TopTop
Begin typing your search above and press return to search.

3005 യുഎപിഎ കേസുകളിൽ കുറ്റപത്രം 821ൽ മാത്രം - രാജ്യസഭയിൽ കേന്ദ്രസർക്കാർ പറഞ്ഞത്

3005 യുഎപിഎ കേസുകളിൽ കുറ്റപത്രം 821ൽ മാത്രം - രാജ്യസഭയിൽ കേന്ദ്രസർക്കാർ പറഞ്ഞത്

രാജ്യത്ത് 2016 മുതല്‍ 2018 വരെ 3005 യുഎപിഎ കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്നും ഇതില്‍ 27 ശതമാനം കേസുകളില്‍ മാത്രമാണ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളതെന്നും കേന്ദ്രസര്‍ക്കാര്‍. രാജ്യസഭയിലെ ചോദ്യങ്ങള്‍ക്ക് മറുപടിയായി ആഭ്യന്തര സഹമന്ത്രി ജി കിഷന്‍ റെഡ്ഡിയാണ് ഇക്കാര്യം അറിയിച്ചത്. 821 കേസില്‍ മാത്രമാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്.

2016ല്‍ 922 യുഎപിഎ കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 2017ല്‍ 901, 2018ല്‍ 1182 എന്നിങ്ങനെയാണ് യുഎപിഎ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. 3005 യുഎപിഎ കേസുകളുമായി ബന്ധപ്പെട്ട് 3974 പേരെ അറസ്റ്റ് ചെയ്തു. 2016ല്‍ 999, 2017ല്‍ 1554, 2018ല്‍ 1421 എന്നിങ്ങനെയാണ് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തവരുടെ എണ്ണം. 2016ല്‍ 232 കേസുകളിലും 2017ല്‍ 272 കേസുകളിലും 2018ല്‍ 317 കേസുകളിലുമാണ് കുറ്റപത്രം നല്‍കിയത്. 2017ലെ 123 കേസുകളിലും 2018ലെ 62 കേസുകൡും അന്വേഷണം പൂര്‍ത്തിയാകാനുണ്ട്.

യുഎപിഎ കേസുകളില്‍ പ്രതികള്‍ക്ക് തുടര്‍ച്ചയായി ജാമ്യം നിഷേധിക്കുകയും ദീര്‍ഘകാലം വിചാരണയിലാണ് ജയിലില്‍ കഴിയേണ്ടി വരുകയും ചെയ്യുമ്പോളാണ് കേന്ദ്രസര്‍ക്കാര്‍ ഈ കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്. 2017-2018 കാലത്ത് 1198 പേരെ ദേശീയ സുരക്ഷാ നിയമം (NSA - National Security Act) ചുമത്തി അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതില്‍ 563 പേര്‍ ജയിലില്‍ തുടരുന്നു.

മധ്യപ്രദേശ് ആണ് എന്‍എസ്എ ചുമത്തി ഏറ്റവും കൂടുതല്‍ പേരെ തടവിലിട്ടിരിക്കുന്നത്. 795 പേരെ. ഉത്തര്‍പ്രദേശില്‍ 338 പേര്‍ എന്‍എസ്എ പ്രകാരം തടവിലുണ്ട്. 2018ല്‍ 697 പേരെ എന്‍എസ്എ പ്രകാരം അറസ്റ്റ് ചെയ്യുകയും 406 പേരെ മോചിപ്പിക്കുകയും ചെയ്തു. 2017ല്‍ 501 പേരെ അറസ്റ്റ് ചെയ്യുകയും 229 പേരെ വിട്ടയയ്ക്കുകയും ചെയ്തു.


Next Story

Related Stories