ്ട്.


Next Story

Related Stories