TopTop
Begin typing your search above and press return to search.

ഇന്നും മൂന്ന് ലക്ഷത്തിലധികം കോവിഡ് ബാധിതര്‍; 3.23 ലക്ഷം രോഗികള്‍, 2771 മരണം

ഇന്നും മൂന്ന് ലക്ഷത്തിലധികം കോവിഡ് ബാധിതര്‍; 3.23 ലക്ഷം രോഗികള്‍, 2771 മരണം

രാജ്യത്തെ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. തുടര്‍ച്ചയായ ആറാം ദിവസവും പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം മൂന്ന് ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 3,23,144 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 2771 പേര്‍ മരിച്ചു. 2,51,827 പേര്‍ രോഗമുക്തരായി. രാജ്യത്ത് ആകെ 1,76,36,307 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് മരണം 1,97,894 ആയി ഉയര്‍ന്നു. ഇതുവരെ 1,45,56,209 പേരാണ് കോവിഡ് മുക്തരായത്. നിലവില്‍ 28,82,204 പേര്‍ ചികിത്സയിലുണ്ട്. രാജ്യത്തുടനീളം 28,09,79,877 സാമ്പിളുകള്‍ ഇതുവരെ പരിശോധിച്ചു. ദേശീയ വാക്‌സിനേഷന്‍ ദൗത്യത്തിന്റെ ഭാഗമായി 14,52,71,186 പേര്‍ ഇതുവരെ വാക്സിന്‍ സ്വീകരിച്ചു.

പുതിയ കോവിഡ് കേസുകളില്‍ 47.67 ശതമാനവും മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, കര്‍ണാടകം, കേരളം, ഡല്‍ഹി എന്നീ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നാണ്. മരണനിരക്കിലും മഹാരാഷ്ട്രയാണ് മുന്നില്‍. 24 മണിക്കൂറിനിടെ മഹാരാഷ്ട്രയില്‍ 524 പേര്‍ മരിച്ചു. ഡല്‍ഹിയില്‍ 380 മരണം റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, കേരളത്തില്‍ ഇന്നലെ 21890 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മരണം 28.


Next Story

Related Stories